കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ക്കിംഗിനെ ചൊല്ലി ബഹളം: ടെക്കിയെ മര്‍ദ്ദിച്ച് അവശനാക്കി

Google Oneindia Malayalam News

ദില്ലി: ഗെയ്റ്റിന് മുന്നില്‍ പാര്‍ക് ചെയ്ത വാഹനം നീക്കിവെക്കാന്‍ ആവശ്യപ്പെട്ട ടെക്കിയെ അയല്‍ക്കാര്‍ മര്‍ദ്ദിച്ച് അവശനാക്കി. 32 കാരനായ രാജീവ് പവാര്‍ എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇരുമ്പ് കമ്പിയും കട്ടകളും കൊണ്ടാണ് ഇയാളെ മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജേഷ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ഇയാളുടെ കൈയ്യും കാലും ഒടിഞ്ഞിട്ടുണ്ട്. തലയില്‍ രണ്ട് തുന്നലുണ്ട്. ഗെയ്റ്റിന് മുന്നില്‍ നിന്നും വാഹനം മാറ്റിവെക്കാന്‍ പറയുക മാത്രമാണ് താന്‍ ചെയ്തത് എന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. അയല്‍ക്കാരനായ ശ്രാവണ്‍ കുമാറാണ് രാജേഷ് പവാറിനെ മര്‍ദ്ദിച്ചത്. ശ്രാവണ്‍ പവാറിന്റെ ബന്ധുക്കളും പവാറിനെ മര്‍ദ്ദിക്കാന്‍ ഒപ്പമുണ്ടായിരുന്നു എന്നാണ് പരാതി.

crime

ഗെയ്റ്റിന് മുന്നില്‍ പാര്‍ക്ക് ചെയ്ത വാഹനം എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാണ് താന്‍ അയല്‍വാസിയായ ശ്രാവണ്‍ കുമാറിന്റെ വീട്ടിലേക്ക് പോയത് എന്ന് രാജേഷ് പവാര്‍ പറഞ്ഞു. ആരെയെങ്കിലും അയക്കണമെന്നും താന്‍ കാത്തുനില്‍ക്കുമെന്നും പറഞ്ഞാണ് തിരിച്ചുവന്നത്. 20 മിനുട്ടോളം കാത്തുനിന്നു. എന്നിട്ടും ആരെയും കാണാത്തത് കൊണ്ട് വീണ്ടും വീട്ടിലേക്ക് പോയി.

വാഹനം എടുത്തുമാറ്റുന്നതിന് പകരം ശ്രാവണ്‍ കുമാറും അനുജനും ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയായിരുന്നു എന്ന് രാജേഷ് പവാര്‍ പറഞ്ഞു. രാജേഷ് പവാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രാവണ്‍ കുമാറിനും ബന്ധുക്കളായ അഞ്ച് പേര്‍ക്കും എതിരെ പോലീസ് കേസെടുത്തു. സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

English summary
In a shocking incident in south Delhi's Shahpur Jat area, a 32-year old IT professional was beaten by bricks and iron rods after he requested his neighbors to remove the vehicle from the gate of his house.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X