അവര്‍ ശശികലയെ കാണാന്‍ ജയിലില്‍ വന്നു!! തെളിവുണ്ട്,ജയില്‍ മാറ്റണമെന്ന്..തമിഴ്നാട്ടില്‍ കളി തുടരും!!
ട്രാഫിക് രാമസ്വാമി പൊതു താല്‍പ്പര്യ ഹരജി നല്‍കി
ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ കോലാഹലങ്ങള്‍ അടുത്തൊന്നും അവസാനിക്കില്ലെന്നു തോന്നുന്നു. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം തമിഴ് രാഷ്ട്രീയത്തില്‍ ഒന്നിനു പിറകെ ഒന്നായി സംഭവങ്ങള്‍ അരങ്ങേറി ക്കൊണ്ടിരിക്കുകയാണ്. അഗ്രഹാര ജയിലില്‍ കഴിയുന്ന എഐഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികലയെ അവിടെ നിന്ന് മറ്റൊരു ജയിലിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ആക്റ്റിവിസ്റ്റ് ട്രാഫിക് രാമസ്വാമി രംഗത്തുവന്നതാണ് പുതിയ വാര്‍ത്ത.

പരപ്പന അഗ്രഹാര ജയിലിലുള്ള ശശികലയെയും കേസിലെ കൂട്ടുപ്രതിയും ബന്ധുവുമായ ഇളവരശിയെയും കര്‍ണാടകയിലെ തന്നെ തുംകൂരിലുള്ള വനിതാ ജയിലിലേക്ക് മാറ്റണമെന്ന് പൊതുതാല്‍പ്പര്യ ഹരജിയില്‍ രാമസ്വാമി ആവശ്യപ്പെട്ടു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന്ഫെബ്രുവരി 15നാണ് ഇവരെ ജയിലില്‍ അടച്ചത്.

നിലവില്‍ തമിഴ്‌നാട് ഭരിക്കുന്ന എടപ്പാടി പളനിസ്വാമിയടക്കം മന്ത്രിസഭയിലുള്ള എല്ലാവര്‍ക്കും ശശികലയുമായി അടുത്ത ബന്ധമുണ്ട്. അതുകൊണ്ടു തന്നെ ഇവരെ ജയിലിലെത്തി ശശികലയെ കാണാന്‍ അനുവദിക്കരുതെന്നും തുംകൂര്‍ ജയിലിലേക്ക് മാറ്റിയാല്‍ അതു മന്ത്രിമാര്‍ക്ക് തിരിച്ചടിയാവുമെന്നും രാമസ്വാമി വിശദമാക്കി.

വിവരാവകാശ നിയപ്രകാരം രാമസ്വാമി അപേക്ഷ നല്‍കിയിട്ടുണ്ട്. ശശികല ജയിലിലെത്തിയ ശേഷം ആരൊക്കെ സന്ദര്‍ശിക്കാനെത്തിയ വിവരമാണ് അദ്ദേഹത്തിന് അറിയേണ്ടത്. ജയിലില്‍ സന്ദര്‍ശിച്ചവര്‍ വന്ന തിയ്യതിയും സമയവും സംസാരിച്ച സമയവുമെല്ലാം അറിയേണ്ടതുണ്ടെന്നും രാമസ്വാമി വ്യക്തമാക്കി.

മന്ത്രിമാരായ സെങ്കോട്ടയ്യന്‍, കാമരാജ്, സി ശ്രീനിവാസന്‍, സെല്ലൂര്‍ കെ രാജു എന്നിവര്‍ ജയിലിലെത്തി ശശികലയുടെ ഉപദേശം തേടിയതായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ജയില്‍ അധികൃതര്‍ക്കു മാത്രമേ അറിയുകയുള്ളൂ. ഇത് പുറത്തുകൊണ്ടുവരികയെന്ന ലക്ഷ്യത്തെ തുടര്‍ന്നാണ് അപേക്ഷ നല്‍കിയതെന്ന് രാമസ്വാമി പറഞ്ഞു.

നിലവില്‍ ശശികല കഴിയുന്ന അഗ്രഹാര ജയില്‍ തമിഴ്‌നാടിന്റെയും കര്‍ണാടകയുടെയും അതിര്‍ത്തിയിലാണ്. അതുകൊണ്ടു തന്നെ തമിഴ്‌നാട്ടിലെ മന്ത്രിമാര്‍ക്ക് ഇവിടെ എളുപ്പം എത്തിച്ചേരാന്‍ സാധിക്കും. എന്നാല്‍ തുംകൂര്‍ ജയിലിലേക്ക് ഇവരെ മാറ്റിയാല്‍ അതു കുറച്ച് ബുദ്ധിമുട്ടാവും.

കുറ്റവാളിയായി ജയിലില്‍ കഴിയുന്ന ശശികലയെ സന്ദര്‍ശിക്കാന്‍ തമിഴ്‌നാട്ടിലെ ഒരു മന്ത്രിയെയും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്ന് രാമസ്വാമി വ്യക്തമാക്കി.

ജയിലില്‍ ശശികലയെ സന്ദര്‍ശിച്ച തമിഴ്‌നാട്ടിലെ നാലു മന്ത്രിമാരെയും അയോഗ്യരാക്കുകയും സസ്‌പെന്റ് ചെയ്യുകയും വേണം. ഈ മന്ത്രിമാര്‍ നിയമലംഘനമാണ് നടത്തിയിരിക്കുന്നതെന്നും രാമസ്വാമി ചൂണ്ടിക്കാട്ടി

പളസ്വാമിയെ റിമോട്ട് കണ്‍ട്രോളിലൂടെയെന്ന പോലെ ശശികല നിയന്ത്രിക്കുകയാണെന്ന കാര്യത്തില്‍ 200 ശതമാനവും ഉറപ്പുണ്ട്. മുഖ്യമന്ത്രി പളനിസ്വാമിയാണെങ്കിലും ഭരിക്കുന്നത് തമ്പിദുരൈ ആണ്. ഇയാള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതാവട്ടെ ശശികലയും. തീര്‍ത്തും ദൗര്‍ഭാഗ്യകരമായ അവസ്ഥയാണ് തമിഴ്‌നാട്ടിലേത്.

രാഷ്ട്രപതി ഭരണമാണ് നിലവില്‍ സംസ്ഥാനത്തെ പ്രതിസന്ധികള്‍ തീര്‍ക്കാനുള്ള ഏക വഴി. നിലവിലെ തമിഴ്‌നാട് മന്ത്രിസഭയെ ഗവര്‍ണര്‍ പിരിച്ചുവിടണമെന്നും തുടര്‍ന്ന് രാഷ്ട്രപതി ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്നും രാമസ്വാമി പറഞ്ഞു.

ഭരണകക്ഷിയായ എഐഡിഎംകെയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിഎംകെയാണ് അല്‍പ്പമെങ്കിലും ഭേദമായി തോന്നുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications