കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലവസരങ്ങളില്‍ കര്‍ണാടകയും കേരളവും മുന്നില്‍, ഏറ്റവും പിന്നില്‍ പഞ്ചാബ്; സര്‍വേ ഫലം പുറത്ത്

  • By Jithin T P
Google Oneindia Malayalam News

ന്യൂദല്‍ഹി: അതത് സംസ്ഥാനങ്ങളിലെ തൊഴില്‍ സാഹചര്യങ്ങളില്‍ കര്‍ണാടകയിലേയും കേരളത്തിലേയും യുവാക്കളാണ് കൂടുതല്‍ സംതൃപ്തരെന്ന് സര്‍വേ റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ സ്റ്റഡിയിംഗ് ഡെവലപ്പിംഗ് സൊസൈറ്റീസും (സി.എസ്.ഡി.എസ്) ലോക്‌നീതി, കൊണ്‍റാഡ് അഡെന്യൂയര്‍ സ്റ്റിഫ്തംഗ് എന്ന ജര്‍മന്‍ സംഘടനയും നടത്തിയ സര്‍വേയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കര്‍ണാടകയിലെ തൊഴില്‍ സാഹചര്യങ്ങളില്‍ 53 ശതമാനം പേരും മെച്ചപ്പെട്ടത് എന്നാണ് അഭിപ്രായപ്പെടുന്നത്. രണ്ടാം സ്ഥാനത്തുള്ള കേരളത്തില്‍ ഇത് 32 ശതമാനമാണ്.

കര്‍ണാടകയിലെ തൊഴില്‍ സാഹചര്യങ്ങളില്‍ 40 ശതമാനം പേര്‍ ശരാശരിയെന്ന് അഭിപ്രായപ്പെടുമ്പോള്‍ കേരളത്തില്‍ ഇത് 47 ശതമാനമാണ്.

ആറ് ശതമാനം പേരാണ് കര്‍ണാടകയിലെ തൊഴില്‍ സാഹചര്യങ്ങള്‍ മോശമാണെന്ന് അഭിപ്രായപ്പെടുന്നത്.

കേരളത്തില്‍ 19 ശതമാനം പേരാണ് തൊഴില്‍ സാഹചര്യങ്ങള്‍ മോശമാണെന്ന് അഭിപ്രായപ്പെടുന്നത്.

jobs

കര്‍ണാടകയും കേരളവും കഴിഞ്ഞാല്‍ ഗുജറാത്തും തമിഴ്‌നാടുമാണ് പട്ടികയില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍. ഗുജറാത്തില്‍ 29 ശതമാനം പേരും തമിഴ്‌നാട്ടില്‍ 27 ശതമാനം പേരും തൊഴില്‍ സാഹചര്യങ്ങള്‍ നല്ലതാണെന്ന് അഭിപ്രായപ്പെടുന്നു.

അതേസമയം സര്‍വേയില്‍ ഏറ്റവും പിന്നിലുള്ളത് പഞ്ചാബാണ്. വെറും രണ്ട് ശതമാനം പേര്‍ മാത്രമാണ് പഞ്ചാബിലെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ടത്.

ശരാശരിയെന്ന് 18 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഏറ്റവും മോശമെന്ന് വിലയിരുത്തിയത് 78 ശതമാനമാണ്. ദേശീയ ശരാശരിയേക്കാള്‍ 37 ശതമാനം അധികമാണിത്.

ഡല്‍ഹിയിലും പഞ്ചാബിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു; കൊവിഡ് ഭീതി... രാജ്യം കടുത്ത നടപടിയിലേക്ക്ഡല്‍ഹിയിലും പഞ്ചാബിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു; കൊവിഡ് ഭീതി... രാജ്യം കടുത്ത നടപടിയിലേക്ക്

അതേസമയം പഞ്ചാബിലെ സര്‍വേ ഫലം ആശ്ചര്യപ്പെടുത്തുന്നതല്ലെന്ന് പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ എക്കണോമിക്‌സ്, കൊമേഴ്‌സ് വിഭാഗം പ്രൊഫസര്‍ ലഖ്വിന്ദര്‍ സിംഗ് പറയുന്നു.

'പഞ്ചാബിലെ സര്‍ക്കാര്‍ ജീവനക്കാരുടെ തുടക്ക ശമ്പളം പോലും വളരെ കുറവാണ്,' അദ്ദേഹം പറഞ്ഞു.

അതിലും കഷ്ടമാണ് സ്വകാര്യ മേഖലയിലെ കാര്യം. സംസ്ഥാന സര്‍ക്കാര്‍ മോശം വേതനം നല്‍കുന്നത് സ്വകാര്യ മേഖലയില്‍ തൊഴില്‍ തേടുന്ന തൊഴിലാളികളുടെ ശമ്പളത്തിന്‍ മേലുള്ള വിലപേശലിനേയും ബാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദിലീപ് കേസില്‍ വീണ്ടും അന്വേഷണം; റിപ്പോര്‍ട്ട് 20ന്... സംവിധായകന്റെ മൊഴിയെടുത്തുദിലീപ് കേസില്‍ വീണ്ടും അന്വേഷണം; റിപ്പോര്‍ട്ട് 20ന്... സംവിധായകന്റെ മൊഴിയെടുത്തു

അതിനാല്‍, മത്സരാധിഷ്ഠിതമല്ലാത്ത കുറഞ്ഞ ശമ്പളമാണ് എല്ലാവരും നല്‍കുന്നതെന്ന് ലഖ്വിന്ദര്‍ സിംഗ് പറയുന്നു.

