കോവിഡ് പ്രതിസന്ധി; ഒടുവില്‍ വിഷയത്തില്‍ ഇടപെട്ട് സുപ്രീംകോടതി, കേന്ദ്ര സര്‍ക്കാറിന് നോട്ടീസ്
ദില്ലി: രാജ്യത്ത് കൊവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമാവുന്നതിനിടെ വിഷയത്തില്‍ കേസെടുത്ത് സുപ്രീം കോടതി. സ്വമേധയാ എടുത്ത കേസില്‍ വിവിധ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയക്കുകയും ചെയ്തു. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും. രാജ്യത്തെ കൊവിഡ് പ്രതിരോധ നപടികള്‍ സംബന്ധിച്ച പദ്ധതി കോടതിയെ അറിയിക്കണമെന്നാണ് നോട്ടീസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
ഓക്സിജൻ, അവശ്യ മരുന്നുകൾ തുടങ്ങിയവയുടെ വിതരണം, വാക്സിനേഷന്‍ ക്രമീകരണം, ലോക് ഡൗണ്‍ പ്രഖ്യാപിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം തുടങ്ങിയ വിഷയങ്ങളിലാണ് ഇന്ന് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയെ കേസിൽ അമിക്കസ് ക്യുറി ആയി ചീഫ് ജസ്റ്റിസ് നിയമിക്കുകയും ചെയ്തിട്ടുണ്ട്.

ആവേശം നിറഞ്ഞ പോരാട്ടം, ചെന്നൈ-കെകെആര്‍ മത്സരത്തിന്റെ ചിത്രങ്ങള്‍ കാണാം
കോവിഡുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രാജ്യത്തെ ഹൈക്കോടതില്‍ വ്യത്യസ് നിലപാടുകള്‍ സ്വീകരിച്ചിരുന്നു. ഇതു പൊതുവില്‍ വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ നിരീക്ഷിച്ചു. രോഗികള്‍ക്ക് ഓക്സിജന്‍ വിതരണം ചെയ്യുന്നതിലെ പാളിച്ചകള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദില്ലി ഹൈക്കൊടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഹൈക്കോടതിയിലെ കേസുകൾ സുപ്രീംകോടതിക്ക് വിടണം എന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.
Recommended Video

നടി അമിറ ദസ്തറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications