കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളജ് വിദ്യാര്‍ഥിനിയെ നഗ്നയാക്കി മര്‍ദ്ദിച്ചിട്ടില്ല, റിപ്പോര്‍ട്ടുകള്‍ തെറ്റ്?

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: നഗരത്തിലെ പ്രശസ്തമായ കോളജില്‍ പഠിക്കുന്ന ടാന്‍സാനിയന്‍ യുവതിയെ നഗ്നയാക്കി മര്‍ദ്ദിച്ചു എന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര്‍ പറഞ്ഞു. വിദ്യാര്‍ഥിനി ആക്രമിക്കപ്പെട്ട സംഭവം അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. കേസ് ക്രൈംബ്രാഞ്ചിന് വിട്ടതായും കര്‍ണാടക ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പരമേശ്വര്‍ പറഞ്ഞു.

Read Also: ബെംഗളൂരു കോളജ് വിദ്യാര്‍ഥിനിയെ പരസ്യമായി നഗ്നയാക്കി; നോക്കിനിന്നവരില്‍ പോലീസും!

ആചാര്യ കോളജില്‍ ബി ബി എം വിദ്യാര്‍ഥിനിയായ 21കാരിയാണ് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ അറസ്റ്റിലായേക്കുമെന്നും ബെംഗളൂരുവില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഭവത്തെ അപലപിക്കുന്നു, എന്നാല്‍ യുവതിയെ നഗ്നരാക്കി മര്‍ദ്ദിച്ചു എന്ന തരത്തില്‍ മാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ തെറ്റാണ്.

gang-rape

ലോകേഷ് ബംഗാരി, വെങ്കടേഷ് രാമയ്യ, സലീം പാഷ, ബാനു പ്രകാശ്, റഹ്മത്തുള്ള എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തതയി മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. കോളജ് വിദ്യാര്‍ഥിനി ആക്രമിക്കപ്പെട്ട സംഭവം സോഷ്യല്‍ മീഡിയയിലും അല്ലാതെയുമായി രാജ്യത്താകമാനം ചര്‍ച്ചയായിരിക്കുകയാണ്. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സുഷമ സ്വരാജ് തുടങ്ങിയവര്‍ സംഭവത്തെ അപലപിച്ചു.

ഹെസറഗട്ട സ്വദേശിയായ വൃദ്ധ ഒരു റോഡപകടത്തില്‍ മരിച്ചതിന് പിന്നാലെയാണ് യുവതി ആക്രമിക്കപ്പെട്ടത്. ആക്‌സിഡന്റ് നടന്ന് അരമണിക്കൂര്‍ കഴിഞ്ഞ് സംഭവസ്ഥലത്തെത്തിയ യുവതിയെയും കൂട്ടുകാരെയും ജനങ്ങള്‍ അകാരണമായി ആക്രമിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ ആളുടെ കൂട്ടത്തില്‍പ്പെടതാണ് എന്ന് പറഞ്ഞാണത്രെ യുവതിയെ മര്‍ദ്ദിച്ചത്. സംഭവങ്ങളെല്ലാം പോലീസ് നോക്കിനില്‍ക്കെയായിരുന്നു എന്നും ആക്ഷേപമുണ്ട്.

English summary
The Home Minister of Karnataka, Dr G Parameshwar said that the case relating to the assault on a Tanzanian student is being viewed seriously and the case has been transferred to theCity Crime Branch.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X