അമ്മയുടെ അടുപ്പക്കാരനെ മകനും കൂട്ടുകാരും അടിച്ചുകൊന്നു
സൂറത്ത്: അമ്മയുടെ അടുപ്പക്കാരനെന്ന് ആരോപിച്ച് മകനും മൂന്ന് കൂട്ടുകാരും ചേര്‍ന്ന് 35 കാരനെ അടിച്ചുകൊന്നു. ഗുജറാത്തിലെ സൂറത്ത് ജില്ലയിലാണ് സംഭവം. മാണ്ഡവി താലൂക്കിലെ ഉമര്‍സാദി സ്വദേശിയായ മുകേഷ് ചൗധരി എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഞായറാഴ്ച മുകേഷ് ചൗധരി തന്റെ വീടിന് മുന്നില്‍ നില്‍ക്കുന്നത് കണ്ട അമിത് ചൗധരി എന്ന ചെറുപ്പക്കാരന്‍ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. താന്‍ എന്തിനാണ് എന്റെ അമ്മയെ ചുറ്റിപ്പറ്റി നടക്കുന്നത് എന്ന് ചോദിച്ചാണ് അമിത് ചൗധരി ഇയാളെ മര്‍ദിച്ചത്. തന്റെ അമ്മയുമായി ഇയാള്‍ക്ക് അടുപ്പമുണ്ട് എന്നായിരുന്നു അമിത് ചൗധരി സംശയിച്ചിരുന്നത്.

കയ്യിലുണ്ടായിരുന്ന വടി ഉപയോഗിച്ച് അമിത് ചൗധരിയും മൂന്ന് കൂട്ടുകാരും ചേര്‍ന്ന് മുകേഷ് ചൗധരിയെ മര്‍ദ്ദിക്കുകയായിരുന്നു. ഇയാളുടെ ഷര്‍ട്ടില്‍ പിടിച്ച് നാലംഗസംഘം വലിച്ചിഴക്കുകയും ചെയ്തു. അടിയേറ്റ് നിലത്തുവീണ മുകേഷ് ചൗധരി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മുകേഷ് ചൗധരി മരിച്ചു എന്ന് ഉറപ്പായതും നാല് പേരും ഓടി രക്ഷപ്പെടുകയായിരുന്നു.
മുകേഷ് ചൗധരി മരിച്ചുകിടക്കുന്നത് കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി കേസെടുത്തു. അമിത് ചൗധരി, കൂട്ടുകാരായ രാംസിംഗ് ചൗധരി, കൗശിക് ചൗധരി, നിതിന്‍ ചൗധരി എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇവര്‍ക്ക് വേണ്ടി പോലീസ് സംഘം തിരച്ചില്‍ തുടരുകയാണ്. അമിത് ചൗധരിയുടെയും കൊല്ലപ്പെട്ട മുകേഷ് ചൗധരിയുടെയും വീട്ടുകാരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.












Click it and Unblock the Notifications