ഭാര്യയ്ക്ക് സമ്മാനം നല്‍കാനായി വിലകൂടിയ സാരി മോഷ്ടിച്ച അധ്യാപകന്‍ പിടിയില്‍

  • Posted By:
Subscribe to Oneindia Malayalam

റായ്പൂര്‍: ഉത്സവത്തില്‍ പങ്കെടുക്കാന്‍ ഭാര്യയ്ക്ക് വേണ്ടി വിലകൂടിയ സാരി മോഷ്ടിച്ച അധ്യാപകന്‍ പിടിയില്‍. ഛത്തീസ്ഗഡിലെ ബലാസ്പൂര്‍ ജില്ലയില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഏതാണ്ട് 56,000 രൂപ വിലയുള്ള രണ്ട് സാരികളാണ് അധ്യാപകന്‍ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അധ്യാപകനും, ഭാര്യയും ഇവരുടെ കസിനും അറസ്റ്റിലായി.

കടയില്‍ നിന്നും സാരികള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് കടയുടമ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്. കടയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ കഴിഞ്ഞദിവസം പോലീസിന് ലഭിച്ച ഒരു വീഡിയോ ആണ് കേസില്‍ പിടവള്ളിയായത്.

arrested

പ്രാദേശികമായി നടത്തപ്പെടുന്ന ഒരു ഉത്സവത്തില്‍ ഈ സാരിയണിഞ്ഞ സ്ത്രീയുടെ വീഡിയോ ആണ് പോലീസിന് ലഭിച്ചത്. വീഡിയോ പ്രകാരം നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാവുകയും ചെയ്തു. ഭാര്യ മറ്റു സ്ത്രീകള്‍ക്കിടയില്‍ നല്ല വസ്ത്രമണിഞ്ഞ് കാണണമെന്ന ആഗ്രഹമാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്ന് അധ്യാപകന്‍ പറഞ്ഞു. മാസവരുമാനം 2,500 രൂപ മാത്രമാണ് ഇയാള്‍ക്ക് ലഭിക്കുന്നത്. അതേസമയം, അധ്യാപകന്‍ നേരത്തെ ക്രിമിനല്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

Robbery In A Petrol Bunk


English summary
Teacher steals designer sarees for wife to wear in ‘Sawan Sundari’ community gala
Please Wait while comments are loading...