എഎപി നേതാക്കള്‍ക്കെതിരെ സമരം ചെയ്യുന്ന കപില്‍ മിശ്രയ്ക്ക് നേരെ കൈയേറ്റം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നിരാഹാരം സമരം നടത്തുന്ന മുന്‍ മന്ത്രിയും എംഎല്‍എയുമായ കപില്‍ മിശ്രയ്ക്ക് നേരെ കൈയേറ്റം. ദില്ലിയില്‍ നിരാഹാരം നടത്തുന്നതിനിടെയാണ് കപില്‍ മിശ്രയ്ക്ക് നേരെ കൈയേറ്റ ശ്രമം നടന്നത്.

ആംആദ്മി പ്രവര്‍ത്തകരായ അങ്കിത് ഭരദ്വാജാണ് കൈയേറ്റം ശ്രമം നടത്തിയതെന്ന് ബിജെപി ആരോപിച്ചു. സംഭവത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികെയാണ്.

കപില്‍ മിശ്രയെ പുറത്താക്കി

കപില്‍ മിശ്രയെ പുറത്താക്കി

തിങ്കളാഴ്ചയാണ് ആംആദ്മി സര്‍ക്കാരില്‍ ടൂറിസം ജലവിഭവ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന കപില്‍ മിശ്രയെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കിയത്.

സസ്‌പെന്‍ഷന്‍- കാരണം

സസ്‌പെന്‍ഷന്‍- കാരണം

ദില്ലിയിലെ പല കോളനികളിലും ശുദ്ധജല വിതരണം നടത്തിയതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് കപില്‍ മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്.

മിശ്രയ്ക്ക് പകരം

മിശ്രയ്ക്ക് പകരം

മിശ്രയെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയതിന് ശേഷം കൈലാഷ് ഖലോട്ടിനെ ജലവിഭവ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി നിയമിച്ചു.

നിരാഹാര സമരം

നിരാഹാര സമരം

മന്ത്രിസഭയില്‍ നിന്ന് പുറത്തായതിന് പിറ്റേ ദിവസം മിശ്ര നിരാഹാര സമരം തുടങ്ങി. ദില്ലിയിലെ സിവില്‍ലൈന്‍സില്‍ തന്റെ വസതിക്ക് മുമ്പിലാണ് മിശ്ര നിരാഹാര സമരമിരിക്കുന്നത്.

അനിശ്ചിതകാല സമരം

അനിശ്ചിതകാല സമരം

എഎപിയിലെ അഞ്ചു മുതിര്‍ന്ന നേതാക്കളുടെ വിദേശയാത്രയുടെ വിശദീകരണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് മിശ്ര അനിശ്ചിതകാല സമരം തുടങ്ങിയത്. വിദേശ യാത്രകള്‍ നടത്തിയതിന് മന്ത്രിമാര്‍ക്ക് എവിടെ നിന്നാണ് പണം എന്ന് അറിയണം. അതുവരെ സമരം നടത്തുമെന്നാണ് മിശ്രയുടെ പ്രഖ്യാപനം.

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

ഇതിനിടെയാണ് സത്യേന്ദ്ര ജയിനില്‍ നിന്ന് കെജ് രിവാള്‍ കൈക്കൂലി വാങ്ങുന്നത് കണ്ടു എന്ന് ആരോപിച്ച് മിശ്ര രംഗത്ത് എത്തിയത്. തുടര്‍ന്നാണ് മിശ്രയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

English summary
Suspended AAP Leader Kapil Mishra, Who Accused Arvind Kejriwal Of Corruption, Slapped During Hunger Strike.
Please Wait while comments are loading...