കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൊരഖ്പൂര്‍ വിഷയം ഏറ്റെടുക്കാന്‍ മടിച്ച് സുപ്രീം കോടതി: റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് നിലപാട് വ്യക്തമാക്കിയത്

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ മരിച്ച സംഭവം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ഗൊരഖ്പൂരിലെ ബിആര്‍‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന മൂന്ന് കുട്ടികള്‍ കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 74ലെത്തി നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേസ് ഏറ്റെടുക്കാതെ സുപ്രീം കോടതി കയ്യൊഴിഞ്ഞത്. അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് ഹൈക്കോടതി ബ‍െഞ്ച് അഭിഭാഷകന് നല്‍കിയ നിര്‍ദേശം. സ്വമേധയാ കേസെടുത്ത് അന്വേഷിക്കണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിക്കളഞ്ഞത്.

ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസിനെക്കുറിച്ച് പരാമര്‍ശിച്ച അഭിഭാഷകനോട് അലഹാബാദ് ഹൈക്കോടതിയെ സങ്കടങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടത്. ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ കൂട്ടത്തോടെ മരിച്ച സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന നിര്‍ദേശമാണ് അഭിഭാഷകന്‍ മുന്നോട്ടുവച്ചത്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഈ സാഹചര്യം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും പ്രശ്നം ഉന്നയിച്ച് അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാനുമായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ നിര്‍ദേശം.

പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി

പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി

ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുക്കണമെന്നും അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ട അഭിഭാഷകനോട് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചത്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഈ സാഹചര്യം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു.

മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ബിആര്‍ഡി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 74 ആയതോടെ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. യുപി ചീഫ് സെക്രട്ടറിയ്ക്ക് അയച്ച നോട്ടീസില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടികള്‍ പിടഞ്ഞുമരിച്ചു

കുട്ടികള്‍ പിടഞ്ഞുമരിച്ചു

ആഗസ്ത് ഏഴിനുണ്ടായ സംഭവത്തില്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന 60 കുട്ടികളാണ് മരിച്ചത്. ഓക്സിജന്‍ വിതരണത്തിലുണ്ടായ അപാകതകളാണ് കൂട്ടമായി കുട്ടികള്‍ മരിച്ചു വീഴുന്നതിന് ഇടയാക്കിയത്. ബില്‍ അടയ്ക്കാത്തതിനാലാണ് ഓക്സിജന്‍ വിതരണം തടസ്സപ്പെട്ടതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. അതേ സമയം മറ്റ് പല രോഗങ്ങള്‍ മൂലമാണ് കുട്ടികള്‍ മരിച്ചതെന്ന വാദവും ഉയര്‍ന്നുവരുന്നുണ്ട്. നീയോ നേറ്റീവ് ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നവജാത ശിശുക്കളുള്‍പ്പെടെയുള്ള കുട്ടികളാണ് യുപിയില്‍ ശ്വാസം കിട്ടാതെ മരിച്ചു വീണത്.

ജുഡീഷ്യല്‍ അന്വേഷണം

ജുഡീഷ്യല്‍ അന്വേഷണം

ബിആര്‍‍ഡി മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ച സംഭവം വിവാദമായതോടെ ചീഫ് സെക്രട്ടറി ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിടുകയും മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രിന്‍സിപ്പല്‍ രാജീവ് മിശ്രയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

 ആഭ്യന്തരം ഒഴിയണമെന്ന് ആവശ്യം

ആഭ്യന്തരം ഒഴിയണമെന്ന് ആവശ്യം

ഗൊരഖ്പൂര്‍ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന ചില ആവശ്യങ്ങളും സംസ്ഥാനത്തെ ബിജെപിയ്ക്കുള്ളില്‍ ഉയരുന്നുണ്ട്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയാണ് യോഗി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. മൗര്യ ഓം മാഥുര്‍ വഴി ഇക്കാര്യം ബിജെപി കേന്ദ്രനേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. യോഗിയുടെ മണ്ഡലത്തിലാണ് സംഭവം നടന്നതെന്നും പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ കേന്ദ്ര നേതൃത്വത്തിന്‍റെ നീക്കവും നിര്‍ണ്ണായകമാണ്.

English summary
The Supreme Court today refused to take cognisance of the recent deaths of children at a government hospital at Gorakhpur in Uttar Pradesh.The bench comprising Chief Justice J S Khehar and Justice DY Chandrachud asked the lawyer, who mentioned the issue before it, to approach the Allahabad High Court with his grievances.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X