മത മേധാവിത്വത്തിന്റെ ഭീഷണിയിൽ ഇന്ത്യ; സോണിയാ ഗാന്ധിയടക്കം 37 നേതാക്കൾക്ക് സ്റ്റാലിന്റെ കത്ത്
മത മേധാവിത്വത്തിന്റെ ഭീഷണിയിൽ ഇന്ത്യ; സോണിയാ ഗാന്ധിയടക്കം 37 നേതാക്കൾക്ക് സ്റ്റാലിന്റെ കത്ത്
ഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കോൺഗ്രസ്സ് നേതാവ് സോണിയ ഗാന്ധിക്കും മറ്റ് 36 നേതാക്കൾക്കും കത്തെഴുതി. സമത്വത്തിലും സാമൂഹിക നീതിയിലും വിശ്വസിക്കുന്ന എല്ലാവരും ഒന്നിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യത്തെ വിവിധ നേതാക്കൾക്ക് കത്തെഴുതിയത്.
രാജ്യം മതാന്ധതയുടെയും മതാധിപത്യത്തിന്റെയും ഭീഷണിയിലാണെന്ന് സ്റ്റാലിൻ കത്തിൽ പറഞ്ഞു. 'സമത്വത്തിലും ആത്മാഭിമാനത്തിലും സാമൂഹിക നീതിയിലും വിശ്വസിക്കുന്ന എല്ലാവരും ഒന്നിച്ചാൽ മാത്രമേ ഈ ശക്തികൾക്കെതിരെ പോരാടാനാകൂ' - സ്റ്റാലിൻ കത്തിൽ പരാമർശിച്ചു.

അതേസമയം, റിപ്പബ്ലിക് ദിനത്തിൽ താൻ രൂപീകരിച്ച പ്ലാറ്റ്‌ഫോമായ ഓൾ ഇന്ത്യ ഫെഡറേഷൻ ഫോർ സോഷ്യൽ ജസ്റ്റിസിലേക്ക് തങ്ങളുടെ പാർട്ടി പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യാൻ ക്ഷണിച്ചു. പ്രാദേശിക രാഷ്ട്രീയ ഭേദമന്യേ ഇക്കാര്യം സൂചിപ്പിച്ചാണ് നേതാക്കൾക്ക് കത്ത് അയച്ചത്.
ഈ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഒരുമിച്ച് നിൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. " മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സംസ്ഥാനങ്ങളുടെ യഥാർത്ഥ യൂണിയൻ എന്ന നിലയിൽ ഒരുമിച്ച് നിൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. - സ്റ്റാലിൻ കത്തിൽ പറയുന്നു.
അതേസമയം, റിപ്പബ്ലിക് ദിന പ്രസംഗത്തിൽ ഡിഎംകെ നേതാവ് 'ഓൾ ഇന്ത്യ ഫെഡറേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ്' എന്ന പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ദേശീയ തലത്തിൽ ഫെഡറലിസത്തിന്റെയും സാമൂഹിക നീതിയുടെയും തത്ത്വങ്ങൾ കൈവരിക്കുന്നതിന് പരിശ്രമം അനിവാര്യമാണ്. എല്ലാ നേതാക്കൾക്കും സിവിൽ സമൂഹത്തിലെ അംഗങ്ങൾക്കും സമാന ചിന്താഗതിക്കാരായ വ്യക്തികൾക്കും സംഘടനകൾക്കും ഒരു പൊതുവേദി രൂപപ്പെടുത്തിയാണ് ഫെഡറേഷൻ രൂപീകരിച്ചിരിക്കുന്നതെന്നും സ്റ്റാലിൻ കൂട്ടി ചേർത്തു.
സാമൂഹ്യനീതിയുടെ പാത ഒരു ദിവസം കൊണ്ടുണ്ടാക്കിയതല്ല. നടേശനാർ, ഡോ ടി എം നായർ, സർ പി ത്യാഗരായർ, എ ടി പന്നീർശെൽവം തുടങ്ങിയ വിവിധ മുതിർന്ന നേതാക്കളുടെ വിയർപ്പും രക്തവും കൊണ്ട് പതിറ്റാണ്ടുകളായി സ്ഥാപിച്ചതാണെന്നും സ്റ്റാലിൻ പറഞ്ഞു. സാമൂഹ്യ നീതിയുടെ ആശയവും ആവശ്യവും ഒന്നു തന്നെയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദ്രാവിഡ പ്രസ്ഥാനം വിതച്ച സാമൂഹ്യ നീതിയുടെ വിത്തുകൾ രാജ്യത്തുടനീളം മുളച്ചതിൽ സന്തോഷമുണ്ടെന്നും സ്റ്റാലിൻ തന്റെ കത്തിലൂടെ വ്യക്തമാക്കി.
അതേസമയം, സോണിയ ഗാന്ധി, ലാലു പ്രസാദ് യാദവ്, ഫറൂക്ക് അബ്ദുള്ള, ശരദ് പവാർ, മമത ബാനർജി, ഡി രാജ, സീതാറാം യെച്ചൂരി, എൻ ചന്ദ്രബാബു നായിഡു, അരവിന്ദ് കെജ്രിവാൾ, മെംബൂഭ മുഫ്തി, ചന്ദ്രശേഖര റാവു, ഉധവ് താക്കറെ, അഖിലേഷ് യാദവ് എന്നിവരുൾപ്പെടെ 37 നേതാക്കൾക്കാണ് കത്ത് അയച്ചിരിക്കുന്നത്. ഇതിൽ, എഐഎഡിഎംകെ കോർഡിനേറ്റർ ഒ പനീർസെൽവം, പിഎംകെ സ്ഥാപകൻ എസ് രാമദോസ്, വിസികെ നേതാവ് തോൽ തിരുമാവളവൻ, വൈകോ എന്നിവർക്കാണ് കത്ത് ലഭിച്ചത്.
"ഒരു പ്രത്യയ ശാസ്ത്രം എന്ന നിലയിൽ സാമൂഹ്യ നീതി ലളിതമാണ്. പക്ഷെ, എല്ലാവർക്കും വേണ്ടി എല്ലാവർക്കും തുല്യ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക അവകാശങ്ങളും അവസരങ്ങളും അർഹതയുണ്ട്. ഈ സമത്വം ഉറപ്പാക്കുന്നതിലൂടെ മാത്രമേ നമ്മുടെ ഭരണഘടനാ ശിൽപികൾ ദൃശ്യവത്കരിച്ച സമത്വ സമൂഹത്തെ നമുക്ക് കെട്ടിപ്പടുക്കാൻ കഴിയൂ, "സ്റ്റാലിൻ പറഞ്ഞു.












Click it and Unblock the Notifications