രണ്ടിലക്ക് വേണ്ടി സുപ്രീം കോടതിയിൽ, കമ്മീഷന്റെ നടപടിക്കു പിന്നിൽ കേന്ദ്രം, തെളിവ് നിരത്തി ടിടിവി

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷവിമർശനവുമായി അണ്ണാഡിഎംകെ നേതാവ് ടിടിവി ദിനകരൻ. രണ്ടില ചിഹ്നം പളനിസ്വാനി-പനീർശെൽവ വിഭാഗങ്ങൾക്ക് നൽകിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ദിനകരൻ അറിയിച്ചു. കേന്ദ്രത്തിന്റെ താൽപര്യം സംരക്ഷിക്കാൻ വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷാപാതമായി പെരുമാറിയെന്നും ദിനകരൻ ആരോപിച്ചു.

കൂട്ടിച്ചേർത്തു.ഇന്ത്യയെ വെല്ലുവിളിച്ച് ഹാഫിസ് സയീദ്; കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി പോരാടും...

ഒപിഎസ്- ഇപിഎസ് പക്ഷത്തിന് 111 എംഎൽഎമാരുടേയും 42 എംപിമാരുടേയും പിന്തുണയുള്ളതുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടി ചിഹ്നവു പേരും ഇവർക്ക് അനുവദിച്ചത്. എന്നാൽ ഇതേ സാഹചര്യം മുൻപ് ശശികല വിഭാഗത്തിനും ഉണ്ടായിരുന്നു. അന്ന് 122 എംഎൽഎമാരുടേയും 32 എംപി മാരും ശശികലയെ പിന്തുണച്ചിരുന്നു. എന്നാൽ അന്ന് അവർക്ക് പാർട്ടി ചിഹ്നം അനുവദിച്ചിരുന്നില്ല. ഇതിൽ നിന്ന് വ്യക്തമാണ് കേന്ദ്രത്തിന്റെ പിന്തുണയോടെ തിര‍ഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയം കളിക്കുകയാണെന്ന്.

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹർജി

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹർജി

പാർട്ടി പേരും ചിഹ്നവും ഒപിഎസ്- ഇപിഎസ് വിഭാഗത്തിന് നൽകിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെരെ ഹർജി നൽകും. പാർട്ടി പ്രവർത്തകർ പ്രത്യേകം പ്രത്യേകം ഹർജി നൽകാനാണ് തിരുമാനിച്ചിരിക്കുന്നത്. പാർട്ടിയും ജനങ്ങളും തങ്ങൾക്കൊപ്പമായിരിക്കുമെന്നും അവസാനം വിജയം ഞങ്ങൾക്കൊപ്പമാണെന്നും ദിനകരൻ പറഞ്ഞും

ചിന്നമ്മയ്ക്കും കൂട്ടർക്കും തിരിച്ചടി

ചിന്നമ്മയ്ക്കും കൂട്ടർക്കും തിരിച്ചടി

അണ്ണാഡിഎംകെയുടെ ഭാഗ്യ ചിഹ്നമെന്ന് വിശ്വസിക്കുന്ന രണ്ടിലയ്ക്ക് വേണ്ടി ശശികല- ദിനകരൻ വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ ഇതേ ആവശ്യവുമായി ഒപിഎസ്- ഇപിഎസ് വിഭാഗവും കമ്മീഷനെ സമീപിച്ചിരുന്നു. ശശികല വിഭാഗത്തിന് കനത്ത തിരിച്ചടി നൽകി പാർട്ടി ചിഹ്നവു പേരും ഒ.പി.എസ്-ഇ.പി.എസ് വിഭാഗത്തിന് ഉപയോഗിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിരുന്നു

ജനപിന്തുണ കുറവ്

ജനപിന്തുണ കുറവ്

ശശികല വിഭാഗത്തിന് ജനപിന്തുണ കുറവാണെന്നു ചൂണ്ടിക്കാട്ടിയാണ് രണ്ടില ചിഹ്നം നൽകാതിരുന്നത്. ഒപിഎസ്- ഇപിഎസ് പക്ഷത്തിന് 111 എംഎൽഎമാരുടേയും 42 എംപിമാരുടേയും പിന്തുണയുണ്ട്. എന്നാൽ ഇതിനും കുറവാണ് ശശികല വിഭാഗത്തിന്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാരിക്കുകയാണ് ശശികല വിഭാഗം.

രണ്ടിലയ്ക്കു വേണ്ടി ഇരു കൂട്ടരും

രണ്ടിലയ്ക്കു വേണ്ടി ഇരു കൂട്ടരും

അണ്ണാഡിഎംകെ പാർട്ടിയുടെ ചിഹ്നമായ രണ്ടില നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരുന്നു. ജയലളിതയുടെ മരണത്തെ തുടർന്ന് നടക്കാനിരുന്ന ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ , പാർട്ടി ചിഹ്നത്തിനായുള്ള തർക്കത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടില മരവിപ്പിച്ചത്. അണ്ണാഡിഎംകെ ഇരു വിഭാഗങ്ങളായ എടപ്പാടി പളനി സ്വാമി -പനീർശെൽവ വിഭാഗവും ജയലളിതയുടെ തോഴി ശശികലയും അനന്തരവൻ ടിടിവി ദിനകരൻ പക്ഷവും പാർട്ടി ചിഹ്നത്തിനും വേണ്ടി രംഗത്തെത്തിയിരുന്നു.

 ജയലളിതയുടെ മരണം

ജയലളിതയുടെ മരണം

തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണ ശേഷമാണ് അണ്ണാഡിഎംകെ ഇരു ചേരികളായി പിരിഞ്ഞത്. അധികാര തർക്കത്തെ തുടർന്നാണ് പാർട്ടിയിൽ പിളർപ്പുണ്ടായത്. ജയലളിതയുടെ തോഴി ശശികലയും അനന്തരവൻ ദിനകരൻ ഒരു ചേരിയിലും മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ എടപ്പാടി പളനി സ്വാമിയും മറ്റൊരു ചേരിയിലുമായി.

English summary
Ousted All India Anna Dravida Munnetra Kazhagam leader TTV Dinakaran on Thursday said that his faction would move the Supreme Court against the Election Commission’s ruling in the two-leaves symbol case, PTI reported.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്