സ്ത്രീധനത്തർക്കം ജീവനെടുത്തു; ടെക്കി യുവതിയ്ക്ക് സംഭവിച്ചത്, ഭർത്താവും ഭർതൃമാതാവും കുടുങ്ങും!!
ഹൈദരാബാദ്: സ്ത്രീധനത്തിനുവേണ്ടിയുള്ള ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും പീഡനം താങ്ങാനാവാതെ യുവതി ആത്മഹത്യ ചെയ്തു. 33 കാരിയായ സോഫ്റ്റ് വെയർ എൻജിനീയറായ വി വിനീലയാണ് ഞായറാഴ്ച ഗാച്ചിബോവ് ലിയിലെ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗാച്ചിബോവ് ലിയിലെ ഡിഎസ് ടി വേൾഡ് വൈഡ് സർവ്വീസസിൽ സോഫ്റ്റ് വെയർ എൻജിനീയറാണ് വിനീല.
2010ൽ വിക്രമിനെ വിവാഹം കഴിച്ച വിനീലയ്ക്ക് രണ്ട് മക്കളുണ്ട്. ആന്ധ്രപ്രദേശിലെ നെല്ലൂരിലെ പൊട്ടി ശ്രീരാമലു സ്വദേശിയാണ് ഇവർ. ഞായറാഴ്ച ഗംഗാറാമിലെ അരുണോദയ റസിഡൻസി അപ്പാർട്ട്മെന്റിലെ ബെഡ്റൂമില്‍ ബെഡ്ഷീറ്റ് ഉപയോഗിച്ച് സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു വിനീലയെ കണ്ടെത്തിയത്.

മുറിയ്ക്കുള്ളില്‍ തൂങ്ങി മരിച്ചു
വിനീല അകത്തു കയറി മുറിയുടെ വാതിൽ ഏറെ സമയം കഴിഞ്ഞിട്ടും തുറക്കാത്തതിനെ തുടർന്ന് സമീപവാസിയുടെ സഹായത്തോടെ വാതിൽ തകർത്ത് അകത്തുകടന്ന ഭർത്താവാണ് അവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ വിധിയെഴുതുകയായിരുന്നു.

പോലീസില്‍ പരാതി
എന്നാൽ ആത്മഹത്യാക്കുറിപ്പോ മരണത്തെക്കുറിച്ചുള്ള മറ്റ് സൂചനകളോ പോലീസിന് ലഭിച്ചിട്ടില്ല. എന്നാൽ സ്ത്രീധനത്തിന്റെ പേരിൽ മകളെ ഭര്‍തൃവീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് കാണിച്ച് വിനീലയുടെ അമ്മ ഉദയലക്ഷ്മി പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്.

പീഡനം സ്ത്രീധനത്തിന്റെ പേരിൽ
വിവാഹ സമയത്ത് വിക്രമിന് സ്ത്രീധനമായി നാല് ലക്ഷം രൂപയും 40 പവൻ സ്വർണ്ണവും തങ്ങൾ കൊടുത്തതായി വിനീലയുടെ അമ്മ പോലീസിൽ നൽകിയ പരാതിയിൽ അവകാശപ്പെടുന്നു. എന്നാൽ പണം സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിക്ഷേപിച്ച് നഷ്ടം സംഭവിച്ചതോടെ വിക്രമും മാതാവും വിനീലയെ പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇത് താങ്ങാനാവാതെയായിരുന്നു മകൾ ആത്മഹത്യ ചെയ്തതെന്നും പരാതിയില്‍ പറയുന്നു.

കേസെടുത്ത് അന്വേഷണം
യുവതിയുടെ അമ്മയുടെ പരാതിയിൽ ചന്ദനഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 ബി വകുപ്പ് പ്രകാരം വിക്രം, മാതാവ് വാണി എന്നിവർക്കെതിരെയണ് കേസെടുത്തിട്ടുള്ളത്. വിക്രമിനെ കസ്റ്റഡിയിലെടുത്ത പോലീസ് തിങ്കളാഴ്ച മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്.












Click it and Unblock the Notifications