Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇലക്ടറല്‍ ബോണ്ടുകള്‍ റദ്ദാക്കണം എന്ന് സുപ്രീംകോടതി; കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി. ഇലക്ടറല്‍ ബോണ്ട് റദ്ദാക്കണം എന്ന് സുപ്രീംകോടതി വിധിച്ചു. കമ്പനി നിയമത്തില്‍ ഭേദഗതി വരുത്തിയത് നിയമവിരുദ്ധമാണ് എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. ആര്‍ട്ടിക്കിള്‍ 19(1)(എ) പ്രകാരമുള്ള വിവരാവകാശത്തിന്റെ ലംഘനമാണ് അജ്ഞാത ഇലക്ടറല്‍ ബോണ്ട് പദ്ധതിയെന്ന് കോടതി വിലയിരുത്തി.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അജ്ഞാത ധനസഹായം അനുവദിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ടറല്‍ ബോണ്ട് പദ്ധതിയുടെ നിയമസാധുത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികളില്‍ ആണ് കോടതി വിധി. ഇലക്ടറല്‍ ബോണ്ട് സ്‌കീം ഭരണഘടനാ വിരുദ്ധമായി തള്ളിക്കളയണം എന്നും പൗരന്മാരുടെ വിവരാവകാശത്തെ ഇത് ലംഘിക്കുന്നു എന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.

supreme court

ഇഷ്യൂ ചെയ്യുന്ന ബാങ്ക് ഇലക്ടറല്‍ ബോണ്ടുകളുടെ വിതരണം ഉടന്‍ നിര്‍ത്തണം എന്നും എസ് ബി ഐ ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയുള്ള സംഭാവനകളുടെ വിശദാംശങ്ങളും സംഭാവനകള്‍ സ്വീകരിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ വിശദാംശങ്ങളും നല്‍കണം എന്നും കോടതി ഉത്തരവിട്ടു. എല്ലാ രാഷ്ട്രീയ സംഭാവനകളും പൊതു നയത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിച്ചുള്ളതല്ല. വിദ്യാര്‍ത്ഥികള്‍, ദിവസ വേതനക്കാര്‍ തുടങ്ങിയവര്‍ സംഭാവന ചെയ്യുന്നു.

ചില സംഭാവനകള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി നല്‍കിയതിനാല്‍ മാത്രം രാഷ്ട്രീയ സംഭാവനകള്‍ക്ക് സ്വകാര്യത അനുവദനീയമല്ല. വ്യക്തികളുടെ സംഭാവനകളേക്കാള്‍ ഒരു കമ്പനിക്ക് രാഷ്ട്രീയ പ്രക്രിയയില്‍ കൂടുതല്‍ ശക്തമായ സ്വാധീനമുണ്ട്. കമ്പനികളുടെ സംഭാവനകള്‍ പൂര്‍ണ്ണമായും ബിസിനസ് ഇടപാടുകളാണ്. കമ്പനികളേയും വ്യക്തികളേയും ഒരുപോലെ പരിഗണിക്കുന്നതിന് സെക്ഷന്‍ 182 കമ്പനി നിയമത്തിലെ ഭേദഗതി വ്യക്തമായും ഏകപക്ഷീയമാണ് എന്നും കോടതി പറഞ്ഞു.

മൂന്നാഴ്ചയ്ക്കുള്ളില്‍ എസ്ബിഐയില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സമഗ്രമായ ഡാറ്റ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞാല്‍ ഈ വിശദാംശങ്ങള്‍ അതിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം എന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. 2024 മാര്‍ച്ച് 31-നകം വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

2018-ല്‍ അവതരിപ്പിച്ച ഇലക്ടറല്‍ ബോണ്ട് പദ്ധതി, രാഷ്ട്രീയ സംഭാവനകളില്‍ സുതാര്യത വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. എന്നിരുന്നാലും, സ്‌കീം നല്‍കിയ അജ്ഞാതത്വം അഴിമതി വളര്‍ത്തിയെടുക്കുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലെ ലെവല്‍ പ്ലേ ഫീല്‍ഡിനെ അസ്വസ്ഥമാക്കുകയും ചെയ്തുവെന്നായിരുന്നു ഉയര്‍ന്ന് വന്ന പ്രധാന വിമര്‍ശനം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+