രജനീകാന്തിന്‍റെ നിറം കാവിയാകരുതെന്ന് കമലഹാസന്‍.. രാഷ്ട്രീയ പോരിന് ഇരുവരും നേര്‍ക്കു നേര്‍

  • Written By: Desk
Subscribe to Oneindia Malayalam

ജയലളിതയുടെ മരണം തീര്‍ത്ത രാഷ്ട്രീയ പ്രതിസന്ധി, തങ്ങളെ ചരടിനറ്റത്ത് കോര്‍ത്തിട്ട് നടന്ന ഏകാധിപതിയുടെ വിടവില്‍ ചക്രശ്വാസം വലിക്കുന്ന എഐഎഡിഎംകെ നേതൃത്വം, മകന്‍റെ കൈയ്യില്‍ തന്നിലെ രാഷ്ട്രീയ ഭാരങ്ങളെല്ലാം ഇറക്കിവെച്ച കരുണാനിധി ഇതാണ് ഇപ്പോള്‍ തമിഴ്നാട്. ഈ സാഹചര്യത്തിലാണ് ആറ് പതിറ്റാണ്ടിലധികം ദ്രാവിഡ രാഷ്ട്രീയം കൊടികുത്തി വാണ തമിഴ്നാട്ടിലെ രാഷ്ട്രീയത്തിന്‍റെ അമരത്തെത്താന്‍ സൂപ്പര്‍ താരങ്ങളായ കമലഹാസനും രജനീകാന്തുമൊക്കെ ഇറങ്ങിയിരിക്കുന്നത്. അവര്‍ എത്രത്തോളം വിജയിക്കുന്നമെന്നതാണ് ഏവരും ഉറ്റു നോക്കുന്നത്.

അതെന്താ പെണ്‍കുട്ടികള്‍ക്ക് മദ്യപിക്കാന്‍ പാടില്ലേ.. പരീക്കറിനെ കുടിച്ചോടിച്ച് സ്ത്രീകളുടെ പ്രതിഷേധം

ആദ്യമായൊന്നുമല്ല സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. എങ്കിലും സിനിമയും രാഷ്ട്രീയവും തമ്മില്‍ അഭേദ്യമായ ബന്ധമുള്ള തമിഴ്നാട്ടില്‍ ഇവരുടെ രാഷ്ട്രീയഭാവി എന്താകുമെന്ന ചോദ്യത്തിലേക്കാണ് എല്ലാവരും ഉറ്റു നോക്കുന്നത്.രജനീകാന്ത് ബിജെപിയോട് അടുക്കുന്നെന്ന പ്രചാരണങ്ങള്‍ക്കിടെ രജനിയുടെ രാഷ്ട്രീയ നിലപാട് ബിജെപി അനുകൂലമാകരുതെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ കമല്‍ ഹാസന്‍ നല്‍കിയിരിക്കുന്നത്. തമിഴ് സിനിമാ ലോകത്തെ സൂപ്പര്‍ താരങ്ങളായ ഇരുവരും രാഷ്ട്രീയ പ്രഖ്യാപനം നടത്തിയിട്ടുണ്ടെങ്കിലും പാര്‍ട്ടി രൂപീകരണം പൂര്‍ത്തിയാക്കിയിട്ടില്ല. ഇതിനിടെയാണ് രജനിയുടെ ബിജെപി ചായ്വ് സംബന്ധിച്ച് കമലഹാസന്‍റെ തുറന്നു പറച്ചില്‍.

ബിജെപി അനുകൂലമാകുമോ

ബിജെപി അനുകൂലമാകുമോ

തമിഴ്നാട്ടില്‍ നിലവില്‍ രജനീകാന്ത് സ്വീകരിക്കുന്നത് ബിജെപി അനുകൂല രാഷ്ട്രീയമാകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നത് നടന്‍ കമലഹാസന്‍. അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ പരിപാടിയില്‍ നടന്ന പരിപാടിക്കിടെയായിരുന്നു തന്‍റെ നിലപാട് നടന്‍ വ്യക്തമാക്കിയത്.

രജനി സര്‍ നല്ല സുഹൃത്താണ് എന്നാല്‍

രജനി സര്‍ നല്ല സുഹൃത്താണ് എന്നാല്‍

ഫെബ്രുവരി 21 ന് തന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കുകയാണ് കമലഹാസന്‍. അതിനിടയിലാണ് തന്‍റെ രാഷ്ട്രീയം എന്തെന്ന് കമല്‍ പറയാതെ പറഞ്ഞത്. രജനി സര്‍ നല്ല സുഹൃത്താണ് എന്നാല്‍ സിനിമയും രാഷ്ട്രീയവും രണ്ട് രണ്ടാണെന്നും കമല്‍ പറയുന്നു.

