Get Updates
Get notified of breaking news, exclusive insights, and must-see stories!

'അയാളുടെ കളറിങ്ങ് പെൻസൽ എടുത്ത് മാറ്റു'; കാശ്മീർ ഭൂപടത്തിൽ ട്രംപിന്റെ മകനെ പരിഹസിച്ച് ഒമർ അബ്ദുള്ള

ദില്ലി; അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന‍്‍റെ മകൻ പങ്കുവെച്ച ലോകത്തിന്റെ ഭൂപടം ഇന്ത്യയിൽ വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചത്.
കാശ്മീർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടമാണ് ജൂനിയർ ട്രംപ് ട്വീറ്റ് ചെയ്തത്. ഇപ്പോഴിതാ ട്വീറ്റിനെതിരെ രൂക്ഷ പരിഹാസം ഉയർത്തുകയാണ് നാഷ്ണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള.

Abdullah mocks Trumps son

പാകിസ്ഥാനും ജമ്മു കശ്മീരും ട്രംപിനെ പിന്തുണയ്ക്കുമ്പോള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങള്‍ ഡെമോക്രാറ്റുകള്‍ക്ക് ഒപ്പമാണെന്ന് ട്രംപ് ജൂനിയര്‍ പങ്കുവെച്ച ഭൂപടത്തിൽ കാണിക്കുന്നത്. ഇന്ത്യ ബൈഡനൊപ്പമാണെന്ന് ജൂനിയർ ട്രേപ് വിശ്വസിക്കുന്നു. അതേസമയം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും ജമ്മുകാശ്മീരും മറ്റ് ഇന്ത്യയൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ട്രംപിന് വോട്ട് ചെയ്യുമെന്നും ജൂനിയർ ട്രംപ് വിശ്വസിക്കുന്നു. ആരെങ്കിലും അയാളുടെ കളറിങ് പെൻസിൽ എടുത്തുമാറ്റു, ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തന്റെ പ്രവചനം എന്ന് പറഞ്ഞ് കൊണ്ടാണ് ലോകരാജ്യങ്ങളുടെ ഭൂപടം ജൂനിയർ ട്രംപ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. കാശ്മീരിനെ പാകിസ്താനൊപ്പം ചിത്രീകരിച്ച ജൂനിയർ ട്രംപ് ഇന്ത്യ ചൈനയ്ക്കൊപ്പം ട്രംപിനെ എതിർക്കുന്നുവെന്നാണ് മാപ്പിലൂടെ വ്യക്തമാക്കുന്നത്.

ഡെമോക്രാറ്റ് പാർട്ടിയുടെ നീല നിറവും റിപബ്ലിക്കൻ പാർട്ടിയുടെ ചുവപ്പ് നിറവും ഉപയോഗിച്ചാണ് ലോക രാജ്യങ്ങൾ ജൂനിയർ ട്രംപ് അടയാളപ്പെടുത്തിയിരിക്കുന്നത്.ചൈനയ്ക്കും റഷ്യയ്ക്കും ഒപ്പം ട്രംപിനെ എതിർക്കുന്ന രാജ്യമായി നീല നിറത്തിൽ ഇന്ത്യയെ അടയാളപ്പെടുത്തിയിട്ടുണ്ട്. അതേസമയം പാകിസ്താനും ജമ്മികാശ്മും ഉൾപ്പെടെ ചുവന്ന നിറത്തിലാണ് അടയാളപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+