Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഭവിച്ചതിനെല്ലാം പിന്നിൽ അമിത് ഷായുടെയും മോദിയുടെയും കുതന്ത്രങ്ങൾ,ബിജെപിക്കെതിരെ ആഞ്ഞടിച്ച് മായാവതി

ദില്ലി: കര്‍ണാടകയില്‍ സംഭവിച്ച കാര്യങ്ങള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കുതന്ത്രങ്ങളും ഗൂഡാലോനയുടെയും ഫലമാണെന്ന് ബിഎസ്പി നേതാവ് മായാവതി. രാജ്യത്തെ ഓരോ ജനാധിപത്യ സ്ഥാപനങ്ങളും പിടിച്ചെടുത്ത് ദുരുപയോഗം ചെയ്യുകയാണ് അവരെന്നും മായാവതി പറഞ്ഞു.

അടുത്ത വർഷം വരുന്ന ജനറൽ ഇലക്ഷന് ബിജെപി ഇത് പാഠമായി ഉൾകൊള്ളണമെന്നും അവർ പറഞ്ഞു. വോട്ടുകൾ വിലക്കെടുത്തും വിൽപ്പന നടത്തിയും രാജ്യത്തിലെ പല സംസ്ഥാനങ്ങളും അവർ പിടിച്ചെടുക്കുകയാണ്. കേന്ദ്ര പധവികൾ വലിയ തോതിൽ അവർ ദുരുപയോഗം ചെയ്യുകയാണെന്നും മായാവകി വ്യക്തമാക്കിയ. ഗവർണർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് പുറത്ത് പോകുകയാണ് വേണ്ടതെന്നും അവർ വ്യക്തമാക്കി.

Mayawati

ബിജെപി കർണാടകയിൽ അവരുടെ എല്ലാ അടവുകളും പയറ്റി എന്നിട്ടും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. കർണാടകയിൽ ബിജെപിക്ക് ലഭിച്ചത് ഒരു പാഠമാണ്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കുതന്ത്രങ്ങൾസഉപയോഗിച്ച് വിജയിക്കാൻ കഴിയില്ലെന്നുള്ള പാഠം ബിജെപി ഉൾകൊള്ളണമെന്നും അവർ വ്യക്തമാക്കി. കള്ളപ്പണവും ക്രിമിനലുകളെയും ഉപയോഗിച്ച് ജനാധിപത്യ സ്ഥാപനങ്ങളെ തെറ്റായി ഉപയോഗിക്കുകയാണ് മോദിയും അമിത് ഷായുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+