കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹനാപകടത്തില്‍ ടേബിള്‍ ടെന്നീസ് താരം മരിച്ചു

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ 18കാരനായ ടേബിള്‍ ടെന്നീസ് താരം റോഡപകടത്തില്‍ മരിച്ചു. വിശ്വ ദീന്‍ദയാലനാണ് അപകടത്തില്‍ മരിച്ചത്. ഗുവാഹത്തിയില്‍ നിന്ന് ഷില്ലോങ്ങിലേക്ക് ഉള്ള യാത്രക്കിടെയായിരുന്നു അപകടം സംഭവിച്ചതെന്ന്
ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി. തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന 83-ാമത് സീനിയര്‍ ദേശീയ അന്തര്‍ സംസ്ഥാന ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിനായി മൂന്ന് ടീമംഗങ്ങള്‍ക്കൊപ്പം ഗുവാഹത്തിയില്‍ നിന്ന് ഷില്ലോങ്ങിലേക്ക് പോകുകയായിരുന്നു ടെന്നീസ് വിശ്വ.

രമേഷ് സന്തോഷ് കുമാര്‍, അബിനാഷ് പ്രസന്നജി ശ്രീനിവാസന്‍, കിഷോര്‍ കുമാര്‍ എന്നിവരാണ് വിശ്വയോടൊപ്പം കാറില്‍ ഉണ്ടായിരുന്ന മറ്റ് ടെന്നീസ് താരങ്ങള്‍. ഗുരുതരമായി പരിക്കേറ്റ ഇവര്‍ ചികിത്സയിലാണ്. ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

death

എതിര്‍ ദിശയില്‍ വന്ന 12 വീല്‍ വാഹനം ഡിവൈഡറിനെ മറികടന്ന് വാഹനത്തെ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ടാക്‌സി ഡ്രൈവര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. നോര്‍ത്ത് ഈസ്റ്റേണ്‍ ഇന്ദിരാഗാന്ധി റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ സയന്‍സസ് ആരോഗ്യ പ്രവര്‍ത്തകരാണ്. വിശ്വയുടെ മരണം സ്ഥിരീകരിച്ചത്. സംഘാടകരാണ് മേഘാലയ സര്‍ക്കാരിന്റെ സഹായത്തോടെ വിശ്വയെയും സുഹൃത്തുക്കളെയും ആശുപത്രിയിലെത്തിച്ചത്. ഈ ചെറിയ പ്രായത്തിനുള്ളില്‍ നിരവധി മെഡലുകള്‍ വാങ്ങിക്കൂട്ടിയ താരമാണ് വിശ്വ. മേഘാലയ മുഖ്യമന്ത്രി മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

കൈക്കൂലി ആവശ്യപ്പെട്ടത് സ്റ്റിംഗ് ഓപ്പറേഷനില്‍ പുറത്തായി; കൗണ്‍സിലര്‍മാരെ പുറത്താക്കി ബിജെപിയും ആം ആദ്മിയുംകൈക്കൂലി ആവശ്യപ്പെട്ടത് സ്റ്റിംഗ് ഓപ്പറേഷനില്‍ പുറത്തായി; കൗണ്‍സിലര്‍മാരെ പുറത്താക്കി ബിജെപിയും ആം ആദ്മിയും

നമ്മുടെ സംസ്ഥാനത്ത് നടക്കുന്ന 83ാമത് സീനിയര്‍ നാഷണല്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഷില്ലോങ്ങിലേക്ക് പോകും വഴി റിഭോയ് ജില്ലയിലുണ്ടായ അപകടത്തില്‍ ദീനദയാലന്‍ വിശ്വ വാഹനാപകടത്തില്‍ മരിച്ചു എന്നറിഞ്ഞതില്‍ ദുഃഖമുണ്ട്,' ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹരിയാന ഡെപ്യൂട്ടി മുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല വിശ്വയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. വിശ്വയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചു.

തെങ്ങിന്‍ത്തോപ്പില്‍ മാക്‌സി ധരിച്ച് അഹാന; വ്യത്യസ്ത ലുക്ക്... കാണാം ചിത്രങ്ങള്‍

ചെറുപ്പത്തില്‍ തന്നെ വലിയ സ്വപ്നങ്ങളുമായി ദീനദയാലന് ജീവിതം മുഴുവന്‍ മുന്നിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ സഹായവും നല്‍കാന്‍ ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു. മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. ടാക്‌സി ഡ്രൈവറുടെ മരണത്തിലും അനുശോചനം രേഖപ്പെടുത്തി.

Recommended Video

cmsvideo
ദിലീപിന്റെ സഹോദരനേയും അളിയനേയും ചോദ്യം ചെയ്യും | Oneindia Malayalam

English summary
Tamil nadu table tennis player vishwa deendayalan died in road accident in Shillong
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X