മുകുള്‍ റോയിയെ പൂട്ടാന്‍ ബിജെപി, അയോഗ്യനാക്കും, കോടതിയെ സമീപിക്കാന്‍ തീരുമാനിച്ച് സുവേന്ദു
കൊല്‍ക്കത്ത: ബംഗാളില്‍ മുകുള്‍ റോയിക്കെതിരെ കടുത്ത നിയമ നടപടിക്ക് സുവേന്ദു അധികാരിയുടെ നീക്കം. സ്പീക്കര്‍ ബിമന്‍ ബന്ധോപധ്യായക്ക് മുന്നില്‍ അയോഗ്യതാ നടപടികളുമായി എത്തിയിരിക്കുകയാണ് സുവേന്ദു. എത്രയും പെട്ടെന്ന് നടപടി വേണമെന്നാണ് ബിജെപിയുടെ ആവശ്യം. എന്നാല്‍ തൃണമൂല്‍ ഈ ആവശ്യത്തെ അത്ര ഗൗരവത്തോടെയല്ല കാണുന്നത്. പിഎസിയെ നയിക്കാന്‍ വരെ മുകുള്‍ റോയിയെ ചുമതലപ്പെടുത്തിയിരുന്നു. കോടതിയെ സമീപിക്കുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം തൃണമൂലില്‍ നിന്ന് പടിയിറങ്ങിയ നേതാക്കള്‍ ബിജെപിയിലുണ്ട്. ഇവരുടെ അയോഗ്യതാ നടപടികളാണ് മമത ഉന്നയിക്കുന്നത്. സുവേന്ദുവിന്റെ പിതാവും ഇതുവരെ രാജിവെച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അവര്‍ക്കെതിരെ തൃണമൂലും നടപടിക്ക് ഒരുങ്ങുമെന്ന് വ്യക്തമാണ്. ബിജെപി ടിക്കറ്റില്‍ വിജയിച്ച ശേഷം തൃണമൂലിലേക്ക് മടങ്ങിയതാണ് മുകുള്‍ റോയ്. എന്നാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ മുകുള്‍ റോയ് തയ്യാറായിരുന്നില്ല. നേരത്തെ റോയിനെ പിഎസി ചെയര്‍മാനാക്കിയപ്പോള്‍ ബിജെപി നേതാക്കള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.
സ്പീക്കറുടെ നടപടി ക്രമങ്ങള്‍ എത്രയും പെട്ടെന്ന് തീര്‍ത്ത് അയോഗ്യതാ നടപടികളിലേക്ക് കടക്കണമെന്നാണ് ആവശ്യമെന്ന് സുവേന്ദു പറഞ്ഞു. നിയമവശങ്ങളും ബിജെപി പരിശോധിക്കുന്നുണ്ട്. വീഡിയോ, ഓഡിയോ ക്ലിപ്പുകള്‍, രേഖകള്‍ എന്നിവ സ്പീക്കര്‍ക്ക് നല്‍കും. അയോഗ്യത അതിലൂടെ സാധ്യമാകുമെന്നും സുവേന്ദു പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 50 കേസുകള്‍ കൂറുമാറ്റത്തിന്റേത് മാത്രമായി ബംഗാളില്‍ ഉണ്ടായിട്ടുണ്ട്. ഒരു നടപടിയും ഇതിനെതിരെ ഉണ്ടായിട്ടില്ല. തൃണമൂല്‍ സര്‍ക്കാരില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ലെന്നും സുവേന്ദു പറഞ്ഞു.
Recommended Video
സാങ്കേതികതകളിലേക്ക് ഞാന്‍ കടക്കുന്നില്ല. ജൂലായ് മുപ്പതിന് സ്പീക്കറുടെ ചേംബറില്‍ കൂടുതല്‍ നടപടികളുണ്ടാവും. അതേസമയം മുകുള്‍ റോയ് ചെയര്‍മാനായത് കൊണ്ട് പിഎസി യോഗങ്ങളിലും ബിജെപി നേതാക്കളാരും എത്തിയിട്ടില്ല. നേരത്തെ ലോക്‌സഭാ സെക്രട്ടേറിയേറ്റ് സുവേന്ദുവിന്റെ പിതാവ് ശിശിര്‍ അധികാരിക്കും സുനില്‍ മൊണ്ഡേലിനും നോട്ടീസ് അയച്ചിരുന്നു. ഇവര്‍ തൃണമൂലില്‍ നിന്ന് ബിജെപിയിലെത്തിയ എംഎല്‍എമാരാണ്. ഇവര്‍ രണ്ട് പേരെയും അയോഗ്യരാക്കണമെന്ന് തൃണമൂല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications