പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അധ്യാപകന്റെയും ഭാര്യയുടെയും പീഡനം
കോര്‍ബ: മികച്ച വിദ്യാഭ്യാസവും ഭക്ഷണവും താമസവും വാഗ്ദാനം ചെയ്ത് ജാര്‍ഖണ്ഡില്‍ നിന്നും തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന പെണ്‍കുട്ടിക്ക് അധ്യാപകന്റെയും ഭാര്യയുടെയും വക കൊടിയ പീഡനം. ഛത്തീസ്ഗഡിലെ കോര്‍ബയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്നാണ് 3-4 വയസുള്ളപ്പോള്‍ പെണ്‍കുട്ടിയെ അധ്യാപകന്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
ഏതാണ്ട് പത്തുവര്‍ഷത്തോളമായി പെണ്‍കുട്ടി ഇവരുടെ വീട്ടില്‍ യാതനകള്‍ സഹിച്ച് കഴിഞ്ഞുകൂടുകയാണെന്നാണ് റിപ്പോര്‍ട്ട്. നര്‍മദപാര റസിഡന്‍ഷ്യല്‍ കോളനിയിലെ താമസക്കാരാണ് ദില്ലി പബ്ലിക് സ്‌കൂള്‍ അധ്യാപകന്റെ കുടുംബം. പെണ്‍കുട്ടിയുടെ പീഡനത്തെക്കുറിച്ച് കഴിഞ്ഞദിവസംമാണ് വിവരം പുറത്തുവരുന്നത്. പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിക്കഴിഞ്ഞു.

പെണ്‍കുട്ടിയുടെ ശരീരത്തില്‍ പലയിടത്തും മുറിവുകള്‍ കണ്ടെത്തി. ശാരീരികവും മാനസികവുമായ പീഡനമാണ് അധ്യാപകന്റെ വീട്ടില്‍ അനുഭവിച്ചിരുന്നതെന്ന് പെണ്‍കുട്ടി പറയുന്നു. നല്ല വസ്ത്രമോ താമസ സൗകര്യങ്ങളോ ഭക്ഷണമോ ഒന്നും പെണ്‍കുട്ടിക്ക് നല്‍കിയില്ലെന്ന് മാത്രമല്ല, ചെറിയ തെറ്റുകള്‍ക്കുപോലും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.
വിശന്നുവലഞ്ഞ് ഭക്ഷണത്തിനു ചോദിച്ചപ്പോഴൊക്കെ പെണ്‍കുട്ടിക്ക് മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നെന്ന് പോലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. സമീഹത്തിലെ ഉന്നതരായവരില്‍ നിന്നും ഇത്തരം പെരുമാറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഞെട്ടലുണ്ടാക്കിയെന്ന് പോലീസ് പറയുന്നു. ബാലാവകാശ കമ്മീഷനും കുട്ടിയുടെ പീഡനവിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.












Click it and Unblock the Notifications