സോണിയയെ വിറപ്പിച്ച സുഷമ; ജനങ്ങളെ കൈയ്യിലെടുത്ത പ്രസംഗം, ബിജെപി ജനകീയമായത് ഇങ്ങനെ
ബെംഗളൂരു: സുഷമ സ്വരാജിന്റെ ജീവിതത്തില്‍ വ്യത്യസ്തമായ അധ്യായമായിരുന്നു കര്‍ണാടകത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സംഭവം. ബെല്ലാരിയില്‍ സോണിയാ ഗാന്ധിയെ ഇറക്കിയ കോണ്‍ഗ്രസിനെതിരെ ബിജെപി രംഗത്തിറക്കിയത് സുഷമ സ്വരാജിനെ ആയിരുന്നു. ഒരുമാസം ബെല്ലാരിയില്‍ തമ്പടിച്ച സുഷമ നടത്തിയ പ്രചാരണം കര്‍ണാടകത്തില്‍ മൊത്തം ബിജെപിക്ക് ആവേശം നല്കി.
പ്രസംഗിക്കാന്‍ കിട്ടുന്ന ഓരോ വേദികളും സുഷമ കൈയ്യിലെടുത്തു. ജനങ്ങള്‍ അവരുടെ പ്രസംഗം കേള്‍ക്കാന്‍ രാഷ്ട്രീയ ഭേദമന്യേ എത്തിത്തുടങ്ങി. സ്വദേശിയും വിദേശിയും തമ്മിലുള്ള മല്‍സരമാണെന്ന ബിജെപിയുടെ പ്രചാരണം ഭാഗികമായെങ്കിലും ഏറ്റു. ബെല്ലാരിയില്‍ സുഷമ തോറ്റെങ്കിലും അത് ബിജെപിക്ക് കുതിക്കാനുള്ള ആവേശം നല്‍കിയെന്നാണ് ചരിത്രം.....

സോണിയ തന്നെ ജയിച്ചു, പക്ഷേ..
.
1999ലാണ് ബെല്ലാരിയില്‍ സോണിയാ ഗാന്ധിയും സുഷമ സ്വരാജും തമ്മില്‍ ഏറ്റുമുട്ടിയത്. കോണ്‍ഗ്രസിന് ശക്തമായ സ്വാധീനം കര്‍ണാടകയില്‍ ഉണ്ടായതിനാല്‍ സോണിയ തന്നെ ജയിച്ചു. എന്നാല്‍ പ്രചാരണത്തില്‍ തിളങ്ങിയത് സുഷമയായിരുന്നു. അവരുടെ പ്രചാരണ യോഗങ്ങളില്‍ അസ്വാഭാവികമായ രീതിയില്‍ ജനസാന്നിധ്യമുണ്ടായി.

സ്വദേശി ബേഠിയും വിദേശ ബാഹുവും
സ്വദേശി ബേഠിയും വിദേശ ബാഹുവും തമ്മിലുള്ള മല്സരിമായി ബെല്ലാരി തിരഞ്ഞെടുപ്പ് മാറ്റാന്‍ ബിജെപിക്ക് സാധിച്ചു. അന്ന് സോണിയ യുപിയിലെ അമേഠി മണ്ഡലത്തിലും മല്‍സരിച്ചിരുന്നു. ബെല്ലാരിയില്‍ 56000 വോട്ടിന് സുഷമ സ്വരാജിനെ സോണിയ പരാജയപ്പെടുത്തി. എന്നാല്‍ ബിജെപിക്ക് മികച്ച ജനപിന്തുണ നേടാന്‍ ബെല്ലാരിയിലെ സുഷമയുടെ സാന്നിധ്യം സഹായിച്ചു.

കന്നഡ ഭാഷയിലും
കന്നഡ ഭാഷയിലും പ്രചാരണത്തിനിടെ സുഷമ സംസാരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ദേശീയതലത്തില്‍ അന്ന് ശ്രദ്ധിക്കപ്പെട്ട മണ്ഡലമായിരുന്നു ബെല്ലാരി. സോണിയ മല്‍സരിക്കുന്ന മണ്ഡലമായതുകൊണ്ടുതന്നെ അവിടെയുള്ള പ്രചാരണം മുഖ്യവാര്‍ത്തയായിരുന്നു. പക്ഷേ, നിറഞ്ഞുനിന്നതാകട്ടെ സുഷമയും.

ബെല്ലാരിയിലെ റെഡ്ഡി സഹോദരങ്ങള്‍
സുഷമ സ്വരാജിനെ ബെല്ലാരിയില്‍ മല്‍സരിപ്പിക്കണമെന്ന് നിര്‍ദേശിച്ചത് അന്തരിച്ച രാമകൃഷ്ണ ഹെഗ്ഡെ ആയിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സുഷമയ്ക്കൊപ്പം വന്നത് നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും എച്ച്എന്‍ ആനന്ദ കുമാറും. സുഷമയുടെ പ്രചാരണത്തിന് എല്ലാ സഹായവും നല്കി ബെല്ലാരിയിലെ റെഡ്ഡി സഹോദരന്മാരെ കൂടെ നിന്നു.
Recommended Video

ബെല്ലാരിയെ കൈവിടാന്‍ കാരണം
ബെല്ലാരിയില്‍ ബിജെപിയുടെ സാമ്പത്തിക സ്രോതസ് റെഡ്ഡി സഹോദരന്മാരായിരുന്നു. എന്നാല്‍ ജനാര്‍ദ്ദന റെഡ്ഡി അഴിമതി കേസില്‍ പെട്ടതോടെ സുഷമ അവരുമായുള്ള ബന്ധം വിട്ടു. ബെല്ലാരിയിലേക്കുള്ള വര്‍ഷത്തിലെ സന്ദര്‍ശനവും മതിയാക്കി. എങ്കിലും സുഷമയുടെ സ്ഥാനാര്‍ഥിത്വം ബിജെപിക്ക് പിന്നീട് വഴി എളുപ്പമാക്കി എന്നു പറയാതെ വയ്യ.
-
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ്












Click it and Unblock the Notifications