തമിഴ്നാട്ടിലെ ഗുട്ക തട്ടിപ്പ് കേസില്‍ ശശികലയ്ക്ക് പങ്ക്! രഹസ്യ കത്ത് ഐടി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്നാട്ടിലെ ഗുട്ക തട്ടിപ്പ് കേസില്‍ ശശികലയ്ക്കെതിരെ വികെ ശശികലയ്ക്ക് പങ്കുണ്ടെന്ന് സൂചന. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് മുന്‍ അണ്ണാ ഡിഎംകെ നേതാവ് വികെ ശശികലയുടെ വീട്ടില്‍ ഇത് സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചതായി വ്യക്തമാക്കിയത്. മദ്രാസ് ഹൈക്കോടതിയിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്.

പാസ്പോര്‍ട്ടുകള്‍ തിരിച്ചറിയല്‍ രേഖയല്ല!!  അവസാനത്തെ പേജ്  ഒഴിവാക്കും, പാസ്പോര്‍ട്ടില്‍ വരുന്നത് കിടിലന്‍ മാറ്റങ്ങള്‍!

സ്മാര്‍ട്ട് ലഗേജിന് ജെറ്റ് എയര്‍വേയ്സിന്റെ നിയന്ത്രണം: ലിഥിയം ബാറ്ററികള്‍ക്ക് വിലക്ക്!

മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനിലെ ശശികലയുടെ മുറിയില്‍ നിന്ന് രഹസ്യ കുറിപ്പ് കണ്ടെത്തിയെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ നവംബര്‍ 17ന് നടത്തിയ റെയ്ഡിലാണ് രഹസ്യകുറിപ്പ് കണ്ടെത്തിയതെന്നും ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. തമിഴ്നാട് ഡിജിപിയ്ക്കും ജയലളിതയ്ക്കും പ്രത്യേകം രഹസ്യ കത്തുകള്‍ അയച്ചിരുന്നുവെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.

ജന്മ രാശിയറിഞ്ഞാല്‍ വരാനിരിക്കുന്ന രോഗമറിയാം!ജ്യോതിഷത്തെ ചിരിച്ചു തള്ളാന്‍ വരട്ടെ!


 റെയ്ഡ് നിര്‍ണ്ണായകം

റെയ്ഡ് നിര്‍ണ്ണായകം


നിരോധിക പുകയില ഉല്‍പ്പന്നങ്ങളുടെ കേസുമായി ബന്ധപ്പെട്ട് ഡിഎംകെ എല്‍എഎ ജെ അന്‍പഴകന്‍ സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയുടെ പരിഗണിച്ചപ്പോഴാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. തമിഴ്നാട്ടിലെ പുകയില ഉല്‍പ്പന്ന വില്‍പ്പനയുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് മാധവറാവുവിന്റെ കമ്പനിയില്‍ 2016ല്‍ നടത്തിയ റെയ്ഡിലാണ് മൂന്ന് വര്‍ഷത്തിനുള്ളില്‍ നടന്ന തട്ടിപ്പിന്റെ കഥകള്‍ പുറത്തുവരുന്നത്.

 ചീഫ് സെക്രട്ടറിയ്ക്ക് കത്ത്

ചീഫ് സെക്രട്ടറിയ്ക്ക് കത്ത്


റെയ്ഡില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച തെളിവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ആദായനികുതി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ തമിഴ്നാട് ചീഫ് സെക്രട്ടറിയ്ക്കും ഡയറക്ടര്‍ ജനറള്‍ ഓഫ് പൊലീസിനും സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. വികെ ശശികലയ്ക്ക് കേസുമായുള്ള ബന്ധം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. റെയ്ഡില്‍ പിടിച്ചെടുത്ത വസ്തുുക്കളുടെ വിവരങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു സത്യവാങ്മൂലം. നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട വ്യക്തികളുടേയും പോലീസ് ഉദ്യോഗസ്ഥരുടേയും പേരുകളും ഇതില്‍ പരാമര്‍ശിച്ചിരുന്നു.

തട്ടിപ്പില്‍ പങ്ക്

തട്ടിപ്പില്‍ പങ്ക്

2017 നവംബര്‍ 17ന് ജയലളിതയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനിലെ ശശികലയുടെ മുറിയില്‍ നടത്തിയ റെയ്ഡില്‍ ലഭിച്ച രഹസ്യ കത്തിലെ വിവരങ്ങളും ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. പിടിച്ചെടുത്ത പുകയില ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം മാധവറാവുവിന്റെ മൊഴിയും രഹസ്യ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി നല്‍കിയിരുന്ന പണത്തിന്റെ വിവരങ്ങളും കത്തിലുണ്ടായിരുന്നു. ഇതിന് പുറമേ അഴിമതിയുമായി ബന്ധപ്പെട്ട് ചില ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ശശികലയ്ക്ക് ലഭിച്ച രഹസ്യ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

 പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക്

പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക്


തമിഴ്നാട്ടില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് 2013ല്‍ തന്നെ തമിഴ്നാട് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് നിരോധിത ഉല്‍പ്പന്നങ്ങള്‍ ഇപ്പോഴും ലഭ്യമാണെന്നാണ് ഡിഎംകെ നേതാവ് സ്റ്റാലിനും പാര്‍ട്ടിയും ചൂണ്ടിക്കാണിച്ചിരുന്നു. 2017ല്‍ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നിരോധിത ഉല്‍പ്പന്നങ്ങളുമായി നിയമസഭയില്‍ എത്തുകയും ചെയ്തിരുന്നു. 2017 ജൂണിലായിരുന്നു സംഭവം.

 റാവുവിന്റെ ഡയറിയില്‍ പറഞ്ഞത്

റാവുവിന്റെ ഡയറിയില്‍ പറഞ്ഞത്

മാധവറാവുവിന്റെ ഡയറിയില്‍ പേര് പരാമര്‍ശിച്ചിരുന്ന മന്ത്രിക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നതിനൊപ്പം ആരോഗ്യ മന്ത്രിയ്ക്ക് 2016 എപ്രില്‍ ഒന്നിനും ജൂണ്‍ 15നും ഇടയില്‍ 56 ലക്ഷം രൂപ കൈമാറിയെന്നും കൂറിച്ചിരുന്നു. റാവുവിന്‍റെ ഡയറിയില്‍ സിപി എന്ന് സിറ്റി പോലീസ് കമ്മീഷണറെയും എച്ച്എം എന്ന് ആരോഗ്യ മന്ത്രിയേയും വിശേഷിപ്പിച്ചിരുന്നതും കേസില്‍ നിര്‍ണായക തെളിവുകളായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The Income Tax department has told the Madras High Court that its confidential letter seeking action against those involved in the gutka scam in Tamil Nadu was seized from a room occupied by expelled AIADMK leader Sasikala in the Poes Garden residence of Jayalalithaa.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്