കണ്ട് പഠിക്ക്, ഇതാണ് ശരിക്കുള്ള പ്രതിഷേധം!! ജാതി വാല്‍ മുറിച്ച് സുഷാന്ത് സിങ്, ഇനി രജപുത് അല്ല!!
തന്റെ പേരിനൊപ്പമുള്ള രജപുത് എന്ന ജാതിപ്പേര് മുറിച്ചു മാറ്റിക്കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതിഷേധം. ട്വിറ്ററില്‍ നിന്നൊക്കെ ഇതിനോടകം സുശാന്ത് രജപുത് എന്ന ജാതി നാമം നീക്കിയിട്ടുണ്ട്.
മുംബൈ: സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രമായ പത്മാവതിയുടെ സെറ്റില്‍ വച്ച് കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്ക് മര്‍ദനമേറ്റത്. ചരിത്രം വളച്ചൊടിക്കുന്നുവെന്നും രജപുത് വിഭാഗത്തെ അപമാനിക്കുന്നുവെന്നും ആരോപിച്ചാണ് രജപുത് കര്‍ണി സേനയാമ് ആക്രമണം നടത്തിയത്.
ആക്രമണത്തെ അപലപിച്ച് ബോളിവുഡ് ഒന്നടങ്കം രംഗത്തെത്തിയിരുന്നു. എന്നാല്‍ വേറിട്ടൊരു പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് നടന്‍ സുശാന്ത് സിങ് രജപുത്. തന്റെ പേരിനൊപ്പമുള്ള രജപുത് എന്ന ജാതിപ്പേര് മുറിച്ചു മാറ്റിക്കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതിഷേധം. ട്വിറ്ററില്‍ നിന്നൊക്കെ ഇതിനോടകം സുശാന്ത് രജപുത് എന്ന ജാതി നാമം നീക്കിയിട്ടുണ്ട്.
സംഭവത്തെ സുശാന്ത് രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിട്ടുമുണ്ട്. ഹൃദയ ഭേദകം എന്നാണ് സംഭവത്തെ സുശാന്ത് ട്വിറ്ററില്‍ വിശേഷിപ്പിച്ചത്. കുടുംബം, ജാതി നാമങ്ങളോടുള്ള മമത ദുരിതമേ സഹായിക്കുകയുള്ളൂവെന്ന് സുശാന്ത് വ്യക്തമാക്കുന്നു. അത്രയും ധൈര്യമുള്ളയാളാണ് നിങ്ങളഎങ്കില്‍ ആദ്യ പേര് കൊണ്ട് അറിയപ്പെടാന്‍ ശ്രമിക്കൂവെന്നും അദ്ദേഹം കുറിക്കുന്നു.

നമ്മള്‍ എന്തായാണ് മാറിക്കൊണ്ടിരിക്കുന്നതെന്നു സുശാന്ത് ചോദിക്കുന്നു. കുടുംബം, ജാതി നാമങ്ങള്‍ എന്നിവ അപ്രസക്തമാകുമെന്ന് ഓര്‍ക്കാതെ ആളുകള്‍ ഭാവിയിലെ അവരുടെ പ്രസക്തി നിര്‍ണയിക്കാന്‍ ചരിത്രം തിരഞ്ഞു കൊണ്ടിരിക്കുകയാണെന്ന് സുശാന്ത് ട്വിറ്ററില്‍ കുറിക്കുന്നു.
മനുഷ്യത്വത്തെക്കാളും സ്‌നേഹത്തെക്കാളും വലിയ മതമോ, ജാതിയോ ഇല്ലെന്ന് രജപുത് പറയുന്നു. മറ്റുള്ളവരോടുള്ള അനുകമ്പയാണ് ഒരാളെ മനുഷ്യനാക്കുന്നതെന്നും അദ്ദേഹം പറയുന്നു. വേര്‍തിരിവുകളെല്ലാം സ്വാര്‍ഥ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്നും സുശാന്ത് സിങ് പറയുന്നു.
ചിറ്റോര്‍ഗഢ് കോട്ട ആക്രമിക്കാനെത്തിയ അലാവുദീന്‍ ഖില്‍ജിക്ക് മുന്നില്‍ കീഴടങ്ങാതെ മറ്റ് സ്ത്രീകള്‍ക്കൊപ്പം മരണം വരിച്ച പത്മാവതി രാജ്ഞിയുടെ കഥയാണ് ചിത്രം പറയുന്നത്. എന്നാല്‍ പത്മാവതിയും ഖില്‍ജിയും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ രജപുത് വിഭാഗക്കാരെ അവഹേളിക്കുന്നതാണെന്നാരോപിച്ചാണ് ആക്രമണം. പ്രണയ രംഗങ്ങള്‍ ഒഴിവാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ജയ്ഗര്‍ കോട്ടയില്‍ ഷൂട്ടിങിനിടെയാണ് ആക്രമണം ഉണ്ടായത്. പ്രതിഷേധക്കാര്‍ ബന്‍സാലിയെ മര്‍ദിക്കുകയും അദ്ദേഹത്തിന്റെ മുടി പിടിച്ചു വലിക്കുകയും ചെയ്തു. ഷൂട്ടിങ് ഉപകരണങ്ങളും പ്രതിഷേധക്കാര്‍ തകര്‍ത്തു. സെറ്റും തകര്‍ത്തിട്ടുണ്ട്.












Click it and Unblock the Notifications