കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കൂട്ടമാനഭംഗം; രണ്ടുപേരുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു

  • By Gokul
Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ വെച്ച് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികളുടെ ശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ എന്നിവരുടെ ശിക്ഷയാണ് മരവിപ്പിച്ചത്. കേസില്‍ നാലുപേരെയാണ് വധശിക്ഷയ്ക്ക് വിധിച്ചിരുന്നത്.

മറ്റു രണ്ടുപേരായ മുകേഷ്, പവന്‍ എന്നിവരുടെ വധശിക്ഷ മാര്‍ച്ചില്‍ സ്‌റ്റേ ചെയ്തിരുന്നു. ഇതോടെ എല്ലാ പ്രതികളുടെയും വധശിക്ഷയ്ക്ക് താത്കാലിക സ്റ്റേ ആയി. ആറുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഒരു പ്രതി മൈനറായതിനാല്‍ പരമാവധി ശിക്ഷയായ മൂന്നുവര്‍ഷത്തെ തടവുമാത്രമാണ് ലഭിച്ചത്. മറ്റൊരു പ്രതി വിചാരണയ്ക്കിടെ ആത്മഹത്യചെയ്തു.

supreme-court

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ദില്ലി ഹൈക്കോടതിയാണ് ലോക മാധ്യമങ്ങളിലടക്കം ചര്‍ച്ച ചെയ്യപ്പെട്ട കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും, പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും വിധി പ്രസ്താവനയില്‍ വ്യക്തമാക്കപ്പെട്ടിരുന്നു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് പ്രതികള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ താത്കാലിക ആശ്വാസം ലഭിച്ചിരിക്കുന്നത്.

രാത്രിയില്‍ തന്റെ സുഹൃത്തിനോടൊപ്പം പുറത്തുപോയ പെണ്‍കുട്ടിയെ പ്രതികള്‍ സഞ്ചരിക്കുകയായിരുന്നു ബസ്സില്‍ കയറ്റുകയും പിന്നീട് സുഹൃത്തിനെ ആക്രമിച്ചശേഷം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. മൂര്‍ച്ചയുള്ള ദണ്ഡ് ഉപയോഗിച്ച് പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ നടത്തിയ ആക്രമണം മൂലം ആന്തരികാവയവങ്ങള്‍ തകര്‍ന്നാണ് പെണ്‍കുട്ടി പിന്നീട് ആശുപത്രിയില്‍ വെച്ച് മരിക്കുന്നത്.

English summary
upreme Court Stays Death Sentence of Delhi Gang-rape Convicts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X