Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ മോദിയെ അമ്പരപ്പിച്ച് സ്റ്റാലിന്‍; നീണ്ട പട്ടിക, വെട്ടിലാക്കുന്ന ആവശ്യങ്ങള്‍

ദില്ലി: മികച്ച വിജയം നേടി തമിഴ്‌നാട്ടില്‍ ഭരണം പിടിച്ച ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ദില്ലിയിലെത്തുന്നത്. ഒരു കെട്ട് ആവശ്യങ്ങളുമായിട്ടാണ് അദ്ദേഹം ദില്ലിയിലെത്തിയത്.

100 പേജിലധികമുള്ള തന്റെ ആവശ്യങ്ങളടങ്ങുന്ന പട്ടിക സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് കൈമാറി. രാജ്യത്ത് ഏറെ വിവാദമായതും പ്രക്ഷോഭങ്ങള്‍ക്ക് ഇടയാക്കിയതുമായ നിയമങ്ങളും കേന്ദ്ര സര്‍ക്കാര്‍ നയങ്ങളും പിന്‍വലിക്കണമെന്നാണ് സ്റ്റാലിന്റെ ആവശ്യം. വിശദാംശങ്ങള്‍ ഇങ്ങനെ...

വിദ്യാഭ്യാസ നയം ഒഴിവാക്കണം

വിദ്യാഭ്യാസ നയം ഒഴിവാക്കണം

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം ഒഴിവാക്കണമെന്നാണ് സ്റ്റാലിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. നിലവിലുള്ള വിദ്യാഭ്യാസ രീതി പൂര്‍ണമായും മാറ്റുന്നതാണ് പുതിയ വിദ്യാഭ്യാസ നയം. ഇത് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് എന്ന് നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. പുതിയ വിദ്യാഭ്യാസ നയത്തിന് എതിരാണ് സ്റ്റാലിന്‍. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

സിഎഎ പിന്‍വലിക്കണം

സിഎഎ പിന്‍വലിക്കണം

ഏറെ പ്രതിഷേധത്തിന് ഇടയാക്കിയ പൗരത്വ ഭേഗദതി നിമയം (സിഎഎ) റദ്ദാക്കണമെന്നാണ് സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് മുമ്പില്‍ വച്ച മറ്റൊരു ആവശ്യം. 2019ല്‍ മോദി സര്‍ക്കാര്‍ പ്രത്യേക താല്‍പ്പര്യ പ്രകാരം നടപ്പാക്കിയതാണ് പൗരത്വ ഭേദഗതി നിയമം. മതം അടിസ്ഥാനമാക്കിയുള്ള പൗരത്വം വേണ്ട എന്നാണ് പ്രതിപക്ഷം ഇതിനോട് സ്വീകരിച്ച നിലപാട്.

കാര്‍ഷിക നിയമം വേണ്ട

കാര്‍ഷിക നിയമം വേണ്ട

രാജ്യത്ത് വലിയ പ്രതിഷേധത്തിനിടയാക്കിയ മറ്റൊരു നിയമമാണ് കാര്‍ഷിക പരിഷ്‌കരണ നിയമം. മൂന്ന് പരിഷ്‌കരണ നിയമങ്ങളാണ് മോദി സര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്നത്. ഇതിനെതിരെ രാജ്യത്തെ കര്‍ഷകര്‍ ആറ് മാസത്തിലധികമായി സമരത്തിലാണ്. ഈ നിയമങ്ങള്‍ റദ്ദാക്കണമെന്ന് സ്റ്റാലിന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ ഡാം ചര്‍ച്ച

മുല്ലപ്പെരിയാര്‍ ഡാം ചര്‍ച്ച

ദില്ലിയിലെ ലോക് കല്യാണ്‍ മാര്‍ഗിലെ മോദിയുടെ വസതിയിലായിരുന്നു സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച. ഇരുവരും 25 മിനുട്ട് ചര്‍ച്ച നടത്തി. കര്‍ണാടക-തമിഴ്‌നാട് ജല തര്‍ക്കവും ചര്‍ച്ചാ വിഷയമായി. കാവേരി നദിയില്‍ റിസര്‍വോയര്‍ നിര്‍മിക്കാന്‍ കര്‍ണാടകയ്ക്ക് അനുമതി നല്‍കണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. മാത്രമല്ല, കേരളത്തിലെ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയാക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

കൂടുതല്‍ വാക്‌സിന്‍ നല്‍കണം

കൂടുതല്‍ വാക്‌സിന്‍ നല്‍കണം

കൊവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കണം. തമിഴ്‌നാട്ടിലെ രണ്ട് വാക്‌സിന്‍ നിര്‍മാണ യൂണിറ്റുകള്‍ കൊവിഡ് വാക്‌സിന്‍ ഉല്‍പ്പാദനത്തിന് ഉപയോഗപ്പെടുത്താം. തമിഴ്‌നാടിന് കൂടുതല്‍ വാക്‌സിന്‍ നല്‍കണം. തമിഴ്‌നാടിന് വളരെ കുറച്ച് മാത്രമേ വാക്‌സിന്‍ ലഭിച്ചിട്ടുള്ളൂ എന്ന പരാതിയും സ്റ്റാലിന്‍ ബോധിപ്പിച്ചു.

Recommended Video

cmsvideo
    Tamil Nadu CM Stalin extends Rs 4,000 Covid-19 assistance scheme | Oneindia Malayalam
    ഇതാണ് സ്റ്റാലിന്‍ നയം

    ഇതാണ് സ്റ്റാലിന്‍ നയം

    കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകും. അതേസമയം, തങ്ങളുടെ ആവശ്യങ്ങള്‍ ശക്തമായി ഉന്നയിക്കുകയും ചെയ്യുമെന്ന് ദില്ലിയില്‍ തമിഴ്‌നാട് ഹൗസില്‍ സ്റ്റാലിന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്‍ട്രന്‍സ് പരീക്ഷ, രാജീവ് ഗാന്ധി ഘാതകരുടെ മോചനം എന്നീ വിഷയങ്ങളും സ്റ്റാലിന്‍-മോദി ചര്‍ച്ചയില്‍ വിഷയമായി എന്നാണ് വിവരം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+