• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സുശാന്തിന്റെ വിയോഗത്തില്‍ നെഞ്ച് പൊട്ടി പിതാവ്.... ആരോഗ്യനില മോശമായി, ഓടിയെത്തി സഹോദരി!!

പട്‌ന: ബോളിവുഡിന്റെ പ്രിയനടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗത്തില്‍ നെഞ്ചുപൊട്ടി പിതാവ്. മുംബൈയിലെ വസതിയിലാണ് സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ പിതാവ് കൃഷ്ണ കുമാര്‍ സിംഗ് ബീഹാറിലെ പട്‌നയിലാണ് താമസം. അദ്ദേഹത്തിന്റെ ആരോഗ്യ നില മകന്റെ മരണവാര്‍ത്തയെ തുടര്‍ന്ന് മോശമായിരിക്കുകയാണ്. പട്‌നയിലെ രാജീവ് നഗര്‍ കോളനിയിലാണ് അദ്ദേഹമുള്ളത്. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പോലുമാവാത്ത അവസ്ഥയിലാണ് കൃഷ്ണ കുമാര്‍. സുശാന്തിന്‍രെ മരണവാര്‍ത്ത ഫോണ്‍ വഴിയാണ് പട്‌നയിലെ വീട്ടിലെത്തിയത്. പിതാവിനെ പരിചരിക്കുന്ന ലക്ഷ്മി ദേവിയാണ് ഇക്കാര്യം ആദ്യം അറിഞ്ഞത്.

സുശാന്തിന്റെ മൂത്ത സഹോദരി പട്‌നയിലേക്ക് എത്തി കൊണ്ടിരിക്കുകയാണ് ലക്ഷ്മി ദേവി പറഞ്ഞു. ഇവര്‍ ചണ്ഡീഗഡിലാണ് താമസം. ബീഹാറിലെ പര്‍ണിയ ജില്ലയിലെ ഭദ്ര കോട്ടിയിലെ മാല്‍ദിഹയില്‍ നിന്നാണ് സുശാന്ത് ബോളിവുഡിന്റെ ഉന്നതങ്ങളിലെത്തിയത്. അടുത്തിടെ ഗ്രാമത്തില്‍ എത്തിയപ്പോല്‍ കുടുംബത്തിന്റെ വലിയൊരു ചടങ്ങിലാണ് അദ്ദേഹം പങ്കെടുത്തത്. അദ്ദേഹത്തിന്റെ നാട്ടുകാരും അയല്‍വാസികളും ഇപ്പോഴും സുശാന്ത് ആത്മഹത്യ ചെയ്‌തെന്ന് വിശ്വസിക്കാത്ത അവസ്ഥയിലാണ്. സുശാന്ത് കുട്ടിക്കാലം ചെലവിട്ടത് പട്‌നയിലാണ്. കടുത്ത ക്രിക്കറ്റ് പ്രേമിയായിരുന്നു അദ്ദേഹം. തെരുവുകളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചിരുന്ന സുശാന്തിനെ അയല്‍വാസികളും ഓര്‍ക്കുന്നു.

സുശാന്ത് ദിവസങ്ങള്‍ക്ക് മുമ്പ് പിതാവിനെ ഫോണില്‍ വിളിച്ചിരുന്നതായി ലക്ഷ്മി ദേവി പറഞ്ഞു. പിതാവിനെയും കൊണ്ട് നടക്കാന്‍ പോകാമെന്നും, ഏതെങ്കിലും മലമുകളിലേക്കാവാം ആ നടത്തമെന്നും സുശാന്ത് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം വന്നില്ല, പകരം വന്നത് സുശാന്തിന്റെ മരണവാര്‍ത്തയാണെന്ന് വേദനയോടെ ലക്ഷ്മി ദേവി പറയുന്നു. സുശാന്ത് വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡ് ഒന്നടങ്കം സുശാന്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. കൂടുതലൊന്നും പറയാനില്ല. നിനക്കൊപ്പം പുഞ്ചിരിക്കുന്ന ആ സെല്‍ഫി ഇവിടെ ഞാന്‍ പോസ്റ്റ് ചെയ്യുന്നില്ല. ഒരുപാട് സാധ്യതകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. വളരെ പെട്ടെന്ന് നമ്മെ വിട്ട് പോയി എന്ന് നടന്‍ ആയുഷ്മാന്‍ ഖുറാന കുറിച്ചു.

അതേസമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ കൃത്യമായ മരണകാരണം പറയാന്‍ സാധിക്കൂ എന്ന നിലപാടിലാണ് പോലീസ്. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. സീ ചാനലിലെ പവിത്ര രിസ്തയിലൂടെയായിരുന്നു സുശാന്ത് മിനി സ്‌ക്രീനിലെ താരമായത്. ഇവിടെ നിന്നാണ് ബിഗ് സ്‌ക്രീനിലേക്ക് സുശാന്ത് കളം മാറ്റുന്നത്. 2013ല്‍ ചേതന്‍ ഭഗത്തിന്റെ നോവലിനെ ആസ്പദമാക്കിയുള്ള കൈ പോ ചെയായിരുന്നു ആദ്യ ചിത്രം. എംഎസ് ധോണിയിലൂടെ ഇന്ത്യ മുഴുവന്‍ അറിയുന്ന താരമായി അദ്ദേഹം മാറി. ധോണിയുടെ അതേ നടപ്പും ബാറ്റിംഗ് ശൈലിയും സ്‌ക്രീനിലും സുശാന്ത് ആവര്‍ത്തിച്ചത് വിസ്മയമായിരുന്നു.

English summary
sushant singh's father's condition deteriorates after hearing his son's demise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X