അതേസമയം, സംസ്ഥാനത്തിന് പ്രാഥമികമായി കാര്‍ഷിക സമ്പദ് വ്യവസ്ഥയുണ്ടെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പരിമിതമായ സാഹചര്യമാണുള്ളതെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, സംസ്ഥാനത്തെ എല്ലാ പ്രധാന വ്യവസായങ്ങളും ഹിമാചല്‍ പ്രദേശിലെ ബാഡിയിലേക്ക് മാറ്റിയിരുന്നു.

നികുതി ആനുകൂല്യങ്ങളും വൈദ്യുതി നിരക്കിലെ കുറവുമായിരുന്നു സംസ്ഥാനത്തെ ബിസിനസ് ഉടമകളെ ഇതിനായി പ്രേരിപ്പിച്ചത്. ഇത് സംസ്ഥാനത്തെ തൊഴിലവസരത്തെ പ്രതികൂലമായി ബാധിച്ചെന്ന് തൊഴില്‍, മാനവവിഭവ, നൈപുണ്യ വികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറയുന്നു.

തുറമുഖങ്ങളില്ലാത്ത ഒരു ഭൂപ്രദേശമാണ് പഞ്ചാബ്. അതിനാല്‍ വ്യാപാര പ്രവര്‍ത്തനങ്ങളിലും ഗണ്യമായ കുറവുണ്ട്.

പാക്കിസ്ഥാനുമായുള്ള അന്താരാഷ്ട്ര വ്യാപാരത്തില്‍ എന്തെങ്കിലും നേട്ടമുണ്ടാകാമായിരുന്നു, പക്ഷേ അതും നിരാകരിക്കപ്പെട്ടു. അതിനാല്‍ സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള വളരെ കുറച്ച് വഴികള്‍ മാത്രമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വര്‍ഷത്തില്‍ ജനനം; കൗതുകമായി ഇരട്ടകള്‍രണ്ട് വര്‍ഷത്തില്‍ ജനനം; കൗതുകമായി ഇരട്ടകള്‍

അയല്‍ സംസ്ഥാനങ്ങളായ ഹരിയാനയിലും ഉത്തര്‍പ്രദേശിലും നോയിഡ, ഗുരുഗ്രാം തുടങ്ങിയ കോര്‍പ്പറേറ്റ് ബിസിനസ് ഹബുകളുണ്ട്. പഞ്ചാബിലെ മൊഹാലിയെ ഇത്തരത്തിലൊന്നാക്കി മാറ്റുകയെന്നതാണ് ലക്ഷ്യം.

പഞ്ചാബിന് സമാനമായി മധ്യപ്രദേശിലും രണ്ട് ശതമാനം പേരാണ് തൊഴിലവസരങ്ങള്‍ മെച്ചപ്പെട്ടതാണെന്ന് അഭിപ്രായപ്പെടുന്നത്. എന്നാല്‍ 23 ശതമാനം പേര്‍ ശരാശരിയെന്ന് അഭിപ്രായപ്പെടുന്നുണ്ട്.

പശ്ചിമ ബംഗാളില്‍ അഞ്ച് ശതമാനവും ബീഹാര്‍ ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഏഴ് ശതമാനം പേരുമാണ് മെച്ചപ്പെട്ട തൊഴിലവസരമുണ്ടെന്ന് അഭിപ്രായപ്പെടുന്നത്.

ദല്‍ഹിയില്‍ 17 ശതമാനം പേരും ഉത്തര്‍പ്രദേശില്‍ 13 ശതമാനം പേരും രാജസ്ഥാനില്‍ 12 ശതമാനം പേരും മെച്ചപ്പെട്ട തൊഴിലവസരമുണ്ടെന്ന് അഭിപ്രായപ്പെടുന്നുണ്ട്.

അതേസമയം രാജ്യത്തെ തൊഴില്‍ സാഹചര്യങ്ങളില്‍ 41 ശതമാനം പേരും മോശം എന്നാണ് അഭിപ്രായപ്പെടുന്നത്. മെച്ചപ്പെട്ടത് എന്ന് 15 ശതമാനവും ശരാശരിയെന്ന് 37 ശതമാനവും അഭിപ്രായപ്പെടുന്നു.

'മിന്നല്‍ മുരളി ഒറിജിനല്‍' പഠിച്ച കള്ളന്‍; പൊലീസ് നായയെ പോലും വഴിതെറ്റിച്ച സംഭവമെന്ന് പൊലീസ്'മിന്നല്‍ മുരളി ഒറിജിനല്‍' പഠിച്ച കള്ളന്‍; പൊലീസ് നായയെ പോലും വഴിതെറ്റിച്ച സംഭവമെന്ന് പൊലീസ്

Recommended Video

cmsvideo
അതിജീവിച്ചവൾക്കൊപ്പം നിന്ന് അവൾക്ക് നീതി കൊടുക്കണമെന്ന് മുഖ്യമന്ത്രിയോട് WCC | Oneindia malayalam

2021 ജൂലൈ-ആഗസ്റ്റ് മാസങ്ങളിലായിരുന്നു സര്‍വേ. ഇന്ത്യയിലുടനീളം 18 നും 34 നുമിടയില്‍ പ്രായമുള്ള 6277 പേരില്‍ നിന്നാണ് സര്‍വേ നടത്തിയത്.

English summary
young people from Karnataka and Kerala are more satisfied with the working conditions in their respective states. punjab is far away in list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X