മകനെ കൊന്നയാളെ കൊലപ്പെടുത്തി അച്ഛന്‍; സഹായത്തിന് സഹോദരങ്ങളും,സംഭവം ഇങ്ങനെ
ചെന്നൈ: മകനെ കൊലപ്പെടുത്തിയവരെ അതേ പോലെ തിരിച്ച് കൊലപ്പെടുത്തി ഒരച്ഛന്‍. തമിഴ്‌നാട് ഉത്തമപാളയം സ്വദേശി കരുണാനിധിയാണ് തന്റെ മകനെ കൊന്ന സംഘത്തില്‍പ്പെട്ടയാളെ തിരിച്ച് കൊലപ്പെടുത്തിയത്. അഭിഭാഷകനായ തന്റെ മകന്റെ കൊലപാതകത്തിന് സംഘത്തില്‍പ്പെട്ടയാളെയാണ് അച്ഛന്‍ കൊലപ്പെടുത്തിയത്. ഇന്നലെ തമിഴ്‌നാട് തേനി ഉത്തമപാളയത്ത് ഉച്ചയ്ക്കായിരുന്നു സംഭവം.
തേനി ഉത്തമപാളയം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന കടലൂര്‍ സ്വദേശി മദനനാണ് കൊല്ലപ്പെട്ടത്. പട്ടാപ്പകല്‍ മദനനെ കരുണാനിധി നടുറോട്ടിലിട്ട് വെട്ടികൊലപ്പെടത്തുകയായിരുന്നു. സംഭവത്തില്‍ കുള്ളപ്പ ഗൗണ്ടന്‍പെട്ടി സ്വദേശി കരുണാനിധി (70), മക്കളായ സെല്‍വേന്ദ്രന്‍, കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഉത്തമപാളയത്ത് ഭൂമിവില്‍പന സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് കരുണാനിധിയുടെ മകന്‍ അഭിഭാഷകനായ രഞ്ജിത്ത് കുമാര്‍ കൊല്ലപ്പെട്ടത്. ഈ കേസിലെ പ്രതിയാണ് മദനന്‍, മദനന്‍ ഈയിടെയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇന്നലെ ഉച്ചയോടെ കോടതിയില്‍ നിന്നും മദനന്‍ ഓഫീസിലേക്ക് പോകവേ ഉത്തമപാളയം പഞ്ചായത്തു യൂണിയന്‍ ഓഫിസിനു സമീപത്തായിരുന്നു ആക്രമണം നടന്നത്. മദനന്റെ ബൈക്കില്‍ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷം മദനനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. മരണ ഉറപ്പാക്കിയ ശേഷമാണ് അക്രമി സംഘം സംഭവ സ്ഥലത്ത് നിന്നും മടങ്ങിയത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരെ അക്രമികള്‍ വടിവാള്‍ വീശി അകറ്റി നിര്‍ത്തുകയും തുടര്‍ന്ന് മദനനെ കൊലപ്പെടുത്തുകയുമായിരന്നു.

കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട അക്രമി സംഘത്തെ കിലോമീറ്ററുകല്‍ക്ക് അപ്പുറത്ത് നിന്ന് നാട്ടുകാര്‍ തടയുകയും തുടര്‍ന്ന് പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. മകന്റെ മരണത്തിനു പ്രതികാരം വീട്ടാന്‍ കരുണാനിധിയും മക്കളും നടത്തിയ ആസൂത്രിത കൊലയാണു മദനന്റേതെന്ന് ഉത്തമപാളയം പൊലീസ് പറഞ്ഞു. കേസില്‍ ഇനിയും എട്ടോളം പേര്‍ പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കരുണാനിധിയുടെ മകന്‍ രഞ്ജിത്തിനെ ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ഒരു സംഘം വെട്ടികൊലപ്പെടുത്തിയത്.

രഞ്ജിത്ത് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ പിന്നാലെ കാറിലെത്തിയ സംഘം രഞ്ജിത്തിനെ പിന്തുടരുകയായിരുന്നു. ശേഷം ഗോവിന്ദന്‍പേട്ടക്ക് സമീപമെത്തിയപ്പോള്‍ രഞ്ജിത്തിന്റെ ബൈക്കില്‍ അക്രമി സംഘം സഞ്ചരിച്ച കാര്‍ ഇടിക്കുകയും രഞ്ജിത്ത് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ കാറില്‍ നിന്നിറങ്ങിയ സംഘത്തെ കണ്ട് രഞ്ജിത്ത ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

രഞ്ജിത്തിനെ എങ്ങനെ കൊന്നുവോ അത്‌പോലെ തന്നെയാണ് കേസിലെ പ്രതിയായ മദനനേയും രഞ്ജിത്തിന്റെ സഹോദരനും അച്ഛനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ബൈക്കില്‍ സഞ്രിക്കുകയായിരുന്ന മദനനെ ഉത്തമപാളയത്തെത്തിയപ്പോള്‍ ബൈക്കിടിച്ച് വീഴ്ത്തുകയും ശേഷം മദനനം വെട്ടികൊലപ്പെടുത്തുകയുമായിരുന്നു. രഞ്ജിത്തിന് നേരെ നേരത്തെയും അക്രമണത്തിന് ശ്രമം നടത്തിയിരുന്നു.

തുടര്‍ന്ന് രഞ്ജിത്തിന്റെ ഫോണ്‍ കോള്‍ പരിശേധിച്ചതിന്റെയും സൈബര്‍ സെല്ലിന്റെയും സഹാത്തോടെയാണ് കേസിലെ പ്രതികളെ പൊലീസിന് പിടികൂടാനായത്. രഞ്ജിത്തിന്റെ ശരീരത്തില്‍ നിരവധി തവണ വെട്ടിയിരുന്നു. ധാരാളം മുറിവുകളുള്ളതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. രഞ്ജിത്തിന്റെ മരണം ഉറപ്പാക്കിയ ശേഷമാണ് പ്രതികള്‍ മടങ്ങിയത്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.












Click it and Unblock the Notifications