ട്വിറ്ററില്‍ ഭാര്യയുടെ സ്ഥലംമാറ്റത്തിന് അപേക്ഷിച്ചു; സുഷമ സ്വരാജിന്റെ പ്രതികരണം ഞെട്ടിയ്ക്കുന്നത്

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ട്വിറ്ററില്‍ ഭാര്യയുടെ സ്ഥലമാറ്റത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട യുവാവിന് വിദേശകാര്യമന്ത്രിയുടെ വിമര്‍ശം. ഇന്ത്യന്‍ റെയില്‍വേയില്‍ ഝാന്‍സിയില്‍ ജോലി ചെയ്യുന്ന ഭാര്യയുടെ സ്ഥലംമാറ്റത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടുള്ള ട്വീറ്റിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു സുഷമയുടെ ട്വീറ്റ്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഇത്തരമൊരു ആവശ്യമുന്നയിച്ചതിന് വിമര്‍ശിച്ച സുഷമാ സ്വരാജ് തന്റെ മന്ത്രാലത്തിന് കീഴിലായിരുന്നുവെങ്കില്‍ ഇത്തരമൊരു നീക്കം നടത്തിയതിന് ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമായിരുന്നുവെന്ന് മുന്നറിയിപ്പും നല്‍കി. പിന്നീട് ട്വീറ്റ് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി സുരേഷ് പ്രഭുവിന് അയച്ചുനല്‍കുകയും ചെയ്തു.

സസ്‌പെന്‍ഷന്‍ തന്നെ പ്രതിവിധി

നിങ്ങളോ ഭാര്യയോ എന്റെ മന്ത്രാലയത്തിന് കീഴില്‍ ആയിരുന്നുവെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരമൊരു അപേക്ഷ നല്‍കിയതിന് ഇപ്പോള്‍ത്തന്നെ നിങ്ങളെ സസ്‌പെന്‍ഡ് ചെയ്യുമായിരുന്നുവെന്നാണ് യുവാവിന്റെ ട്വീറ്റിന് മറുപടിയായി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തത്.

 ഭാര്യയ്ക്ക് വേണ്ടി

ഭാര്യയ്ക്ക് വേണ്ടി

ഝാന്‍സി റെയില്‍വേയില്‍ ജോലി ചെയ്യുന്ന തന്റെ ഭാര്യയ്ക്ക് താന്‍ ജോലി ചെയ്യുന്ന പൂനെയിലേയ്ക്ക് സ്ഥലം മാറ്റം ലഭിക്കണമെന്നാവശ്യപ്പെട്ടാണ് സുഷമാ സ്വരാജിന് ട്വീറ്റ് ചെയ്തത്.

വനവാസം അവസാനിപ്പിക്കണം

ഇന്ത്യയിലുള്ള ഞങ്ങങ്ങളുടെ വനവാസം അവസാനിപ്പിയ്ക്കാന്‍ നിങ്ങള്‍ക്ക് സഹായിക്കാന്‍ സാധിക്കുമോ. ഒരു വര്‍ഷത്തോളമായി എന്റെ ഭാര്യ ഝാന്‍സിയിലും ഞാന്‍ പൂനെയിലുമാണ് താമസിക്കുന്നത്. യുവാവ് ട്വീറ്റില്‍ പറയുന്നു.

 ട്വീറ്റ് റെയില്‍വേ മന്ത്രിയ്ക്ക്

ട്വീറ്റ് റെയില്‍വേ മന്ത്രിയ്ക്ക്

ഇന്ത്യന്‍ റെയില്‍വേയില്‍ ഝാന്‍സിയില്‍ ജോലി ചെയ്യുന്ന ഭാര്യയ്ക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടുള്ള പൂനെയില്‍ നിന്നുള്ള ടെക്കി യുവാവിന്റെ ട്വീറ്റ് സുഷമാ സ്വരാജ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് അയച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ ഇത് തന്റെ അധികാരപരിധിയിലുള്ളതല്ലെന്നും റെയില്‍വേ ബോര്‍ഡിലാണ് ഇക്കാര്യങ്ങള്‍ നിക്ഷിപ്തമായിരിക്കുന്നതെന്നും സുരേഷ് പ്രഭു വ്യക്തമാക്കി.

English summary
Sushma Swaraj said that if the couple were working under her ministry, they would be fired for requesting transfer on a social networking platform.
Please Wait while comments are loading...