15 ദിവസമായി ബുക്കിംഗ് സ്വീകരിച്ചില്ല: 30കാരിയെ പീഡിപ്പിച്ച് മുങ്ങിയ ഡ്രൈവറും സഹായിയും പിടിയില്‍

  • Written By:
Subscribe to Oneindia Malayalam

മുംബൈ: ക്യാബ് യാത്രക്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ക്യാബ് ഡ്രൈവര്‍ അറസ്റ്റില്‍. കശ്മീരയില്‍ നിന്ന് താനെയിലേക്ക് പോകാന്‍ ക്യാബില്‍ കയറിയ 3൦കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. മുംബൈയില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ക്യാബ് ഡ്രൈവര്‍ പാണ്ഡുരംഗ് ഗോസാവിയും സഹായി ഉമേഷ് ജസ്വന്ത് സാലയുമാണ് ശനിയാഴ്ച അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ഡിസംബര്‍ 26 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ സ്ഥലങ്ങളില്‍ ലൈംഗിക ബന്ധം പാടില്ല: വാസ്തു ശാസ്ത്രം നിര്‍ദേശിക്കുന്നത് ഇക്കാര്യങ്ങള്‍

പടിഞ്ഞാറ് ദിശയിലാണ് കിടപ്പുമുറിയെങ്കില്‍ പെണ്‍കുട്ടി ജനിക്കും! ദാമ്പത്യത്തിന് 15 വാസ്തുുനിര്‍ദേശം!

കാര്‍ വജ്രേശ്വരിയിലേയ്ക്ക് ഓടിച്ചു കൊണ്ടുപോയ ഡ്രൈവര്‍ യുവതിയുടെ പക്കലുണ്ടായിരുന്ന പണവും മൊബൈലും പഴ്സും മോഷ്ടിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. കാറിലിരുന്ന സുഹൃത്തും യുവതിയെ ആക്രമിക്കാന്‍ ക്യാബ് ഡ്രൈവറെ സഹായിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു.

rape1

ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് പീഡിപ്പിച്ച ശേഷം ലോഡ്ജിലെത്തിച്ചുവെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ലോഡ്ജിലെ മാനേജരോട് യുവതി സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയതോടെ ഇരുവരും ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. മാനേജര്‍ ഇരുവരെയും ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. ‌മുംബൈയിലെ ഒരു പ്രമുഖ ക്യാബ് കമ്പനിയിലെ ഡ്രൈവറായ പാണ്ഡുരംഗ് ഗോസാവിയും കഴിഞ്ഞ പത്ത് ദിവസമായി ബുക്കിംഗ് സ്വീകരിക്കുന്നില്ലെന്നും പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

പ്രതീക്ഷകളുടെ പുതുവര്‍ഷം: 2018 നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്നറിയാം, നാള്‍ഫലം പരിശോധിക്കൂ..

ഈ സംഭവത്തോടെ ഇയാളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കി ഓല ക്യാബ്സ് രംഗത്തെത്തിയിട്ടുണ്ട്. ഓലയിലെ മുന്‍ ജീവനക്കാരനായിരുന്നു ഇയാള്‍. യാത്രക്കാരിയായ യുവതിയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ കമ്പനി അപലിക്കുകയും ചെയ്തിട്ടുണ്ട്. അറസ്റ്റിലായ കുറ്റവാളിയെക്കുറിച്ച് തങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങള്‍ കൈമാറാമെന്നും കേസ് അന്വേഷണത്തില്‍ പോലീസിനെ സഹായിക്കാമെന്നും ഓല കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കമ്പനി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു. സംഭവത്തിന് മൂന്ന് ദിവസം മുമ്പ് കുറ്റവാളിയായ ഡ്രൈവര്‍ ഓല പ്ലാറ്റ്ഫോമില്‍ നിന്ന് ലോഗ് ഔട്ട് ചെയ്തതായി കമ്പനിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Police in neighbouring Thane district have arrested a 32-year-old cab driver for allegedly raping a woman passenger. The alleged incident took place on the night of December 19, said Thane Superintendent of Police (Rural) Mahesh Patil.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്