കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്യം പബ്ളിസിറ്റി മാത്രം: നിർബന്ധിത മതപരിവർത്തനം തടയണമെന്ന ഹർജി തള്ളി സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: നിർബന്ധിത മതപരിവർത്തനം തടയാന്‍ നിയമം വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. നിർബന്ധിത മതപരിവർത്തനം തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്ന ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ഇത്തരം ഹർജികൾ പബ്ളിസിറ്റിക് വേണ്ടി മാത്രമുള്ളതാണെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് ആർഎഫ് നരിമാൻ വ്യക്തമാക്കി. പ്രായപൂർത്തിയായ ഒരാൾക്ക് ഏത് മതം സ്വീകരിക്കാനും അവകാശമുണ്ട്. ഭരണഘടന അതിന് അവകാശം നല്‍കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കൊവിഡ് വ്യാപനം, മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി, ചിത്രങ്ങള്‍ കാണാം

supreme-court

മുതിര്‍ന്ന അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ ആയിരുന്നു മതപരിവര്‍ത്തനം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ജസ്റ്റിസ് രോഹിന്റന്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച്, ഹര്‍ജി വെറും വ്യവഹാരമാണെന്നും ഇത്തരം അനാവശ്യ ഹര്‍ജികള്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന മുന്നറിയിപ്പും നല്‍കി. കോടതി കടുത്ത എതിര്‍പ്പ് വ്യക്തമാക്കിയതോടെ ഉപാധ്യായയുടെ അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിക്കുകയും ചെയ്തു.

സമ്മാനങ്ങളും പണം ഉള്‍പ്പടേയുള്ള ആനുകൂല്യങ്ങള്‍ നല്‍കി, ഭീഷണി, അന്ധവിശ്വാസം, ചൂഷണം എന്നിവ ഉപയോഗിച്ചോ മതപരിവര്‍ത്തനം നടത്തുന്നത് നിയന്ത്രിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നായിരുന്നു ഉപാധ്യായ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടത്.

Recommended Video

cmsvideo
പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam

തിരുവമ്പാടിയില്‍ ലിന്റോ ജയിച്ചാലും ചെറിയ മുഹമ്മദ് ജയിച്ചാലും അത് സംഭവിക്കും , ട്രെന്‍ഡിംഗായി ബെറ്റ്തിരുവമ്പാടിയില്‍ ലിന്റോ ജയിച്ചാലും ചെറിയ മുഹമ്മദ് ജയിച്ചാലും അത് സംഭവിക്കും , ട്രെന്‍ഡിംഗായി ബെറ്റ്

 എൽഡിഎഫിനെത്ര യുഡിഎഫിനെത്ര? സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ കയ്യിൽ എൽഡിഎഫിനെത്ര യുഡിഎഫിനെത്ര? സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ കയ്യിൽ

English summary
Supreme Court rejects plea to stop forced conversions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X