രാമണ്ണയും ഭാര്യയും പിടിയില്‍; സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 31 ലക്ഷം!! ഇങ്ങനെ ഒന്ന് ആദ്യം

  • Written By:
Subscribe to Oneindia Malayalam

മുതിര്‍ന്ന മാവോവാദി നേതാവ് രാമണ്ണയും ഭാര്യ പത്മയും അറസ്റ്റില്‍. തോക്ക് നിര്‍മാണത്തില്‍ വിദഗ്ധനായ രാമണ്ണയെ മഹാരാഷ്ട്ര പോലീസാണ് അറസ്റ്റ് ചെയ്തത്. സിപിഐ (മാവോവാദി) ദണ്ഡകാരണ്യ സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റിയിലെ സജീവ അംഗമാണ് ഇദ്ദേഹം.

Maoist

മഹാരാഷ്ട്രയില്‍ മാവോവാദി നേതാക്കളില്‍ ഇത്രയും പ്രമുഖനെ ജീവനോടെ പിടികൂടുന്നത് ആദ്യമാണ്. 65 കാരനായ രാമണ്ണ രവി, സുരേഷ് തുടങ്ങി നിരവധി പേരുകളില്‍ അറിയപ്പെടുന്നുണ്ട്. സഹപ്രവര്‍ത്തകര്‍ക്ക് ആയുധങ്ങള്‍ നിര്‍മിക്കുന്നതും പരിശീലനം നടത്തുന്നതും രാമണ്ണയാണെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ 30 വര്‍ഷമായി മാവോവാദി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാമണ്ണയുടെ തലയ്ക്ക് 25 ലക്ഷമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇനാം. അദ്ദേഹത്തിന്റെ ഭാര്യ പത്മ, 1992 മുതല്‍ മാവോവാദി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ആറ് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ചന്ദ്രപൂരില്‍ രാമണ്ണ ഭാര്യക്കൊപ്പമെത്തിയെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് ചന്ദ്രപൂര്‍ പോലീസ് നടത്തിയ രഹസ്യനീക്കത്തില്‍ രാമണ്ണ കുടുങ്ങുകയായിരുന്നു. ഇരുവരെയും ഗദ്ചിറോളി പോലീസിന് കൈമാറി. തെലങ്കാനയിലെ സിക്കന്തരാബാദ് കേന്ദ്രീകരിച്ചാണ് ഇരുവരും പ്രവര്‍ത്തിച്ചിരുന്നത്. മഹാരാഷ്ട്രയിലേക്ക് കടന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം വിവരം പോലീസിന് കൈമാറിയിരുന്നു.

English summary
'Tech Ramanna', Top Maoist Leader With Rs 25 Lakh Bounty, Arrested Along With Wife

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്