• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

താരപരീക്ഷണമൊരുക്കി ബിജെപി.... ഗൗതമിയും നമിതയും സമിതിയില്‍, തമിഴ്‌നാട്ടില്‍ രജനിക്കും കമലിനുമൊപ്പം!!

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ അടിമുടി മാറ്റങ്ങളുരമായി ബിജെപി. സംസ്ഥാന സമിതിയില്‍ തന്നെ അഴിച്ചുപണിയാണ് ഉള്ളത്. ഇത്തവണ മുമ്പൊന്നും കാണാത്ത തരത്തിലുള്ള മാറ്റങ്ങളാണ് വന്നിരിക്കുന്നത്. നടിമാരായ ഗൗതമിയും നമിതയുമെല്ലാം നിര്‍വാഹക സമിതിയില്‍ ഇടംപിടിച്ചിട്ടുണ്ട്. താരകേന്ദ്രീകൃതമായിരിക്കും പോരാട്ടമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി. മറ്റ് നിരവധി താരങ്ങളും തിരിച്ചെത്തിയിട്ടുണ്ട്. എംജിആര്‍ മോഡല്‍ ഫോര്‍മുലയിലേക്ക് ബിജെപിയും മാറാനാണ് ഒരുങ്ങുന്നത്.

അടിമുടി മാറ്റം

അടിമുടി മാറ്റം

ബിജെപിയിലെ അഴിച്ചുപണി അമ്പരിപ്പിക്കുന്ന തരത്തിലായിരുന്നു. പുതിയ അധ്യക്ഷനായി എല്‍ മുരുകന്‍ സ്ഥാനമേറ്റെടുത്ത ശേഷമുള്ള ആദ്യ മാറ്റമാണ്. സിനിമാ രംഗത്തുള്ളവരെയാണ് കൂടുതലായി പരിഗണിച്ചത് അതേസമയം മുന്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ പക്ഷത്തെ തഴയുകയും ചെയ്തു. നടിമാരായ നമിത, ഗൗതമി എന്നിവരെ സംസ്ഥാന സമിതി അംഗങ്ങളാക്കിയിരിക്കുകയാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട നടി ഗായത്രി രഘുറാമിനെ തിരിച്ചെടുത്ത് സാംസ്‌കാരിക വിഭാഗത്തിന്റെ ചുമതലയും നല്‍കി. നടനും നാടക പ്രവര്‍ത്തകനുമായ എസ്‌വി ശേഖരാണ് ഖജാന്‍ജി.

എന്തുകൊണ്ട് മാറ്റം

എന്തുകൊണ്ട് മാറ്റം

നിയമസഭാ തിരഞ്ഞെടുപ്പില്‍ താരങ്ങളുടെ പോര് ഉറപ്പിച്ചിരിക്കുന്നത് കൊണ്ടാണ് ബിജെപിയും ട്രാക്ക് മാറ്റിയത്. മുന്നില്‍ കമല്‍ഹാസനും രജനീകാന്തും മത്സരിക്കാനുണ്ട്, രജനി ബിജെപി പക്ഷത്തേക്കില്ലെന്ന സൂചനകളാണ് നല്‍കുന്നത്. കമല്‍ നേരത്തെ തന്നെ ബിജെപി വിരുദ്ധനാണ്. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ തരംഗമായ നടിമാരെ ഉപയോഗിച്ചുള്ള വോട്ട് പിടുത്തമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഗൗതമിയും നമിതയും വലിയ താരങ്ങളാണ്. ആരാധകരും നിരവധിയാണ്. സ്ത്രീകളുടെ വോട്ടുകളും ഇതിലൂടെ ഉറപ്പിക്കാം.

ട്രാക്ക് മാറ്റം

ട്രാക്ക് മാറ്റം

പ്രാദേശികതയിലേക്ക് ബിജെപി മാറുന്ന എന്ന സൂചനകളാണ് നല്‍കുന്നത്. പൊന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ തീവ്ര ദേശീയതയ്ക്ക് ശ്രമിച്ച് ബിജെപി പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് പോപ്പുലര്‍ താരങ്ങളെ ഉപയോഗിച്ച് പ്രാദേശിക കക്ഷിയാണെന്ന് ബോധ്യപ്പെടുത്തുന്ന തന്ത്രമാണിത്. ഗൗതമിയും നമിതയും മാത്രമല്ല, നടിമാരായ മധുവന്തി അരുണ്‍, കുട്ടി പത്മിനി എന്നിവരെയും സംസ്ഥാന നിര്‍വാഹക സമിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

cmsvideo
  തൂത്തുക്കുടി കസ്റ്റഡിമരണം കൊടുംക്രൂരത | Oneindia Malayalam
  ബിജെപി ലക്ഷ്യമിടുന്നത്

