കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങൾ തടയണം, ദൗത്യസേനകൾ രൂപീകരിക്കണമെന്ന് സുപ്രീം കോടതി

അക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്

  • By Ankitha
Google Oneindia Malayalam News

ദില്ലി: ഗോരക്ഷയ്ക്കെതിരെ ശക്തമായ നടപടി വേണമെന്ന് സുപ്രീം കോടതി. ഗോസംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ക്കെതിരെ കടുത്ത നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചിരിക്കുന്നത്.

കുടിയേറ്റക്കാർക്ക് പണി കൊടുത്ത് ട്രംപ്; ഡിഎസിഎ നിയമം റദ്ദാക്കി, അമേരിക്കയിൽ വ്യാപക പ്രതിഷേധംകുടിയേറ്റക്കാർക്ക് പണി കൊടുത്ത് ട്രംപ്; ഡിഎസിഎ നിയമം റദ്ദാക്കി, അമേരിക്കയിൽ വ്യാപക പ്രതിഷേധം

ഇത്തരം അക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഗോസംരക്ഷകര്‍ക്കെതിരെ നടപടിയെടുക്കുന്നതിനായി ഒരാഴ്ചയ്ക്കകം പ്രത്യേക സമിതിയെ നിയമിക്കാനും കോടതി ഉത്തരവിട്ടു.

suprem court

ഗോ സംരക്ഷകരെയും അവരോട് അനുകൂല നിലപാട് സ്വീകരിക്കുന്നവർക്കെതിരേയും ശക്തമായി നേരിടാനും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതിനായി രാജ്യത്തെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ ജില്ലാതലത്തില്‍ നോഡല്‍ ഓഫിസര്‍മാരാക്കണം. ചീഫ് സെക്രട്ടറിയും ഡിജിപിയും കൂടിയാലോചിച്ച ശേഷം സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

 ഗോരക്ഷകർക്കെതിരെ സുപ്രീം കോടതി

ഗോരക്ഷകർക്കെതിരെ സുപ്രീം കോടതി


രാജ്യത്ത് ഗോ സംരക്ഷണത്തിന്റെ പേരിൽ രാജ്യത്ത് ആക്രമണം അഴിച്ച വിട്ട് ഗോ സംരക്ഷകർക്കെതിരെ കടുത്ത നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചിരിക്കുന്നത്. അക്രമം അഴിച്ചു വിടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്

 നടപടി സ്വീകരിക്കാം

നടപടി സ്വീകരിക്കാം

ഗോ സംരക്ഷണത്തിന്റെ പേരിൽ നടന്ന ആക്രങ്ങൾക്ക് തടയിടാൻ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് കേന്ദ്ര- സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി ചോദിച്ചു. കൂടാതെ നിയമ കയ്യിലെടുക്കുന്ന

 പ്രശ്നത്തെ രാഷ്ട്രീയ വൽക്കരിക്കരുത്

പ്രശ്നത്തെ രാഷ്ട്രീയ വൽക്കരിക്കരുത്

ഗോസംരക്ഷണവുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് കോടതി ഹർജിക്കാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ചില ആഘോഷ വേളകളിൽ മൃഗങ്ങളെ വ്യാപകമായി ക

കേന്ദ്ര സർക്കാരിന് ഒഴിയാൻ പറ്റില്ല

കേന്ദ്ര സർക്കാരിന് ഒഴിയാൻ പറ്റില്ല

ഗോ സംരക്ഷണത്തിന്റെ പേരിലുണ്ടായ അക്രമ പ്രശ്നങ്ങൾ വെറും ക്രമസമാധന പ്രശ്നമെന്ന് പറഞ്ഞ് കേന്ദ്രത്തിന് കയ്യൊഴിയാൻ പറ്റില്ലെന്ന് ഹർജിക്കാർ ആരോപിച്ചു. അക്രമങ്ങൾക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകാനുള്ള ബാധ്യത കേന്ദ്രത്തിനാണെന്നു കോടതിയിൽ ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

 പൊതുതാൽപര്യ ഹർജി

പൊതുതാൽപര്യ ഹർജി

വർധിച്ചു വരുന്ന ഗോ സംരക്ഷകരുടെ അക്രമങ്ങൾക്കെതിരെ മാധ്യമപ്രവർത്തകനായ തുഷാർ ഗാന്ധി സുപ്രീം കോടതിയിൽ പൊതു താൽപര്യ ഹർജി സമർപ്പിച്ചിരുന്നു. ഇതു പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ഈ സുപ്രാധാന ഉത്തരവിട്ടത്. സെപ്റ്റംബർ 22 ന് ഹർജി വീണ്ടും പരിഗണിക്കും.

സർക്കാർ പിന്തുണക്കില്ല

സർക്കാർ പിന്തുണക്കില്ല


ഗോസംരക്ഷണത്തിന്റെ പേരിൽ അഴിച്ചു വിടുന്ന ആക്രമണങ്ങളെ പിന്തുണക്കില്ലെന്ന് കേന്ദ്ര സർക്കാർ ആദ്യമേ വ്യക്തമാക്കിയിരുന്നു.

English summary
The Supreme Court on Wednesday asked the Centre and the states to take urgent steps to stop cow vigilantism. The top court asked each state to appoint a senior police officer in each district as a nodal officer to take action against cow vigilantism.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X