കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കെതിരെ പടയൊരുക്കം: ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍!! പ്രതിപക്ഷ നേതാക്കളുടെ ഐക്യകാഹളം

Google Oneindia Malayalam News

Recommended Video

cmsvideo
പ്രതിപക്ഷ നേതാക്കളുടെ ഐക്യകാഹളം | Oneindia Malayalam

ദില്ലി: ബിജെപിയെ തളയ്ക്കുക എന്ന ലക്ഷ്യത്തോടെ ശക്തമായ നീക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ നടക്കുന്നു. വ്യാഴാഴ്ച ദില്ലി സാക്ഷ്യം വഹിച്ചത് വ്യത്യസ്തമായ ചര്‍ച്ചകള്‍ക്കാണ്. പ്രതിപക്ഷ നിരയില്‍ ഐക്യം സാധ്യമല്ല എന്ന പ്രചാരണത്തിന് തിരിച്ചടിയായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ശ്രമങ്ങള്‍.

ടിഡിപി അധ്യക്ഷനും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ദില്ലിയിലെത്തി രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രമുഖരായ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ശക്തമായ മുന്നേറ്റത്തിന് ഐക്യം അനിവാര്യമാണെന്ന് നേതാക്കള്‍ പൊതു ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

ദില്ലിയിലെ ചര്‍ച്ചകള്‍

ദില്ലിയിലെ ചര്‍ച്ചകള്‍

അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പ്രതിപക്ഷത്തിന്റെ നീക്കം. ബിജെപി വീണ്ടും അധികാരത്തില്‍ എത്തുന്നത് തടയുകയാണ് ലക്ഷ്യം. 2014ലെ പോലെ ഭിന്നിച്ചുനിന്നാല്‍ ഇത്തവണയും ബിജെപി അധികാരം പിടിക്കുമെന്ന ആശങ്ക പ്രതിപക്ഷ കക്ഷികള്‍ക്കുണ്ട്. ഈ സാഹചര്യത്തിലാണ് ദില്ലിയിലെ ചര്‍ച്ചകള്‍.

രാഹുലുമായി ചര്‍ച്ച

രാഹുലുമായി ചര്‍ച്ച

ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദില്ലിയിലെത്തി പ്രമുഖരായ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല എന്നിവരെ കണ്ട ശേഷം നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായും ചര്‍ച്ച നടത്തി.

ജനാധിപത്യം അപകടത്തില്‍

ജനാധിപത്യം അപകടത്തില്‍

ജനാധിപത്യം അപകടത്തിലാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നാകേണ്ട സാഹചര്യമാണിതെന്നും പ്രതിപക്ഷ നേതാക്കളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ നായിഡു പറഞ്ഞു. രാജ്യത്തിന്റെ ഭാവിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദില്ലിയില്‍ കൂടിക്കാഴ്ചകള്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രമുഖരെ കാണുന്നു

പ്രമുഖരെ കാണുന്നു

ഒരാഴ്ചക്കിടെ ചന്ദ്രബാബു നായിഡുവിന്റെ രണ്ടാമത്തെ ദില്ലി സന്ദര്‍ശനമാണിത്. കഴിഞ്ഞാഴ്ച വന്ന വേളയില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബിഎസ്പി അധ്യക്ഷ മായാവതി തുടങ്ങിയ ഒട്ടേറെ പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയുമായും നായിഡു ചര്‍ച്ച നടത്തി.

തന്റെ ദൗത്യം ഇതാണ്

തന്റെ ദൗത്യം ഇതാണ്

ബിജെപിക്കെതിരെ സമാനമനസ്‌കരായ നേതാക്കളെ ഒരുമിപ്പിക്കുക എന്നതാണ് തന്റെ ദൗത്യമെന്ന് നായിഡു ആന്ധ്രയില്‍ നിന്ന് പുറപ്പെടുന്ന വേളയില്‍ പറഞ്ഞിരുന്നു. നേരത്തെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ അംഗമായിരുന്നു നായിഡുവിന്റെ ടിഡിപി. അടുത്തിടെയാണ് അദ്ദേഹം സഖ്യംവിട്ടത്.

രാജ്യത്തെ സംരക്ഷിക്കുക

രാജ്യത്തെ സംരക്ഷിക്കുക

ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി വേണമെന്ന ടിഡിപിയുടെ ആവശ്യം ബിജെപി അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ടിഡിപി എന്‍ഡിഎ വിട്ടത്. ആന്ധ്രയിലെ ജനങ്ങളെ ബിജെപി വഞ്ചിച്ചുവെന്നും നായിഡു ആരോപിച്ചു. ബിജെപിയുടെ നയങ്ങള്‍ ജനാധിപത്യത്തിന് ഭീഷണിയാണ്. ഈ ഭീഷണിയില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുക തന്റെ ഉത്തരവാദിത്തമാണെന്നും നായിഡു പറഞ്ഞു.

രാഹുലുമായി ചര്‍ച്ച ആദ്യം

രാഹുലുമായി ചര്‍ച്ച ആദ്യം

രാഹുല്‍ ഗാന്ധിയുമായി ആദ്യമായിട്ടാണ് ചന്ദ്രബാബു നായിഡു ചര്‍ച്ച നടത്തുന്നത്. കര്‍ണാടകയില്‍ കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയില്‍ ഇരുവരും കണ്ടിരുന്നെങ്കിലും വിശദമായ ചര്‍ച്ച നടത്തിയിരുന്നില്ല. തെലങ്കാനയില്‍ കോണ്‍ഗ്രസും ടിഡിപിയും ഒരുമിച്ചാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഇടതുനേതാക്കളുമായും നായിഡു ചര്‍ച്ച നടത്തും.

English summary
Save the country’, says Chandrababu Naidu; meets Rahul Gandhi on mission Opposition unity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X