സുരേഷ് പ്രഭു ശിവസേന വിട്ടു; ഇനി ബിജെപിക്കൊപ്പം
ദില്ലി: നരേന്ദ്ര മോദി മന്ത്രി സഭയില്‍ ക്യാബിനറ്റ് മന്ത്രിയായി ചുമതലയേറ്റ സുരേഷ് പ്രഭു ശിവസേന വിട്ടു. ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ശിവസേന ആഹ്വാനം ചെയ്തിരുന്നെങ്കിലും പ്രഭു ഇത് ചെവിക്കൊണ്ടിരുന്നില്ല.
നരേന്ദ്ര മോദി പ്രത്യേക താത്പര്യമെടുത്താണ് സുരേഷ് പ്രഭുവിനെ മന്ത്രിസഭയിലെടുത്തത്. ശിവസേനയോട് അഭിപ്രായം ചോദിച്ചുകൊണ്ടായിരുന്നില്ല ഇത്. അതുകൊണ്ട് തന്നെ സേന ഇക്കാര്യത്തില്‍ നേരത്തേ തന്നെ അതൃപ്തിയും പ്രകടിപ്പിച്ചിരുന്നു. അതുമാത്കരമല്ല, പാര്‍ട്ടി ആവശ്പ്പെട്ട വ്യക്തിക്ക് സഹമന്ത്രി സ്ഥാനം മാത്രം നല്ഡകാന്‍ തയ്യാറായപ്പോള്‍ സുരേഷ് പ്രഭുവിന് ക്യാബിനറ്റ് മന്ത്ര സ്ഥാനമാണ് മോദി നല്‍കിയിരിക്കുന്നത്.

എന്തായാലും മഹാരാഷ്ട്രയില്‍ തുടങ്ങിയ സേന-ബിജെപി പ്രശ്‌നം ദേശീയ തലത്തിലേക്ക് കൂടി വ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. മന്ത്രിസഭയിലെ അംഗത്തെ ശിവസേന ഉടന്‍ പിന്‍വലിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുരേഷ് പ്രഭു രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത് ശിവസേനക്ക് വമ്പന്‍ തിരിച്ചടിയുമാണ്.
വാജ്‌പേയി മന്ത്രിസഭയില്‍ വ്യവസായ, ഊജ്ജ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു സുരേഷ് പ്രഭു. നേരത്തെ തന്നെ നരേന്ദ്ര മോദിയുടെ ഗുഡ്ബുക്കില്‍ ഇടം നേടുകയും ചെയ്തിട്ടുണ്ട്. ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ഇദ്ദേഹം. ഊര്‍ജ്ജ മന്ത്രിയായിരിക്കേ എടുത്ത നടപടികള്‍ ഇന്ത്യന്‍ ഊര്‍ജ്ജ മേഖലക്ക് പുത്തന്‍ ഉണര്‍വ്വാണ് സമ്മാനിച്ചത്.
കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിലെ മികച്ച രണ്ടാമത്തെ മന്ത്രിയായിട്ടായിരുന്നു ഇന്ത്യ ടുഡേയുടെ സര്‍വ്വേയില്‍ സുരേഷ് പ്രഭുവിനെ വിലയിരുത്തിയിരുന്നത്. ഇന്ത്യയുടെ മൂന്ന് ഭാവി നേതാക്കളില്‍ ഒരാളായി ഏഷ്യാവീക്ക് പ്രഭുവിനെ തിരഞ്ഞെടുത്തിട്ടുണ്ട്.












Click it and Unblock the Notifications