കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തബ്ലീഗ് നേതാവ് മൗലാന സഅദിനെ പോലീസ് കണ്ടെത്തി; സാക്കിര്‍ നഗറിലെ വീട്ടില്‍, വീഡിയോ വഴി ചോദ്യം ചെയ്യും

  • By Desk
Google Oneindia Malayalam News

ദില്ലി: മാനദണ്ഡങ്ങള്‍ പാലിക്കാതെ നിസാമുദ്ദീന്‍ മര്‍ക്കസില്‍ യോഗങ്ങള്‍ സംഘടിപ്പിച്ച കേസില്‍ പ്രതിയായ തബ്ലീഗ് നേതാവ് മൗലാന സഅദിനെ ദില്ലി പോലീസ് കണ്ടെത്തി. സാക്കിര്‍ നഗറിലെ അദ്ദേഹത്തിന്റെ വസതിയില്‍ മൗലാന സഅദ് ക്വാറന്റൈനിലാണ്. ഇദ്ദേഹത്തിന് കൊറോണ രോഗമുണ്ടോ എന്ന് വ്യക്തമല്ല.

ക്വാറന്റൈനിലാണെന്ന് നേരത്തെ അടുത്ത ബന്ധമുള്ളവര്‍ പോലീസിനെ അറിയിച്ചിരുന്നു. ഇദ്ദേഹത്തെ ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. സര്‍ക്കാരിന്റെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് സഅദിനെ മാറ്റുമോ എന്ന കാര്യം വ്യക്തമല്ല. നേരത്തെ രണ്ട് തവണ ദില്ലി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം മൗലാന സഅദിന് നോട്ടീസ് അയച്ചിരുന്നു. വിശദവിവരങ്ങള്‍ ഇങ്ങനെ....

ദില്ലിയിലെ ഓഖ്‌ലയില്‍

ദില്ലിയിലെ ഓഖ്‌ലയില്‍

ദില്ലിയിലെ ഓഖ്‌ലയിലുള്ള സാക്കിര്‍ നഗറിലാണ് മൗലാന സഅദിന്റെ വീട്. ഇവിടെ തന്നെയാണ് അദ്ദേഹം ക്വാറന്റൈനിലുള്ളത്. നേരത്തെ ഇക്കാര്യം ദില്ലി പോലീസിനെ സഅദിന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നു. എന്നാല്‍ പോലീസ് വീണ്ടും തിരച്ചില്‍ നടത്തുകയായിരുന്നു.

വീഡിയോ കോള്‍ വഴി

വീഡിയോ കോള്‍ വഴി

മൗലാന സഅദിന് കൊറോണ രോഗം ബാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഇദ്ദേഹത്തെ സര്‍ക്കാരിന്റെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റുമോ എന്ന കാര്യവും വ്യക്തമല്ല. പരിശോധന നടത്താന്‍ ഡോക്ടറുടെ സഹായം ദില്ലി പോലീസ് തേടിയിട്ടുണ്ട്. വീഡിയോ കോള്‍ വഴി സഅദിനെ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

കേസ് ഇങ്ങനെ

കേസ് ഇങ്ങനെ

സഅദിനും മറ്റ് ആറ് തബ്ലീഗ് നേതാക്കള്‍ക്കുമെതിരെയാണ് ദില്ലി പോലീസ് കേസെടുത്തിരിക്കുന്നത്. കൊറോണ വ്യാപന വേളയില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നാണ് കേസ്. പൊതുപരിപാടികളും ആളുകള്‍ ഒത്തുചേരുന്നതും സര്‍ക്കര്‍ നിരോധിച്ച വേളയിലാണ് നിസാമുദ്ദീന്‍ മര്‍ക്കസില്‍ യോഗം നടന്നതെന്ന് പോലീസ് പറഞ്ഞു.

മറ്റു വീടുകളിലും തിരച്ചില്‍

മറ്റു വീടുകളിലും തിരച്ചില്‍

കേസിലെ മറ്റുപ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. നിസാമുദ്ദീനിലും മുസഫര്‍നഗറിലും മൗലാന സഅദിന് വീടുകളുണ്ട് എന്നാണ് വിവരം. ഇവിടെയും പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. ചില കുടുംബാംഗങ്ങളോട് പോലീസ് വിവരങ്ങള്‍ തിരക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സാക്കിര്‍ നഗറിലെ വീട്ടില്‍ സഅദുണ്ടെന്ന് ഉറപ്പിച്ചത്.

 മെഡിക്കല്‍ രേഖകള്‍

മെഡിക്കല്‍ രേഖകള്‍

മൗലാന സഅദിന്റെ മെഡിക്കല്‍ രേഖകള്‍ ബന്ധുക്കളോട് പോലീസ് ആവശ്യപ്പെട്ടു. സഅദ് ഒളിവില്‍ പോയി എന്നാണ് നേരത്തെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യം തബ്ലീഗ് നേതാക്കള്‍ തള്ളിയിരുന്നു. ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞാല്‍ പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും സഅദിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.

മൗലാന സഅദിന്റെ മകനെ ചോദ്യം ചെയ്യും

മൗലാന സഅദിന്റെ മകനെ ചോദ്യം ചെയ്യും

മൗലാന സഅദിന്റെ മകന്‍ മൗലാന യൂസുഫിനെ ചോദ്യം ചെയ്യാനും പോലീസ് നീക്കം നടത്തുന്നുണ്ട്. പള്ളികളില്‍ പ്രാര്‍ഥനയ്ക്ക് എത്താന്‍ ഇദ്ദേഹം നേരത്തെ അനുയായികളോട് വീഡിയോയില്‍ അഭ്യര്‍ഥിച്ചിരുന്നു. സാമൂഹിക അകലം പാലിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കവെയാണ് ഇദ്ദേഹം ഇത്തരത്തില്‍ വീഡിയോ ഇറക്കിയത് എന്ന് ആക്ഷേപമുണ്ട്.

മോദി സര്‍ക്കാര്‍ പൂള്‍ ടെസ്റ്റിന് ഒരുങ്ങുന്നു; കൊറോണ വേഗം തിരിച്ചറിയാം... എന്താണ് പൂള്‍ ടെസ്റ്റ്?മോദി സര്‍ക്കാര്‍ പൂള്‍ ടെസ്റ്റിന് ഒരുങ്ങുന്നു; കൊറോണ വേഗം തിരിച്ചറിയാം... എന്താണ് പൂള്‍ ടെസ്റ്റ്?

English summary
Tablighi Jamaat Leader Maulana Saad traced; Police to question through Video Call
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X