Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ ഹര്‍ജി നാളത്തേക്ക് നീട്ടി... സുപ്രീം കോടതിയില്‍ തിരിച്ചടി, സര്‍ക്കാരിന് നോട്ടീസ്!!

ദില്ലി: മധ്യപ്രദേശില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിനായി സുപ്രീം കോടതിയെ സമീപിച്ച ബിജെപിക്ക് തിരിച്ചടി. ഹര്‍ജി പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. അതേസമയം മധ്യപ്രദേശ് സര്‍ക്കാരിനും സ്പീക്കര്‍ക്കും കോടതി കത്തയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് വിശ്വാസ വോട്ട് നടത്താതെ നിയമസഭ പത്ത് ദിവസത്തേക്ക് പിരിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിജെപി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഇന്ന് വിശ്വാസ നടക്കുമെന്ന വിശ്വാസത്തിലായിരുന്നു ബിജെപി. എന്നാല്‍ ഗവര്‍ണറുടെ നിര്‍ദേശത്തെ കോണ്‍ഗ്രസും ബിജെപിയുടെ ഹര്‍ജിയെ സുപ്രീം കോടതിയും തള്ളിയതോടെ കാര്യങ്ങള്‍ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Recommended Video

cmsvideo
    Madhya Pradesh Updates: SC hearing on floor test tomorrow | Oneindia Malayalam
    1

    നേരത്തെ എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയതാണെന്ന കാര്യം കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ഉന്നയിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ഹര്‍ജി നീട്ടിയതോടെ നാളെയാരിക്കും ഇക്കാര്യം ഉന്നയിക്കുക. ഇതിനിടെ വിമത എംഎല്‍എമാര്‍ മാധ്യമങ്ങളെ കണ്ട് സര്‍ക്കാരിനെതിരെ തുറന്നടിച്ചു. ജ്യോതിരാദിത്യ സിന്ധ്യയാണ് തങ്ങളുടെ നേതാവെന്ന് ഇവര്‍ പറഞ്ഞു. കമല്‍നാഥ് തങ്ങളെ 15 മിനുട്ട് കൂടി കേള്‍ക്കാന്‍ തയ്യാറായിരുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.

    കമല്‍നാഥ് ഒരിക്കലും ഞങ്ങള്‍ പറയുന്നത് കേട്ടിരുന്നില്ല. പിന്നെ എങ്ങനെയാണ് ഞങ്ങളുടെ മണ്ഡലങ്ങളിലെ വികസനത്തെ കുറിച്ച് സംസാരിക്കുക. ആരോടാണ് ഞങ്ങള്‍ ഇക്കാര്യം സംസാരിക്കേണ്ടതെന്ന് വിമത എംഎല്‍എ ഗോവിന്ദ് സിംഗ് രജപുത് പറഞ്ഞു. മറ്റൊരു എംഎല്‍എ ഇമര്‍തി ദേവിയും സിന്ധ്യയെ പിന്തുണച്ചത്. സിന്ധ്യയാണ് ഞങ്ങളുടെ നേതാവ്. എപ്പോഴും അദ്ദേഹത്തിനൊപ്പം തന്നെയുണ്ടാവും. അദ്ദേഹം ഞങ്ങളെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. കിണറില്‍ ചാടേണ്ടി വന്നാലും അദ്ദേഹത്തിനൊപ്പം ഞാനുണ്ടാവുമെന്നും ഇമര്‍തി ദേവി പറഞ്ഞു. അദ്ദേഹം വിമത എംഎല്‍എമാരുടെ നേതാവാണെന്നും അവര്‍ പറഞ്ഞു.

    കേന്ദ്ര സര്‍ക്കാര്‍ ഞങ്ങള്‍ക്ക് സംരക്ഷണം ഒരുക്കണമെന്നും വിമത നേതാക്കള്‍ ആവശ്യപ്പെട്ടു. മന്ത്രിയായതിന് ശേഷം സമാധാനത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. ഞങ്ങള്‍ സുരക്ഷിതരല്ല. സിന്ധ്യയെ പോലും അവര്‍ ഉപദ്രവിക്കുന്നു. അപ്പോള്‍ ഞങ്ങള്‍ക്കും രക്ഷയുണ്ടാവില്ല. ജയ്പൂരിലുള്ള എംഎല്‍എമാര്‍ പോലും അസന്തുഷ്ടരാണെന്ന് വിമത എംഎല്‍എ ഗോപാല്‍ സിംഗ ്‌രജപുത് പറഞ്ഞു. മധ്യപ്രദേശില്‍ സിന്ധ്യയുടെയും കമല്‍നാഥിന്റെയും നേതൃത്വത്തിലാണ് സര്‍ക്കാരുണ്ടാക്കിയത്. കമല്‍നാഥിനോട് ജനങ്ങള്‍ തെരുവില്‍ ഇറങ്ങുമെന്ന് പറഞ്ഞപ്പോള്‍ അങ്ങനെ തന്നെ നടക്കട്ടെ എന്നായിരുന്നു മറുപടിയെന്ന് തുളസി സിലാവത്ത് പറഞ്ഞു.

    ബിജെപിയില്‍ ചേരുന്ന കാര്യം തീരുമാനിച്ചിട്ടില്ല. മധ്യപ്രദേശില്‍ തിരിച്ചെത്തിയ ശേഷമേ ഇക്കാര്യം തീരുമാനിക്കൂ. ആറ് മന്ത്രിമാരുടെ രാജി സ്വീകരിച്ചു. എന്തുകൊണ്ട് വിമതരുടെ രാജി സ്വീകരിക്കുന്നില്ലെന്ന് തുളസി സിലാവത്ത് ചോദിച്ചു. കോടതിയില്‍ ഇവര്‍ ഇക്കാര്യത്തില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. എല്ലാ വിമത എംഎല്‍എമാരും സ്വന്തം ഇഷ്ടപ്രകാരമാണ് ബംഗളൂരുവിലെ റിസോര്‍ട്ടില്‍ എത്തിയതെന്നും ഇവര്‍ അവകാശപ്പെട്ടു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+