കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ബാലന്‍ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയില്‍ എത്തുന്നു; സുഷമാ സ്വരാജിന് അഭിനന്ദന പ്രവാഹം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: എന്‍ഡിഎ സര്‍ക്കാരില്‍ ഏറ്റവും മികച്ചമന്ത്രി ആരാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. അത്രയും മികച്ച പ്രവര്‍ത്തനമാണ് വിദേശകാര്യമന്ത്രി എന്ന നിലയില്‍ സുഷമാ സ്വരാജിന്റെത്. പ്രവാസികള്‍ക്ക് ഏതുതരത്തിലുള്ള കഷ്ടപ്പാടുണ്ടായാലും മണിക്കൂറുകള്‍ക്കകം പരിഹരിക്കുന്നതില്‍ മന്ത്രി കാണിക്കുന്ന ശ്രദ്ധ അവര്‍ക്ക് ഏറെ അഭിനന്ദനവും നേടിക്കൊടുത്തു.

ഇന്ത്യ പാക്കിസ്ഥാന്‍ ബന്ധം തകര്‍ച്ചയിലായ നിലയിലും പാക്കിസ്ഥാന്‍ ബാലന്റെ ഹൃദയ ശസ്ത്രക്രിയയ്ക്കായി വിസ ഏര്‍പ്പാടാക്കിയ മന്ത്രിയുടെ ഇടപെടലായിരുന്നു കഴിഞ്ഞയാഴ്ചയിലെ പ്രധാന ചര്‍ച്ചാവിഷയം. എല്ലാ നൂലാമാലകളും കടന്ന് കുട്ടി തിങ്കളാഴ്ച ഇന്ത്യയിലെത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

sushma-swaraj

നാലുമാസം പ്രായമായ രോഹന്‍ നോയ്ഡയിലെ ജെപീ ആശുപത്രിയിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാവുക. ഹൃദയത്തില്‍ ദ്വാരം കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയുടെ ശസ്ത്രക്രിയ നടത്തിത്തരാമെന്ന് ആശുപത്രി അധികൃതര്‍ നേരത്തെ വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍, ഇന്ത്യ പാക് ബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് വിസ ലഭിക്കുക പ്രയാസമായി.

എല്ലാ വഴികളും അടഞ്ഞതോടെ കുട്ടിയുടെ പിതാവ് ട്വിറ്ററില്‍ സുഷമാ സ്വരാജിനോട് സഹായം അഭ്യര്‍ഥിച്ചതാണ് വഴിത്തിരിവായത്. വിഷയത്തില്‍ ഉടനടി ഇടപെട്ട സുഷമാ സ്വരാജ് കുട്ടിക്ക് ചികിത്സയ്ക്കായി ഇന്ത്യയിലെത്താനുള്ള പ്രതിബന്ധങ്ങളെല്ലാം നീക്കി. സുഷമാ സ്വരാജിന് ആശുപത്രി സിഇഒയും കുട്ടിയുടെ ബന്ധുക്കളും നന്ദി പറയുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മന്ത്രിക്ക് രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ അഭിനന്ദനം പ്രവഹിക്കുകയാണ്.

English summary
Sushma Swaraj throws lifeline to Lahore toddler for heart surgery in Noida
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X