കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമുദായിക ഐക്യത്തിന് എതിര്; സിഎഎക്കെതിരെ തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി

Google Oneindia Malayalam News

ചെന്നൈ: നരേന്ദ്ര മോദി സര്‍ക്കാര്‍ 2019ല്‍ നടപ്പാക്കിയ പൗരത്വ ഭേദഗതി നിമയ (സിഎഎ) ത്തിനെതിരെ തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചത്. ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷ സങ്കല്‍പ്പങ്ങള്‍ക്ക് എതിരാണ് സിഎഎ എന്നും സാമുദായിക ഐക്യത്തിന് തടസമാണെന്നും സ്റ്റാലിന്‍ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളുടെയും വികാരം മാനിച്ച് വേണം ഭരണാധികാരികള്‍ തീരുമാനമെടുക്കാന്‍. എന്നാല്‍ അഭയാര്‍ഥികളെ മതത്തിന്റെ പേരില്‍ വിവേചനത്തോടെ കാണുന്നതാണ് സിഎഎ. എല്ലാവരെയും സ്വീകരിക്കുന്നതിന് പകരം അവര്‍ പിറന്ന നാടിന്റെ പേരിലും വിവേചനം കാണിക്കുന്നു. തമിഴ്‌നാട്ടില്‍ താമസിക്കുന്ന ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്ക് പൗരത്വം ലഭിക്കാനുള്ള സാധ്യതയും സിഎഎ ഇല്ലാതാക്കുന്നുവെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

ആരാധകര്‍ക്ക് പിടികൊടുക്കാതെ മമ്മൂട്ടി മൂന്നാറില്‍; പിറന്നാള്‍ ആഘോഷം ലളിതം... കാണാം ചിത്രങ്ങള്‍

അതേസമയം, പ്രമേയത്തിനെതിരെ ബിജെപി അംഗങ്ങള്‍ രംഗത്തുവന്നു. സിഎഎ ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് എതിരല്ലെന്നും ഞങ്ങള്‍ നാനാത്വത്തില്‍ ഏകത്വം പിന്തുടരുന്നുവെന്നും ബിജെപി നേതാവ് നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു. ബിജെപി അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പാകിസ്താന്‍ സ്വാതന്ത്ര്യം നേടിയപ്പോള്‍ അവിടെയുള്ള ഹിന്ദുക്കള്‍ 20 ശതമാനമാരുന്നു. ഇന്ന് മൂന്ന് ശതമാനമായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

s

സിഎഎ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതാണെന്നും ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താനാണ് ഡിഎംകെ സര്‍ക്കാര്‍ നിയമത്തിനെതിരെ പ്രമേയം പാസാക്കിയതെന്നും ബിജെപി എംഎല്‍എ വനതി ശ്രീനിവാസന്‍ പറഞ്ഞു. ന്യൂനപക്ഷത്തെ ഇവര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. കേന്ദ്രം നിയമം പിന്‍വലിക്കണമെന്നാണ് പ്രമേയത്തില്‍ പറയുന്നത്. അതുകൊണ്ട് തമിഴ്‌നാട്ടിലെ ബിജെപി എംഎല്‍എമാര്‍ നിയമസഭ ബഹിഷ്‌കരിച്ചു. ശ്രീലങ്കക്കാരുടെ വിഷയം സിഎഎ പറയുന്നില്ല. മൂന്ന് മുസ്ലിം രാജ്യങ്ങളില്‍ നിന്ന് വരുന്നവരുടെ കാര്യം മാത്രമാണ് പറയുന്നത്. അത് ശ്രീലങ്കയ്ക്ക് വിഷയമല്ലല്ലോ. ശ്രീലങ്കന്‍ അഭയാര്‍ഥികളുടെ വിഷയം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും വനതി ശ്രീനിവാസന്‍ പറഞ്ഞു.

ആദ്യ ലക്ഷ്യം ഇന്ന് സംഭവിച്ചു... സന്തോഷം പങ്കുവച്ച് ബിഗ് ബോസ് താരം സൂര്യ... പാറൂട്ടി പുറത്തിറങ്ങിആദ്യ ലക്ഷ്യം ഇന്ന് സംഭവിച്ചു... സന്തോഷം പങ്കുവച്ച് ബിഗ് ബോസ് താരം സൂര്യ... പാറൂട്ടി പുറത്തിറങ്ങി

അതേസമയം, നിയമസഭയില്‍ തങ്ങളുടെ അംഗങ്ങളെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് കാണിച്ച് മുഖ്യ പ്രതിപക്ഷമായ എഐഎഡിഎംകെ അംഗങ്ങള്‍ ഇറങ്ങിപ്പോയി. സിഎഎ സംബന്ധിച്ച് പാര്‍ട്ടിയുടെ നിലപാട് എന്താണ് എന്ന ചോദ്യത്തിന് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ എടപ്പാടി പളനിസ്വാമി പ്രതികരിച്ചില്ല.

2019 ഡിസംബറിലാണ് സിഎഎ പാര്‍ലമെന്റ് പാസാക്കിയത്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്ന ഹിന്ദു, സിഖ്, ജൈന്‍, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യന്‍ മതസ്ഥര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതാണ് നിമയം. ഇതില്‍ നിന്ന് മുസ്ലിങ്ങളെയും ശ്രീലങ്കന്‍ അഭയാര്‍ഥികളെയും ഒഴിവാക്കിയതിനെതിരെ തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധം നടന്നിരുന്നു. സിഎഎക്കെതിരെ കേരള നിയമസഭ നേരത്തെ പ്രമേയം പാസാക്കിയിരുന്നു. കൂടാതെ പശ്ചിമ ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും പ്രമേയം പാസാക്കിയിട്ടുണ്ട്. മധ്യപ്രദേശ് കോണ്‍ഗ്രസ് ഭരിക്കുന്ന വേളയിലാണ് പ്രമേയം പാസാക്കിയത്. ഇപ്പോള്‍ ബിജപിയാണ് ഭരിക്കുന്നത്.

Recommended Video

cmsvideo
Petrol Price Cut By ₹ 3 In Tamil Nadu | Oneindia Malayalam

English summary
Tamil Nadu Assembly passes resolution Against Citizenship Amendment Act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X