'ഒരു ചോദ്യത്തിനും ഉത്തരം പറയാതെ മണിക്കൂറുകൾ പ്രസംഗിക്കുന്ന കല പഠിച്ചു', മോദിയെ പരിഹസിച്ച് സ്റ്റാലിൻ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ആരുടേയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ മണിക്കൂറുകളോളം സംസാരിക്കുന്ന കല പ്രധാനമന്ത്രിയില്‍ നിന്നും താന്‍ പഠിച്ചു എന്നാണ് സ്റ്റാലിന്റെ പരിഹാസം. ഗൗതം അദാനി വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇവയ്‌ക്കൊന്നും പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ മറുപടി ഉണ്ടായിരുന്നില്ല. ഇത് സൂചിപ്പിച്ചാണ് സ്റ്റാലിന്റെ പരിഹാസം.
പ്രധാനമന്ത്രിക്കും ബിജെപി സര്‍ക്കാരിനും എതിരെ നിരവധി ആരോപണങ്ങളുണ്ട്. എന്നാല്‍ അതിനോടൊന്നും പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. ജനങ്ങള്‍ക്ക് തന്നിലുളള വിശ്വാസമാണ് തന്റെ പ്രതിരോധ കവചം എന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ ജനങ്ങള്‍ അങ്ങനെ കരുതുന്നില്ല, സ്റ്റാലിന്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രസംഗം ഒരു വാചനക്കസര്‍ത്ത് മാത്രമായിരുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു. ബിബിസിയുടെ ഗുജറാത്ത് കലാപ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തിനോ അദാനി വിഷയത്തിലോ അദ്ദേഹത്തിന് യാതൊരു വിധത്തിലുമുളള വിശദീകരണവും നല്‍കാനുണ്ടായിരുന്നില്ലെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ പ്രസംഗം ഒരു വാചനക്കസര്‍ത്ത് മാത്രമായിരുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു. ബിബിസിയുടെ ഗുജറാത്ത് കലാപ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തിനോ അദാനി വിഷയത്തിലോ അദ്ദേഹത്തിന് യാതൊരു വിധത്തിലുമുളള വിശദീകരണവും നല്‍കാനുണ്ടായിരുന്നില്ല.
അദാനി ഗ്രൂപ്പിന് എതിരെയുളള ആരോപണങ്ങള്‍ പ്രത്യക്ഷത്തില്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന് നേര്‍ക്കുളള ആരോപണങ്ങള്‍ തന്നെയാണ്. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുളള സുപ്രീം കോടതി ബെഞ്ചാണ് ഈ കേസ് ഗൗരവമായി പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ പാര്‍ലമെന്റ് ഈ വിഷയം ചര്‍ച്ച ചെയ്യണം. ഒരു സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയും വേണം, സ്റ്റാലിന്‍ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ ന്യായവും പ്രസക്തവുമാണ്. എന്നാല്‍ ഒരു വാക്ക് പോലും പ്രധാനമന്ത്രി അതേക്കുറിച്ച് പറഞ്ഞില്ല എന്നത് ഞെട്ടിക്കുന്നതാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications