രാഹുലിന് 9%, കെജ്രിവാളിന് 7%...ബോധമുള്ളവര്‍ വിശ്വസിക്കുമോ? ഇന്ത്യ ടുഡേ സര്‍വെക്കെതിരെ ഡിഎംകെ
ചെന്നൈ: ബീഹാറിലെ പുതിയ സംഭവികാസങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ ടുഡേ നടത്തിയ സര്‍വെയെ തള്ളി തമിഴ്‌നാട് ധനമന്ത്രിയും ഡി എം കെ നേതാവുമായ പളനിവേല്‍ ത്യാഗരാജന്‍. സര്‍വെ പൂര്‍ണ്ണമായും അവഗണിക്കണമെന്ന് പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു. ട്വിറ്ററിലായിരുന്നു പളനിവേല്‍ ത്യാഗരാജന്റെ പ്രതികരണം.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് 9% പിന്തുണയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് 7% പിന്തുണയും കാണിക്കുന്ന ഏതൊരു സര്‍വേയും വിദ്യാസമ്പന്നര്‍ പൂര്‍ണ്ണമായും അവഗണിക്കണമെന്നാണ് പളനിവേല്‍ ത്യാഗരാജന്‍ പറയുന്നത്.

എല്ലാ ചോദ്യത്തിനും ഡാറ്റ ഇല്ല എന്ന ഉത്തരം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സമയത്ത്, പോളിംഗ് ഏജന്‍സികളെയും മാധ്യമങ്ങളെയും 'ഓണ്‍ ഡിമാന്‍ഡ്' ഡാറ്റ ഹാജരാക്കുന്നതിനെ പളനിവേല്‍ ത്യാഗരാജന്‍ വിമര്‍ശിച്ചു. അരവിന്ദ് കെജ്രിവാളിനെ രാഹുല്‍ ഗാന്ധിക്ക് തുല്യമാക്കുന്നത് ഒരു മിഥ്യയാണെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് നടന്നാല്‍ അടുത്ത പ്രധാനമന്ത്രി ആരെന്ന ചോദ്യത്തിന് 53 ശതമാനം പേര്‍ നരേന്ദ്ര മോദിയെയും 9 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിയെയും പിന്തുണച്ചു. 7 ശതമാനം പേര്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ പ്രധാനമന്ത്രിയായി പിന്തുണയ്ക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് 9% പിന്തുണയും അരവിന്ദ് കെജ്രിവാളിന് ഏകദേശം 7% പിന്തുണയുമുണ്ടെന്ന് വെളിപ്പെടുത്തിയ സര്‍വേ ഫലങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെയും ഞെട്ടിച്ചു.

ബി ജെ പിയെ വെല്ലുവിളിക്കാന്‍ പ്രതിപക്ഷ നേതാക്കളില്‍ ആരാണ് ഏറ്റവും അനുയോജ്യന്‍ എന്ന ചോദ്യത്തിന് 20% പേര്‍ അരവിന്ദ് കെജ്രിവാളും 13% പേര്‍ മമത ബാനര്‍ജിയും 13% പേര്‍ രാഹുല്‍ ഗാന്ധിയും എന്നാണ് പറഞ്ഞത്. ഇതോടെയാണ് തിരഞ്ഞെടുപ്പ് ഫലത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയത്.

മാധ്യമങ്ങള്‍ ഈ കെട്ടുകഥകള്‍ സൃഷ്ടിക്കുന്നത് ഒരു ആജ്ഞയുടെ അടിസ്ഥാനത്തിലാണ് എന്നും ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയാത്ത ഒരു നേതാവിന്റെ പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഉയര്‍ന്ന് കൊണ്ടിരിക്കുകയാണെന്നാണ് സര്‍വേയില്‍ പറയുന്നത്.

എട്ട് വര്‍ഷം പ്രധാനമന്ത്രിയായി ഇരുന്നിട്ടും മോദിയുടെ ജനപ്രീതിയില്‍ യാതൊരു ഇടിവും സംഭവിച്ചിട്ടില്ല എന്നാണ് ഇന്ത്യ ടുഡേ സര്‍വേയില്‍ പറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ന് നടത്തുകയാണെങ്കില്‍ എന്‍ ഡി എ തന്നെ അധികാരത്തില്‍ വരുമെന്ന് സര്‍വേ പറയുന്നു. 40 ശതമാനം പേര്‍ പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 34 ശതമാനം കോണ്‍ഗ്രസ് വന്‍ പരാജയമാണെന്ന് അഭിപ്രായപ്പെട്ടു.

അതേസമയം കോണ്‍ഗ്രസിനെ തിരിച്ച് കൊണ്ടുവരാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി രാഹുല്‍ ഗാന്ധി തന്നെയാണ് എന്നാണ് ഇന്ത്യ ടുഡേ സര്‍വേയില്‍ പങ്കെടുത്ത 23 ശതമാനം പേരും പറഞ്ഞത്. മന്‍മോഹന്‍ സിംഗിന് 16 ശതമാനം പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ യുവ നേതാവായ രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെ 14 ശതമാനം പേര്‍ പിന്തുണച്ചു.

എന്നാല്‍ പ്രിയങ്ക ഗാന്ധിയെ വെറും 9 ശതമാനം പേര്‍ മാത്രമാണ് പിന്തുണച്ചത് എന്നത് ശ്രദ്ധേയമായി. നിലവില്‍ കോണ്‍ഗ്രസിന്റെ മുന്നണി പോരാളികളില്‍ ഒരാളായാണ് പ്രിയങ്ക ഗാന്ധിയെ കാണുന്നത്.












Click it and Unblock the Notifications