എന്‍റെ രാഷ്ട്രീയം ചുവപ്പല്ല

എന്‍റെ രാഷ്ട്രീയം ചുവപ്പല്ല

തന്‍റെ രാഷ്ട്രീയ കാഴ്ചപ്പാട് ചുവപ്പല്ലെന്ന് കമലഹാന്‍ വ്യക്തമാക്കി. രജീകാന്തിന്‍റെ രാഷ്ട്രീയ നിറവും കാവിയാകരുത്. ഇനി അഥവാ കാവിയാണെങ്കില്‍ ഇരുവരും ചേര്‍ന്ന് ഒരു സഖ്യം ഒരിക്കലും സാധ്യമാകില്ലെന്നും കമലഹാസന്‍ പറഞ്ഞു.

അഴിമതി മുക്തം

അഴിമതി മുക്തം

എന്‍റെ സമകാലികരായ നടന്‍മാരുടെ ചിത്രങ്ങളില്‍ നിന്ന് എന്‍റെ സിനിമകള്‍ പലപ്പോഴും വേറിട്ട് നിന്നിരുന്നു. അതിനാല്‍ തന്‍റെ രാഷ്ടട്രീയ നിലപാടും അങ്ങനെ തന്നെയാണ്. ഒരു നിശ്ചിത രാഷ്ട്രീയ ആദര്‍ശത്തോടൊപ്പം നില്‍ക്കുക എന്നത് ബുദ്ധിമുട്ടാണ്. അതിനാല്‍ അന്താരാഷ്ട്ര രാഷ്ട്രീയത്തെ വിശകലനം ചെയ്തിട്ടാകും തന്‍റെ തിരുമാനം അറിയിക്കുക. തമിഴ്നാടിനെ അഴിമതി മുക്തമാക്കുക തന്നെയാണ് തന്‍റെ ലക്ഷ്യമെന്നും കമല്‍ പറഞ്ഞു.

രാഷ്ട്രീയ പോരിന്‍റെ തുടക്കമോ

രാഷ്ട്രീയ പോരിന്‍റെ തുടക്കമോ

കമലിന്‍റെ പുതിയ പ്രസ്താവ ഇരുവര്‍ക്കുമിടയിലെ രാഷ്ട്രീയ പോരിന്‍റെ തുടക്കമായി വിലയിരുത്തപ്പെടുന്നുണ്ട്. ദ്രാവിഡ രാഷ്ട്രീയത്തെ മാത്രം പിന്തുണച്ച തമിഴ് ജനതയ്ക്കിടയില്‍ ആത്മീയ രാഷ്ട്രീയം എന്ന പുതിയ മുഖവുമായാണ് രജനിയുടെ പ്രവേശനം. ഇത് ബിജെപി അനുകൂല രാഷ്ട്രീയം ആണെന്ന വിലയിരുത്തലുകള്‍ക്കിടെ ആണ് കമലഹാസന്‍ പരസ്യ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്.

രണ്ടും രണ്ട്

രണ്ടും രണ്ട്

രജനിയും കമലും മുന്നോട്ട് വെയ്ക്കുന്നത് രണ്ട് രാഷ്ട്രീയമാണെന്ന് നേരത്തേ തന്നെ ഇരുവരും പല സൂചനകളിലൂടെ പറഞ്ഞ് വെച്ചതാണ്. ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച താന്‍ പക്ഷെ ബ്രാഹ്മണനായല്ല ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ഒരിക്കല്‍ കമല്‍ വ്യക്തമാക്കിയത്. അതേസമയം തന്‍റെ ആത്മീയ കാഴ്ചപ്പാടുകളും ഹിന്ദു ക്ഷേത്രങ്ങളിലൂടെയുള്ള തീര്‍ത്ഥാടന യാത്രകളും ചേര്‍ത്ത് താന്‍ ഹൈദവ ആശയങ്ങള്‍ മുറുകെ പിടിക്കുന്ന ആളാണെന്ന് സ്ഥാപിക്കാന്‍ തന്നെയാണ് രജനീകാന്ത് ശ്രമിച്ചത്.

മാര്‍കിസവും പെരിയാറും

മാര്‍കിസവും പെരിയാറും

മാര്‍ക്സിസവും ഗാന്ധിയും പെരിയാറുമടങ്ങുന്ന പുതിയ രാഷ്ട്രീയം കമല്‍ പറയുമ്പോള്‍ മത അധിഷ്ഠിതമല്ലാത്ത ആത്മീയ രാഷ്ട്രീയമാണ് താന്‍ മുന്നോട്ട് വെയ്ക്കുന്നതെന്ന് രജനി ഉറപ്പു നല്‍കുന്നു.

മത്സരം തന്നെയോ

മത്സരം തന്നെയോ

രണ്ട് വഴികളിലൂടെയാണ് തങ്ങള്‍ മാറ്റത്തിനൊപ്പം നില്‍ക്കുക എന്നാണ് ഇരുവരും പ്രഖ്യാപിക്കുന്നത്.
എങ്കിലും ഇരുവര്‍ക്കുമിടയിലെ അഭ്രപാളിയിലെ കിടമത്സരം രാഷ്ട്രീയത്തിലും തുടരും എന്ന സൂചനകളാണ് ഇരുവരും നല്‍കുന്നത്.

English summary
Actor-turned-politician Kamal Haasan who is US, has ended the speculation over his alliance with Tamil superstar Rajinikanth, and said that his alliance with the Rajini is unlikely as of now.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്