കോവിഡ് മൂന്നാം തരംഗത്തിന്റെ കുതിച്ചുകയറ്റം അവസാനിച്ചു: രോഗികളുടെ എണ്ണം കുറയുന്നുവെന്ന് കേന്ദ്രം
ദില്ലി: കഴിഞ്ഞ വർഷം രാജ്യത്ത് ആഞ്ഞടിച്ച കോവിഡിന്റെ രണ്ടാതരംഗത്തില്‍ ലക്ഷക്കണക്കിന് ആളുകളുകള്‍ രോഗബാധിതരാവുകയും പതിനായിരങ്ങള്‍ മരണപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടാംതരംഗത്തെ അപേക്ഷിച്ച് മൂന്നാം തരംഗത്തില്‍ രോഗബാധിതരുടെ എണ്ണം വളരെ കുറവാണ്. പൊതുവെ ഗുരുതരമല്ലാത്ത ഒമിക്രോണ്‍ ബാധയാണ് മൂന്നാം തരഗത്തില്‍ പ്രധാനമായും റിപ്പോർട്ട് ചെയ്യുന്നത്. മൂന്നാം തരംഗത്തില്‍ നിന്നും രാജ്യം പതിയെ കരകയറി വരുകയാണെന്നും രോഗികളുടെ എണ്ണത്തില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്നുമാണ് കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യ രണ്ടാം തരംഗത്തിന്റെ കൊടുമുടിയിൽ എത്തിയ സമയത്ത് പ്രതിദിന കോവിഡ് കേസുകൾ നാല് ലക്ഷം കടന്നകാര്യവും ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ ഒർമ്മിപ്പിച്ചു. രാജ്യത്ത് ഇന്ന് 1.72 ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജനുവരി 21 നായിരുന്നു രണ്ടാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്തത്. അന്നുമുതൽ കേസുകൾ ദിനേന കുറഞ്ഞുവരികയാണ്. "നമ്മുടെ കേസുകളിൽ കുറവ് കാണുന്നു. വേവ്, പീക്ക് തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കേസുകൾ വർദ്ധിക്കുന്ന ചില മേഖലകൾ ഇപ്പോഴും ഉണ്ട്. കോവിഡ് മാനേജ്മെന്റ് തന്ത്രങ്ങൾ ഇനിയും നല്ല രീതിയില്‍ തന്നെ നടപ്പിലാക്കേണ്ടതുണ്ട്. കാരണം മൊത്തത്തിൽ നമ്മൾ ഇപ്പോഴും വലിയ സൂക്ഷ്മത പുലർത്തേണ്ട ഘട്ടം തന്നെയാണിത്''- അജയ് അഗർവാള്‍ പറഞ്ഞു.

ജനുവരി 21 നും ഫെബ്രുവരി 3 നും ഇടയിലുള്ള രണ്ടാഴ്ചയ്ക്കുള്ളിൽ പ്രതിദിന കോവിഡ് കേസുകൾ 50 ശതമാനം കുറഞ്ഞ് 3,47,254 ൽ നിന്ന് 1,72,433 ആയി. അതേ കാലയളവിൽ, പോസിറ്റിവിറ്റി നിരക്ക് അല്ലെങ്കിൽ 100 ടെസ്റ്റുകളിലെ അണുബാധകളുടെ എണ്ണം 17.94 ശതമാനത്തിൽ നിന്ന് 10.99 ശതമാനമായി കുറഞ്ഞു. പ്രതിദിന പോസിറ്റിവിറ്റി നിരക്കുകളിലെ ഈ വ്യക്തമായ ഇടിവ് ശുഭ സൂചനയാണ്. കോവിഡ് അണുബാധയുടെ വ്യാപനം കുറയുന്നുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികം ഉള്ള ജില്ലകളുടെ എണ്ണം ഒരാഴ്ച മുമ്പ് 400 ൽ നിന്ന് 300 ആയി കുറഞ്ഞിട്ടുണ്ടെങ്കിലും രണ്ട് സംസ്ഥാനങ്ങളില്‍ (കേരളവും മിസോറവും) പോസിറ്റിവിറ്റി നിരക്കിലും കേസുകളിലും വർദ്ധനവ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. മൂന്നാമത്തെ തരംഗത്തിൽ കൂടുതൽ ചെറുപ്പക്കാരായ രോഗികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും രോഗാവസ്ഥ ഗുരുതരമാവുന്ന സാഹചര്യം മൊത്തത്തില്‍ കുറവാണ്.












Click it and Unblock the Notifications