  ബിജെപി ലക്ഷ്യമിടുന്നത്

  തമിഴ്‌നാട്ടില്‍ ഒരുവിധം താരങ്ങളെ എല്ലാം ബിജെപി വെറുപ്പിച്ച് കഴിഞ്ഞതാണ്. നടന്‍ വിജയിക്കെതിരെ ആദായനികുതി വകുപ്പിന്റെ റെയ്ഡ് അടക്കം വലിയ വിവാദമായിരുന്നു. പതിയെ സിനിമാ മേഖലയിലേക്ക് ബിജെപി സ്വാധീനത്തിനായി ശ്രമിക്കുകയാണ്. താരങ്ങളെ കൈയ്യിലെടുക്കാനുള്ള തന്ത്രം കൂടിയാണിത്. ഇത് എംജിആര്‍ ഫോര്‍മുലയാണ്. എന്നാല്‍ ദേശീയ തലത്തിലെ വിവാദ പ്രസ്താവനകളും തമിഴിലെ തീവ്ര ദേശീയ വിരുദ്ധ വികാരവും ബിജെപിക്കെതിരാണ്. ഇത് മറികടന്ന് സംസ്ഥാനത്ത് താരകേന്ദ്രീകൃതമായ ഒരു രാഷ്ട്രീയമാണ് ബിജെപി ലക്ഷ്യമിടുന്നത്.

  രംഗപ്രവേശം ഇങ്ങനെ

  രംഗപ്രവേശം ഇങ്ങനെ

  നമിത കഴിഞ്ഞ നവംബറിലാണ് ബിജെപിയില്‍ ചേരുന്നത്. അതേസമയം വളരെ സൂക്ഷിച്ചാണ് ബിജെപി ഓരോ നീക്കവും നടത്തുന്നത്. നടന്‍ രാധാരവിക്ക് യാതൊരു പദവിയും നല്‍കിയിട്ടില്ല. നടി നയന്‍താരയ്‌ക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം രാധാ രവിക്ക് വലിയ തിരിച്ചടിയായിരുന്നു. തുടര്‍ന്ന് ഇയാളെ ഡിഎംകെയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയില്‍ എത്തിച്ചത്. തമിഴ്‌നാട്ടിലെ സൂപ്പര്‍ താര ഇമേജുള്ള നായികയാണ് നയന്‍താര. അവരുടെ ആരാധകര്‍ പാര്‍ട്ടിക്കെതിരെ തിരിയുമോ എന്ന ഭയമാണ് രാധാരവിയെ കമ്മിറ്റിയില്‍ നിന്ന് തഴയാന്‍ കാരണം.

  അമിത് ഷായുടെ ഇടപെടല്‍

  അമിത് ഷായുടെ ഇടപെടല്‍

  ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അമിത് ഷായുടെ ശക്തമായ ഇടപെടലുണ്ട്. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചതും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു. ഇത് പൊളിക്കാനാണ് തമിഴ്‌നാട്ടില്‍ അടിമുടി മാറ്റം കൊണ്ടുവന്നത്. ഗൗതമി വിദ്യാഭ്യാസ കാലത്ത് എബിവിപിയില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി അവര്‍ രാഷ്ട്രീയത്തില്‍ സജീവമല്ലായിരുന്നു. കമല്‍ഹാസനുമായി പിരിഞ്ഞ ശേഷമാണ് ബിജെപിയില്‍ ചേരാന്‍ ഗൗതമി തീരുമാനിച്ചത്.

  പുതിയ നേതാക്കള്‍

  പുതിയ നേതാക്കള്‍

  അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്താക്കിയ ശശികല പുഷ്പ ദേശീയ ജനറല്‍ കൗണ്‍സില്‍ അംഗമാണ്. ഡിഎംകെയില്‍ നിന്നെത്തിയ വിപി ദുരൈസാമിയെ ഉപാധ്യക്ഷനായി നിയമിച്ചു. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ച നായിനാര്‍ നാഗേന്ദ്രനെ ഉപാധ്യക്ഷനായി നിയമിച്ചു. ഇയാള്‍ അസന്തുഷ്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ജനറല്‍ സെക്രട്ടറിയായിരുന്ന വാനതി ശ്രീനിവാസനും വൈസ് പ്രസിഡന്റാണ്. അതേസമയം ബിജെപിയിലെ പഴയ ഗ്രൂപ്പിനെ മാറ്റിനിര്‍ത്തി പുതിയൊരുപ പരീക്ഷണത്തിനാണ് അമിത് ഷാ ഒരുങ്ങുന്നത്. ബംഗാളില്‍ ഇത് വിജയിച്ച ഫോര്‍മുലയാണ്.

  English summary
  tamil nadu: gautami and namitha found place in bjp national general council
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X