ശശികലെയെ ചാടിക്കാന്‍ 'റാപ്പും';'അനാകോണ്ടയ്ക്ക്' ശേഷം സോഫിയ അഷ്‌റഫും ശശികലയ്‌ക്കെതിരെ....
മൊബൈല്‍ഫോണില്‍ ചിത്രീകരിച്ചിരിതക്കുന്ന ഗാനം ഇപ്പോള്‍ തന്നെ എഴുപതിനായിരത്തോളം പേര്‍ കണ്ടു കഴിഞ്ഞു.
ചെന്നൈ: ശശികലയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ അരങ്ങേറുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികല അധികാരത്തില്‍ വരുന്നതിനെ എതിര്‍ത്ത് റാപ്പ് ഗാനങ്ങള്‍ക്ക് പേരുകേട്ട സോഫിയ അഷറഫും രംഗത്ത്. സാമൂഹിക പ്രശ്‌നങ്ങള്‍ പാട്ടുകളിലുടെ പൊതുജന മധ്യത്തില്‍ കൊണ്ടുവരുന്ന സോഫിയ ശശികലയ്‌ക്കെതിരെ തന്റെ സംഗീതത്തിലൂടെ വന്‍ പ്രതിഷേധമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വോട്ടര്‍മാരെ നിങ്ങള്‍ പറ്റിച്ചു, ജനങ്ങളെ വഞ്ചിച്ചു, എന്റെ വോട്ട് നിങ്ങള്‍ക്കില്ല എന്നകാര്യം ഗാനത്തിന്റെ പല ഭാഗങ്ങളിലായി വരുന്നുണ്ട്. മൊബൈല്‍ഫോണില്‍ ചിത്രീകരിച്ചിരിതക്കുന്ന ഗാനം ഇപ്പോള്‍ തന്നെ എഴുപതിനായിരത്തോളം പേര്‍ കണ്ടു കഴിഞ്ഞു. പിന്നണിയില്‍ ഗിത്താര്‍ മാത്രമാണ് ഗാനത്തിന് താളക്കൊഴുപ്പേകുന്നത്.

സോഫിയ അഷറഫ്
ശശികലയെ മുഖ്യമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുത്ത ഫെബ്രുവരി അഞ്ച് ഒരു കറുത്ത ദിനമാണെന്ന് സോഫിയ അഷറഫ് പറഞ്ഞു.

ഒ പനീര്‍ശെല്‍വം
ഡിസംബര്‍ ആറിനാണ് മുന്‍ മുഖ്യമന്ത്രി ജയലളിത ലഅന്തരിച്ചത്. തുടര്‍ന്ന് മന്ത്രിസഭയിലുണ്ടായിരുന്ന ഒ പനീര്‍ശെല്‍വത്തെ താത്ക്കാലിക മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു.

പ്രതിഷേധം
ശശികലയുടെ മുഖ്യമന്ത്രി പ്രവേശനത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് വലിയ എതിര്‍പ്പുകളാണ് പുറത്തു വരുന്നത്.
പോയസ് ഗാര്‍ഡന്‍
തമിഴ്‌നാട്ടിലെ ഏറ്റവും അഡംബര ബംഗ്ലാവായ പോയസ് ഗാര്‍ഡനില്‍ ആണ് ഗാനത്തിന്റെ ചിത്രീകരണം നടന്നിരിക്കുന്നത്. ഔദ്യോഗിക വസതി ഉപേക്ഷിച്ച് ജയലളിത ഇവിടെയാണ് താമസിച്ചിരുന്നത്.

കൊടൈക്കനാലിലെ മലിനീകരണം
നേരത്തെ കൊടൈക്കനാലിലെ മലിനീകരണത്തിനെതിരെ അനാക്കോണ്ട എന്ന ആല്‍ബം സോഫിയ അഷറഫ് പുറത്തിറക്കിയിരുന്നു.

അനിശ്ചിതത്വം
അണ്ണാ ഡിഎംകെ നിയമസഭാ കക്ഷി നേതാവ് വികെ ശശികലയുടെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍. തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു അറ്റോര്‍ണി ജനറലുമായി ചര്‍ച്ച ചെയ്തു. അനധികൃത സ്വത്തുകേസില്‍ സുപ്രീംകോടതി വിധി വന്ന ശേഷം സത്യപ്രതിജ്ഞ നടത്തിയാല്‍ മതിയെന്ന് അദ്ദേഹം നിയമോപദേശം നല്‍കിയെന്നാണ് സൂചന.

നിയമസഭാ കക്ഷിനേതാവായി ശശികലയെ തെരഞ്ഞെടുത്തു
ചെന്നൈയില്‍ ചേര്‍ന്ന അണ്ണാഡിഎംകെ എംഎല്‍എമാരുടെ യോഗത്തിലായിരുന്നു നിയമസഭാ കക്ഷിനേതാവായി ശശികലയെ തെരഞ്ഞെടുത്തത്. അണ്ണാഡിഎംകെ പരമാധികാരിയും മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത തോഴി ചിന്നമ്മ മുഖ്യമന്ത്രി സ്ഥാനത്തിനായും നീക്കം നടത്തുകയായിരുന്നു.

ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കും
നീര്‍ശെല്‍വമാണ് എംഎല്‍എമാരുടെ യോഗത്തില്‍ ശശികലയുടെ പേര് നിയമസഭാ കക്ഷി നേതാവായി നാമനിര്‍ദേശം ചെയ്തത്. നിയമസഭാകക്ഷി നേതാവായി ശശികലയെ തെരഞ്ഞെടുത്ത യോഗത്തിന് ശേഷം ശശികല അണ്ണാഡിഎംകെ ആസ്ഥാനത്തേക്ക് എത്തി. ജനക്ഷേമം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുമെന്നും ജയലളിതയുടെ ആശയങ്ങള്‍ പിന്തുടരുമെന്നും നിയുക്ത മുഖ്യമന്ത്രി അറിയിച്ചു.

പെട്ടെന്നുള്ള നീക്കം
ശശികലയുടെ ഭര്‍ത്താവ് നടരാജന്റെ നീക്കങ്ങളാണ് പെട്ടെന്നുള്ള ശശികലയുടെ മുഖ്യമന്ത്രി സ്ഥാനത്തിലേക്കുള്ള നീക്കമെന്നും വിലയിരുത്തപ്പെടുന്നു. ഇപ്പോഴുള്ള സഹതാപ തരംഗത്തില്‍ മാത്രമേ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടാന്‍ കഴിയൂ എന്ന ചിന്തയാണ് പൊടുന്നനെയുള്ള നീക്കിത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.

ഷീല ബാലകൃഷ്ണന്‍
മുഖ്യമന്ത്രി പദത്തിലേക്ക് ശശികല എത്തുന്നതിന് മുമ്പ് ജയലളിതയുടെ വിശ്വസ്തരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്താക്കിയതും പലരേയും ഞെട്ടിപ്പിച്ചിരുന്നു. ജയലളിതയുടെ വിശ്വസ്തയും സര്‍ക്കാര്‍ ഉപദേഷ്ടാവുമായിരുന്ന ഷീല ബാലകൃഷ്ണനാണ് പുറത്തായവരില്‍ ആദ്യ വ്യക്തി.












Click it and Unblock the Notifications