Get Updates
Get notified of breaking news, exclusive insights, and must-see stories!

'വസ്ത്രത്തിന് പുറത്തു കൂടി ചർമത്തിൽ സ്പർശിച്ചാൽ ലൈംഗിക പീഡനമല്ല'; വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

ദില്ലി: വസ്ത്രത്തിന് പുറത്തുകൂടി ഒരാളെ സ്പർശിച്ചാൽ ലൈംഗികപീഡനമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. വിവാദ ഉത്തരവിന്റെ ആനുകൂല്യം ലഭിച്ച പ്രതിയുടെ ജാമ്യവും കോടതി റദ്ദാക്കി. ലൈംഗിക ഉദ്ദേശ്യത്തോടെ തൊടുന്നത് പോക്സോ നിയമത്തിന്റെ പരിധിയിൽ വരുമെന്നും ഇത് കുറ്റകരമാണെന്നും കോടതി അറിയിച്ചു.

അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് പുഷ്പ ഗനേഡിവാല വിവാദ ഉത്തരവിട്ടത്. ശരീരത്തില്‍ നേരിട്ടല്ലാതെ വസ്ത്രത്തിനു പുറത്തുകൂടി സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

1

സെഷന്‍സ് കോടതി കുറ്റക്കാരനായി കണ്ടെത്തിയ പ്രതിയായ അൻപതുകാരൻ ലിബ്‌നുസ് കുജുര്‍ നല്‍കിയ ഹര്‍ജിയിലാണ് അതീവ ഗൗരവകരമായ നിരീക്ഷണം കോടതി നടത്തിയത്. ഐ.പി.സി, പോക്‌സോ വകുപ്പുകള്‍ പ്രകാരം ലിബ്‌നുസ് കുറ്റക്കാരണെന്ന് കണ്ടെത്തിയ സെഷന്‍സ് കോടതി അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു.

ലൈംഗികമായി പീഡിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വന്നതെന്ന് പ്രോസിക്യൂഷന്‍ പറയുന്നതിന് തെളിവില്ലെന്നാണ് ജസ്റ്റിസ് പുഷ്പ പറഞ്ഞത്. ലൈംഗിക ഉദ്ദേശ്യത്തോടെ ശാരീരിക ബന്ധം ഉണ്ടായെന്നത് തെളിയിക്കാനായില്ലെന്നും ഹൈക്കോടതി പറഞ്ഞു. തുടർന്നാണ് പ്രതിക്ക് ജാമ്യം നൽകിയത്.

2

31 വയസ്സായ ഒരാൾ 12 വയസ്സുള്ള ഒരു കുട്ടിയുടെ ഷാൾ മാറ്റി മാറിടത്തിൽ കയറിപ്പിടിച്ച കേസ് പരിഗണിക്കവെയാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് വിവാദ പരാമർശം നടത്തിയത്. പ്രതിയെ പോക്സോ കേസ് ചുമത്താതെ, ലൈംഗികാതിക്രമമെന്ന താരതമ്യേന കുറഞ്ഞ വകുപ്പ് ചുമത്തി ഒരു വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു ജഡ്ജി. ഇതേ കേസിൽ പോക്സോ ചുമത്തിയിരുന്നെങ്കിൽ പ്രതിക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ തടവുശിക്ഷയ്ക്ക് സാധ്യതയുണ്ടായിരുന്നതാണ്.

പേരയ്ക്ക നൽകാമെന്ന് പറഞ്ഞ് വീടിനകത്തേക്ക് വിളിച്ച് വരുത്തി പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതാണ് കേസ്. പെൺകുട്ടി അമ്മയോട് വിവരങ്ങൾ പറഞ്ഞതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യാനായത്. ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

3

കേസ് പരിഗണിച്ച ബോംബെ ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് ഈ സംഭവത്തിൽ പോക്സോ കേസ് നിലനിൽക്കില്ലെന്ന വിചിത്രമായ പരാമർശമാണ് നടത്തിയത്. പോക്സോ ചുമത്തണമെങ്കിൽ പ്രതി വസ്ത്രത്തിനുള്ളിലൂടെ സ്പർശിക്കണമായിരുന്നു. പ്രതി മാറിടത്തിൽ പിടിച്ചെന്ന് പറയുന്നത് വസ്ത്രത്തിന് പുറത്ത് കൂടിയാണ്. ഇത് ലൈംഗികാതിക്രമമല്ല.

ശരീരത്തിൽ നേരിട്ട് സ്പർശിക്കാത്ത പക്ഷം സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് മാത്രം ചുമത്താം എന്നായിരുന്നു കേസിൽ കോടതിയുടെ വിധിന്യായം. പെൺകുട്ടിയുടെ രഹസ്യഭാഗങ്ങളിൽ വസ്ത്രത്തിന്‍റെ മറയില്ലാതെ സ്പർശിക്കുകയോ പ്രതിയുടെ ലൈംഗികാവയവത്തിൽ സ്പർശിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്താൽ മാത്രമേ പോക്സോ ചുമത്താനാകൂവെന്നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് പുഷ്പ ഗണേധിവാല പോക്സോ നിയമത്തിലെ അനുബന്ധ വകുപ്പിന്‍റെ നിർവചനത്തെ വ്യാഖ്യാനിച്ചത്.

4

വസ്ത്രത്തിന് മുകളിലൂടെ ശരീരത്തിൽ സ്പർശിക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പ് പ്രകാരമുള്ള കുറ്റം മാത്രമാണ് ആകൂന്നതെന്ന് ബോംബൈ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വിധിച്ചു.

അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ, മഹാരാഷ്ട്ര സർക്കാർ, ദേശീയ വനിതാ കമ്മീഷൻ എന്നിവർ നൽകിയ ഹർജികളിലാണ് സുപ്രീം കോടതി വിധിയുണ്ടായിരിക്കുന്നത്. ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചാൽ, കയ്യുറ ധരിച്ച ഒരു വ്യക്തി കുട്ടിയെ ഉപദ്രവിക്കുകയോ പീഡിപ്പിക്കുകയോ ചെയ്താൽ അദ്ദേഹത്തിനെ പോക്സോ നിയമപ്രകാരം ശിക്ഷിക്കാൻ കഴിയില്ലെന്നായിരുന്നു അറ്റോർണി ജനറലിന്റെ വാദം.

'വേദികയെ തോൽപ്പിക്കും വില്ലത്തി'.. മോഡേൽ ലുക്കിൽ കുടുംബവിളക്കിലെ അമൃത ഗണേഷിന്റ വൈറൽ ചിത്രങ്ങൾ

Recommended Video

cmsvideo
    ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+