1957 ന് ശേഷം ആര്‍ട്ടിക്കിള്‍ 370 നിലവിലില്ല എന്ന വാദം അംഗീകരിക്കാനാവില്ല: സുപ്രീംകോടതി
ന്യൂദല്‍ഹി: ജമ്മു കശ്മീരിന്റെ ഭരണഘടനാ നിര്‍മ്മാണത്തിന് ശേഷം ഭരണഘടനാ സഭയുടെ കാലാവധി അവസാനിച്ചപ്പോള്‍ തന്നെ ആര്‍ട്ടിക്കിള്‍ 370 അസാധുവായതാണ് എന്ന വാദം സ്വീകാര്യമല്ല എന്ന് സുപ്രീംകോടതി. ജമ്മു കശ്മീരിന് പ്രത്യേക അവകാശം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞതിനെതിരായ ഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.
1957 ജനുവരി 26-ന് ജമ്മു കശ്മീര്‍ ഭരണഘടന നിലവില്‍ വരികയും സംസ്ഥാനത്തിന്റെ ഭരണഘടനാസഭയുടെ കാലാവധി അവസാനിക്കുകയും ചെയ്തതോടെ പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370-ല്‍ ഒന്നും നിലനിന്നിരുന്നില്ല എന്ന് പ്രേം ശങ്കര്‍ ഝായ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ദിനേഷ് ദ്വിവേദി വാദിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ പരാമര്‍ശം.

'എന്റെ സുഹൃത്തുക്കള്‍ വാദിച്ചതില്‍ നിന്ന് അല്പം വ്യത്യസ്തമായി ഞാന്‍ വാദിക്കുന്നു. ആര്‍ട്ടിക്കിള്‍ 370 ന്റെ ഒരു ഭാഗം നിലനില്ക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ഒന്നും നിലനില്‍ക്കില്ല എന്നതാണ് എന്റെ വാദം. ആര്‍ട്ടിക്കിള്‍ 370 പ്രകാരം നല്‍കിയിട്ടുള്ള എല്ലാ അധികാരങ്ങളും ജമ്മു കശ്മീരിന്റെ ഭരണഘടനയ്ക്ക് ശേഷം അവസാനിപ്പിച്ചു,' എന്നായിരുന്നു ദ്വിവേദി പറഞ്ഞത്.
എന്നാല്‍ 1957 ജനുവരി 26 മുതല്‍ ഇന്ത്യന്‍ ഭരണഘടനയും ജമ്മു കശ്മീരിലേക്കുള്ള അതിന്റെ പ്രയോഗവും മരവിപ്പിച്ചിരിക്കുമെന്നതായിരിക്കും ഈ വാദത്തിന്റെ അനന്തരഫലമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. 1957 ന് ശേഷമുള്ള ജമ്മു-കശ്മീര്‍ സംസ്ഥാനത്തിന് ഇന്ത്യന്‍ ഭരണഘടനാ നിയമത്തിലെ ഒന്നും ബാധകമല്ല എന്നത് എങ്ങനെ സ്വീകാര്യമാകും എന്നും കോടതി ചോദിച്ചു.
ആര്‍ട്ടിക്കിള്‍ 370-ല്‍ ഇല്ലാത്തത് വായിക്കാനാണ് നിങ്ങള്‍ ഞങ്ങളോട് ആവശ്യപ്പെടുന്നത് എന്നും സുപ്രീംകോടതി പറഞ്ഞു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 രൂപീകരിക്കുമ്പോള്‍, ജമ്മു-കശ്മീര്‍ പ്രക്ഷുബ്ധമായിരുന്നു എന്ന് ദ്വിവേദി പറഞ്ഞു. നിയമപരമായ ഏക സ്ഥാപനം സംസ്ഥാന സര്‍ക്കാര്‍ മാത്രമാണെന്നും അതിനാല്‍ യൂണിയന്, കണ്‍കറന്റ് ലിസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടിയാലോചനയും യോജിപ്പും ഉണ്ടാകണമെന്നും വ്യവസ്ഥയില്‍ പറയുന്നുണ്ട്.
ഭരണഘടനാ സഭ സ്ഥാപിക്കാന്‍ പോകുകയാണ്. സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് എടുത്ത എല്ലാ തീരുമാനങ്ങളും ജമ്മു കശ്മീരിന്റെ ഭരണഘടനാ സഭക്ക് മുമ്പാകെ വെക്കേണ്ടതായിരുന്നു. അതിനാല്‍ ആര്‍ട്ടിക്കിള്‍ 370 ഒരു താല്‍ക്കാലിക വ്യവസ്ഥയാണ് എന്നും അദ്ദേഹം വാദിച്ചു. വ്യവസ്ഥകളും ഭരണഘടനാ സഭാ ചര്‍ച്ചകളും നോക്കുമ്പോഴും ഇക്കാര്യം വ്യക്തമായി അനുമാനിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇത് ഭരണഘടനയുടെ വ്യാഖ്യാനത്തെ ബാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 1957 ന് മുമ്പും 1957 ന് ശേഷവും ജമ്മു കശ്മിരിന് ബാധകമാക്കുന്ന ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട് എന്ന് ജസ്റ്റിസ് എസ്കെ കൗളും പറഞ്ഞു. ജമ്മു കശ്മീര്‍ ഭരണഘടന നിലവില്‍ വന്ന് ഭരണഘടനാ സഭയുടെ കാലാവധി അവസാനിക്കുമ്പോള്‍ ആര്‍ട്ടിക്കിള്‍ 370 സ്വയം ഇല്ലാതാകുമെന്ന വാദത്തിന് തുല്യമായിരുന്നു ഭരണഘടന സഭാ ചര്‍ച്ചകള്‍ എന്ന് അംഗീകരിക്കാന്‍ പ്രയാസമാണെന്നും കൗള്‍ പറഞ്ഞു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications