Get Updates
Get notified of breaking news, exclusive insights, and must-see stories!

ശസ്ത്രക്രിയ കഴിഞ്ഞ് രജനികാന്ത് ആശുപത്രിയില്‍; മുഖ്യമന്ത്രി സ്റ്റാലിനെത്തി, ഫോട്ടോ എടുത്തില്ല

ചെന്നൈ: ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തില്‍ കഴിയുന്ന നടന്‍ രജനികാന്തിനെ കാണാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ആശുപ്ര്രതിയിലെത്തി. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് രജികാന്തുള്ളത്. ഇന്ന് രാവിലെ മുഖ്യമന്ത്രി എത്തി. ഇരുവരുടെയും കൂടിക്കാഴ്ചയുടെ ഫോട്ടോയും വീഡിയോയും എടുത്തില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി ആശുപത്രിയില്‍ നിന്ന് തിരിച്ചുപോകുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

രജനികാന്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ല എന്നാണ് ആശുപത്രി അധികൃതരും അദ്ദേഹവുമായി അടുപ്പമുള്ളവരും കഴിഞ്ഞ ദിവസം പറഞ്ഞത്. എങ്കിലും ആരാധകര്‍ ആശങ്കയിലാണ്. ആരാധകര്‍ കൂട്ടത്തോടെ എത്താനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കാവേരി ആശുപത്രിക്ക് സമീപം പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് സമയവും ഇടപെടാന്‍ സാധിക്കുന്ന തരത്തില്‍ വലിയ പോലീസ് സന്നാഹത്തെ ഒരുക്കി നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലാണ് പോലീസുകാരെ വിന്യസിച്ചത്.

rajanikanth

തലച്ചോറിലേക്കും കഴുത്തിലേക്കുമുള്ള രക്തക്കുഴലില്‍ തടസമുണ്ടായതിനെ തുടര്‍ന്ന് രജനികാന്തിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ വ്യാഴാഴ്ച വൈകീട്ട് കാവേരി ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം പരിശോധിച്ചു. എംആര്‍ഐ സ്‌കാനിങ് എടുത്തു. അപ്പോഴാണ് രക്തക്കുഴലില്‍ തടസം കണ്ടത്. രക്തചക്രമണം ശരിയായ വിധം നടക്കാത്തതാണ് അസ്വാസ്ഥ്യത്തിന് കാരണം. കഴുത്തില്‍ ശസ്ത്രക്രിയ നടത്തി.

തലവേദനയും ശ്വാസ തടസവും അനുഭവപ്പെട്ടതിനാലാണ് ആശുപത്രിയിലെത്തിച്ചത് എന്നായിരുന്നു വാര്‍ത്തകള്‍. ബന്ധു വൈജീ മഹേന്ദ്രന്‍ ആശുപത്രിയിലെത്തി രജിനിയെ കണ്ടു. പുതിയ സിനിമയായ അണ്ണാത്തെ റിലീസ് ആകുന്നതിന് മുമ്പ് രജിനി ആശുപത്രി വിടുമെന്നും മഹേന്ദ്രന്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് രജിനികാന്ത് ന്യൂഡല്‍ഹിയിലെത്തി ദാദാസാഹിബ് അവാര്‍ഡ് ഏറ്റുവാങ്ങിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരുള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

ആമ്പല്‍കുളത്തില്‍ അതീവ ഗ്ലാമറസായി വിന്ദുജ; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കൃത്യമായ ഇടവേളകളില്‍ രജിനികാന്ത് വൈദ്യ പരിശോധന നടത്താറുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ രജിനികാന്തിനെ പ്രവേശിപ്പിച്ചിരുന്നു. രക്തസമ്മര്‍ദ്ദത്തിലുള്ള വ്യതിയാനമായിരുന്നു കാരണം. രജനിയുടെ പുതിയ ചിത്രം അണ്ണാത്തെ നവംബര്‍ നാലിന് റിലീസ് ചെയ്യുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നേരത്തെ രാഷ്ട്രീയത്തിലിറങ്ങുമെന്ന് പ്രഖ്യാപിച്ച രജനികാന്ത് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് തീരുമാനം മാറ്റിയതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു എന്നാണ് വിവരം. ബിജെപിയുമായി അദ്ദേഹം സഹകരിക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും താരവുമായി ബന്ധമുള്ളവര്‍ നിഷേധിക്കുകയാണ് ചെയ്തത്.

Recommended Video

cmsvideo
    Rajinikanth hospitalised: Cops deployed outside Kauvery Hospital in Chennai

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+