ആർകെ നഗര്‍: വിമത സ്ഥാനാർത്ഥി ടിടിവി ദിനകരന് ജയം, വിജയം 40,707 വോട്ടിന്റെ ഭൂരിപക്ഷത്തിൽ‌

  • Written By:
Subscribe to Oneindia Malayalam

5:20 ആർകെ നഗറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥി ടിടിവി ദിനകരന് വിജയം. 40,707 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ദിനകരൻ വിജയിച്ചത്. ഡിഎംകെക്ക് കെട്ടിയവച്ച കാശ് നഷ്ടമായി. എഐഎഡിഎംകെയുടെ സ്ഥാനാർത്ഥി ഇ മധുസൂദനനാണ് രണ്ടാംസ്ഥാനത്ത്. 2016 ലെ ജയലളിതയുടെ ഭൂരിപക്ഷം ദിനകരൻ മറികടന്നു.

4:33 ദിനകരന്റെ ഭൂരിപക്ഷം 39000 കടന്നു

4:10  ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍  ടിടിവി ദിനകരന്‍ വന്‍ വിജയത്തിലേയ്ക്ക്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ദിനകരന് 33000 വോട്ടിന്‍റെ ഭൂരിപക്ഷം.

3.07 ദിനകരന്റെ ഭൂരുപക്ഷം 26000 കഴിഞ്ഞു

1.44 ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥി ടിടിവി ദിനകരൻ മുന്നേറുന്നു
ദിനകരന്റെ ഭൂരിപക്ഷം 20,000 കടന്നു

ttvdinakara

1.20 ദിനകരന്റെ ഭൂരിപക്ഷം 19000 കടന്നു

12.58 ദിനകരന്റെ ഭൂരിപക്ഷം 14000 കടന്നു

12.30 ദിനകരന്റെ ഭൂരിപക്ഷം 11000 കടന്നു

1130 ടിടിവി ദിനകരന് 10626 വോട്ടുകളുടെ ലീഡ്.  20299 വോട്ടുകളാണ് ടിടിവിയ്ക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്.

11:15 തമിഴ് ജനതയുടെ മനസാണ് ആർകെ നഗർ ജനവിധിയെന്നും
ജനദ്രോഹ സർക്കാരിനെതിരെയുള്ള വിധിയാണ് ഇതെന്നും ടിടിവി ദിനകരൻ പ്രതികരിച്ചു.

11:10 ദിനകരന്  88835 വോട്ടിന്‍റെ ലീഡ്( മൊത്തം15868 വോട്ടുകള്‍).

10:53 മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോഴും ​അണ്ണാ ഡിഎംകെയുടെ ഇ മധുസൂദനെയും  ഡിഎംകെയുടെ മരുതു ഗണേഷിനെയും പിന്നിലാക്കി ലീഡ് നില ഉയര്‍ത്തിയാണ് ടിടിവി ദിനകരന്‍ മുന്നേറുന്നത്.  ടിടിവി ദിനകരന് 10421 വോട്ടുകളും  രണ്ടാം സ്ഥാനത്തുള്ള മദുസൂദനന് 4125 വോട്ടുകളുമാണ്  ലഭിച്ചിട്ടുള്ളത്. 5900 വോട്ടുകള്‍ക്കാണ് ദിനകരന്‍ ലീ‍ഡ് ചെയ്യുന്നത്.

10:46 ടിടിവി ദിനകരന്റെ ലീഡ് നില തുടരുന്നു

10.05  ആർകെ നഗറിൽ ബിജെപി നോട്ടയ്ക്കും പിന്നിൽ

10.04 ആർകെ നഗറിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ദിനകരന് 5900 വോട്ടിന്റെ ലീഡ്

10.00 സംഘർഷത്തെ തുടർന്ന് നിർത്തിവച്ചിരുന്ന വോട്ടെണ്ണൽ വീണ്ടും ആരംഭിച്ചു

9.50 ദിനകരൻ അനുകൂലികളും അണ്ണാഡിഎംകെ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി .3 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

9.35: അണ്ണാഡിഎംകെ പ്രവർത്തകരുടെ ബഹളത്തെ തുടർന്ന് വോട്ടെണ്ണൽ താൽക്കാലികമായി നിർത്തി വച്ചു

9.30 ആർകെ നഗർ ഉപതിരഞ്ഞെടുപ്പ്: ദിനകരന് 4000 വോട്ടിന്റെ ലീഡ്

9.11 ടിടിവി ദിനകരന്റെ ലീഡ് നില ഉയരുന്നു

9.10 ദിനകരൻ 5339 അണ്ണാഡിഎംകെ സ്ഥാനാർഥി ഇ മധുസൂദനൻ 2738 മൂന്നാം സ്ഥാനത്ത്

9.10 വേട്ടെണ്ണൽ തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ ലീഡ് നില ഉയർത്തി അണ്ണാഡിഎംകെ വിമത നേതാവ് ടിടിവി ദിനകരൻ

