Get Updates
Get notified of breaking news, exclusive insights, and must-see stories!

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണമില്ല; ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. സൈനിക നടപടിക്ക് രാജ്യം തയ്യാറെടുക്കുമ്പോള്‍ സേനയുടെ മനോവീര്യം തകര്‍ക്കുക എന്നതാണോ ഹര്‍ജിക്കാരന്റെ ഉദ്ദേശ്യമെന്ന് കോടതി ചോദിച്ചു. തീവ്രവാദ വിരുദ്ധ വിഷയങ്ങളില്‍ ജുഡീഷ്യറി എന്തിനാണ് അന്വേഷണം നടത്തേണ്ടതെന്നും കോടതി ആരാഞ്ഞു.

സുപ്രീം കോടതി ജഡ്ജിമാര്‍ എന്ന് മുതലാണ് ഈ കാര്യങ്ങളില്‍ വിദഗ്ധരായത് എന്നും ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. 'ഇത്തരം പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് നിങ്ങള്‍ ചില ഉത്തരവാദിത്തങ്ങള്‍ കാണിക്കേണ്ടതുണ്ട്. ഇങ്ങനെയാണോ നിങ്ങള്‍ നമ്മുടെ സേനയുടെ മനോവീര്യം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നത്? ഈ അന്വേഷണത്തിനായി നമുക്ക് എപ്പോള്‍ മുതലാണ് വൈദഗ്ദ്ധ്യം ലഭിച്ചത്?,' അദ്ദേഹം പറഞ്ഞു.

Supreme Court

ഇത്തരമൊരു ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് മുമ്പ് വിഷയത്തിന്റെ സംവേദനക്ഷമക പരിശോധിക്കേണ്ടതായിരുന്നുവെന്ന് ഹര്‍ജിക്കാരനോട് സുപ്രീം കോടതി പറഞ്ഞു. 'നിങ്ങളുടെ രാജ്യത്തോട് നിങ്ങള്‍ക്ക് ചില കടമകളുണ്ട്. തീവ്രവാദത്തിനെതിരെ പോരാടാന്‍ ഓരോ ഇന്ത്യക്കാരനും കൈകോര്‍ത്ത നിര്‍ണായക സമയമാണിത്. സേനകളുടെ മനോവീര്യം തകര്‍ക്കരുത്,' ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

പഹല്‍ഗാമില്‍ നടന്ന ആക്രമണത്തില്‍ സാധാരണക്കാരെ, കൊലപ്പെടുത്തിയതിനെതിരെ 'പ്രതികാരം' ചെയ്യാന്‍ തീവ്രവാദികളോ ഗുണ്ടകളോ ലക്ഷ്യമിടുന്ന മറ്റ് സംസ്ഥാനങ്ങളിലെ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് ഹര്‍ജി നല്‍കിയതെന്ന് ഹര്‍ജിക്കാരന്‍ കോടതിയോട് പറഞ്ഞു. ഈ വിഷയത്തില്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട് എന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

ആക്രമണത്തിന് ദിവസങ്ങള്‍ക്ക് ശേഷം, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, കശ്മീരി വിദ്യാര്‍ത്ഥികളുടെയും അവിടെ താമസിക്കുന്ന താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി സംസാരിക്കാനും സ്ഥിതിഗതികള്‍ വിലയിരുത്താനും ജമ്മു കശ്മീര്‍ മന്ത്രിമാരെ നിയോഗിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജിക്കാരന്റെ മറുപടി.

എന്നാല്‍ പൊതുതാല്‍പര്യ ഹര്‍ജിയില്‍ വിദ്യാര്‍ത്ഥികളെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഈ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചു. കശ്മീരിലെ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ആശങ്കകള്‍ ഉണ്ടെങ്കില്‍ ഹൈക്കോടതികളെ സമീപിക്കാം എന്ന് ഹര്‍ജിക്കാരനോട് ജസ്റ്റിസ് എന്‍ കെ സിംഗ് പറഞ്ഞു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പ്രതിനിധീകരിച്ച സര്‍ക്കാര്‍ ഈ നീക്കത്തെ എതിര്‍ത്തെങ്കിലും, ഒടുവില്‍ ഹര്‍ജി പിന്‍വലിക്കാന്‍ ഹര്‍ജിക്കാരന് അനുമതി നല്‍കുകയും വിദ്യാര്‍ത്ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്തു.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഫതേഷ് കുമാര്‍ ഷാഹു, മുഹമ്മദ് ജുനൈദ്, വിക്കി കുമാര്‍ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജമ്മു കാശ്മീരിലെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ കേന്ദ്രം, ജമ്മു കശ്മീര്‍ സര്‍ക്കാര്‍, സിആര്‍പിഎഫ്, എന്‍ഐഎ എന്നിവയോട് നിര്‍ദ്ദേശിക്കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+