ഗര്‍ഭഛിദ്രം നടത്താനുള്ള കാലാവധി നീട്ടുന്നത് സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി വ്യാഴ്യാഴ്ച പരിഗണിക്കും
ദില്ലി:ഗര്‍ഭഛിദ്രം നടത്തുന്നതിനുള്ള കാലാവധി നീട്ടുന്നത് സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി വ്യാഴ്യാഴ്ച പരിഗണിക്കും. 1971 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ പ്രഗ്നന്‍സി ആക്ട് പ്രകാരം 20 ആഴ്ചയ്ക്ക് മുകളിലുള്ള ഗര്‍ഭഛിത്രം അനുവദിനീയമല്ല.
ഗര്‍ഭഛിദ്രം നടത്തുന്നതിന്റെ കാലാവധി 24 ആഴ്ചയാക്കി തരണം എന്നാവശ്യപ്പെട്ടുക്കൊണ്ട് മുംബൈ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് കോടതി പരിശോധന നടത്തുന്നത്. 20 ആഴ്ചയ്ക്ക് മുകളിലുള്ള ഭ്രൂണത്തെ ഗര്‍ഭഛിദ്രം നടത്തുന്നത് സ്ത്രീകളുടെ ആരോഗ്യനിലയെ മോശമായി ബാധിക്കും. തുടര്‍ന്നുള്ള ഗര്‍ഭധാരണത്തിനും ഇത് തടസ്സമായി കാണപ്പെടാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗര്‍ഭഛിദ്രത്തിന്റെ കാലാവധി നിര്‍ണയിച്ചിരിക്കുന്നത്.

വിവാഹവാഗ്ദാനം നല്‍കി യുവതിയെ കാമുകന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും പിന്നീട് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുകയും ചെയ്തു. ആറ് മാസം ഗര്‍ഭിണിയായ യുവതി ഗര്‍ഭഛിദ്രം ആവശ്യപ്പെട്ടുക്കൊണ്ടാണ് കോടതിയില്‍ എത്തിയത്. യുവാവിനെതിരെ പീഡനത്തിന് പരാതിയും നല്‍കിയിട്ടുണ്ട്.
ആറ് മാസം ഗര്‍ഭിണിയായ യുവതി സ്‌കാനിങ്ങിന് വിധേയയാപ്പോഴാണ് കുഞ്ഞിന് വളര്‍ച്ചിയില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് ഗര്‍ഭഛിദ്രത്തിനായി ആശുപത്രിയില്‍ പോയെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ ഗര്‍ഭഛിത്രത്തിന് അനുവാദം നല്‍കിയില്ല. പിന്നീടാണ് കോടതിയില്‍ പരാതിയുമായി എത്തിയത്. പരാതിയില്‍ കോടതി വ്യാഴ്യാഴ്ച തീരുമാനം എടുക്കും.












Click it and Unblock the Notifications