9.05 ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ 2600 വോട്ടിന് ദിനകരൻ മുന്നിൽ

9.00 വോട്ടെണ്ണൽ തുടങ്ങി ഒരു മണിക്കൂർ പിന്നിട്ടപ്പോൾ സ്വതന്ത്രസ്ഥാനാർഥി ദിനകരന് 1891, അണ്ണാഡിഎംകെ സ്ഥാനാർഥി ഇ മധുസൂദനന് 647 വോട്ട്

8.47  ഡിഎംകെയുടെ മരുത് ഗണേഷ് മൂന്നാമത്

8.30 അണ്ണാഡിഎംകെ വിമത നേതാവ് ടിടിവി ദിനകരൻ മുന്നിൽ

8:00 ആര്‍കെ ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിച്ചു

ചെന്നൈ: തമിഴ്നാട് ആശങ്കയോടെ കാത്തിരിക്കുന്ന ആര്‍കെ നഗറിലെ ജനവിധി അല്‍പ്പസമയത്തിനുള്ളില്‍. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെ ഒഴിവുവന്ന ആര്‍കെ നഗര്‍ സീറ്റിലേയ്ക്കുള്ള വോട്ടെണ്ണല്‍ ഇന്ന്. വ്യാഴാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍‍ഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. 77 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ 2011ന് ശേഷമുള്ള റെക്കോര്‍ഡ് പോളിംഗാണ് രേഖപ്പെടുത്തിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തിയിരുന്നു. 2016ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 67.6 ശതമാനം പോളിംഗ് മാത്രമാണ് രേഖപ്പെടുത്തിയത്.

തമിഴ്നാട്ടില്‍ ജയലളിത കയ്യാളിയിരുന്ന എഐഎഡിഎംകെയുടെ അധികാരത്തിന്‍റെ കടിഞ്ഞാണ്‍ തമിഴ്നാട് മുഖ്യമന്ത്രി ഇ പളനിസാമിയുടെ നിയന്ത്രണത്തിലുള്ള സംഘത്തിന്റെ കയ്യിലാണ് ഇപ്പോഴുള്ളത്. ആര്‍കെ നഗറിലെ തെലുഗു ജനതയെ കയ്യിലെടുക്കുന്നതിനായി ഇ മധുസൂദനനെയാണ് ആര്‍കെ നഗറില്‍ എഐഡിഎംകെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഡിഎംകെയുടെ  മരുതാണ് ത്രികോണ മത്സരത്തില്‍ കരുത്തുപകരുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജയലളിതയുടെ തോഴി ശശികലയുടെ മരുമകന്‍ ടിടിവി ദിനകരനാണ് എതിരാളി.

അണ്ണാഡിഎംകെയിലെ രണ്ടാമനായി ഉയര്‍ന്നുവരേണ്ടിയിരുന്ന ദിനകരന്‍ കഴിഞ്ഞ ആഗസ്തിലാണ് ശശികലയ്ക്കൊപ്പം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുന്നത്. പളനിസാമി- പനീര്‍ശെല്‍വം വിഭാഗക്കാരുടേയും ലയനത്തിലുള്ള ധാരണ പ്രകാരമാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ശശികലയെയും മരുകന്‍ ടിടിവി ദിനകരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത്. ഡിസംബര്‍ ആദ്യം അണ്ണാഡിഎംകെയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ചിഹ്നം നഷ്ടമായതോടെ പ്രഷര്‍ കുക്കര്‍ ചിഹ്നത്തിലാണ് ദിനകരന്‍ മത്സരിച്ചത്.

വോട്ടിന് പണം വിവാദങ്ങള്‍ കെട്ടടങ്ങിയതോടെ തിരഞ്ഞെടുപ്പിന് മണിക്കുറുകള്‍ മാത്രം അവശേഷിക്കെ മുഖ്യമന്ത്രി ജയലളിതയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതും വിവാദമായിരുന്നു. ജയലളിത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് ഇതെന്ന് ചൂണ്ടിക്കാണിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ വീഡിയോ പിന്‍വലിക്കാന്‍ കമ്മീഷന്‍ ടിവി ചാനലുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് ദിനത്തില്‍ 2ജി സ്പെക്ട്രം കേസിലെ വിധി വന്നതും തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടോയെന്ന് ആര്‍കെ നഗറിലെ തിരഞ്ഞെടുപ്പ് ഫലം പറയും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Votes for the by-election in Chennai's RK Nagar, the seat which had been left vacant by the death of former Tamil Nadu Chief Minister J Jayalalithaa in December last year, will be counted today. A record 77 per cent voter turnout was recorded in the election that was held on Thursday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്