കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ രാഷ്ട്രീയ പോരാട്ടത്തിന് കളമൊരുങ്ങി ബീഹാർ!! ബിജെപി -ജെഡിയു സഖ്യം പ്രതിസന്ധിയിൽ?

ഗവര്‍ണര്‍ ബിജെപിയുടെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുകയാണ്

  • By Ankitha
Google Oneindia Malayalam News

പാട്ന: ബീഹാറിൽ നിതീഷ് കുമാറിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ ബിഹാര്‍ ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവ്. ഗവർണർ നിയമ വിരുദ്ധ മായ നടപടിയാണ് സ്വീകരിച്ചതെന്നും നിതീഷ് കുമാറിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്നും തേജസ്വി അറിയിച്ചു.

ദൈവത്തിന്റെ കൈകൾ!! കൊലപാതകിയെ കുടുക്കിയത് കഴുത്തിലെ പാടുകൾ!!! കൊലപാതക കഥ പുറത്ത്!!ദൈവത്തിന്റെ കൈകൾ!! കൊലപാതകിയെ കുടുക്കിയത് കഴുത്തിലെ പാടുകൾ!!! കൊലപാതക കഥ പുറത്ത്!!

thejaswi

2015 ജൂലായിലാണ് നിതീഷിന്റെ ജനതാദള്‍ യു.വും ലാലുവിന്റെ ആര്‍.ജെ.ഡി.യും കോണ്‍ഗ്രസും ചേര്‍ന്ന് വിശാലസഖ്യമുണ്ടാക്കിയത്. പിന്നിട് നടന്ന തിരഞ്ഞെടുപ്പിൽ മഹാസഖ്യം ബി.ജെ.പി.യെ തറപറ്റിച്ചു. തിരഞ്ഞെടുപ്പിൽ വലിയ ഒറ്റക്കക്ഷിയായി ലാലുവിന്റെ നേതൃത്വത്തിലുള്ള ആർജെഡി മാറിയെങ്കിലും രാഷ്ട്രീയ സാഹചര്യത്തെ തുടർന്ന് നിതീഷിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു.

അപ്രതീക്ഷിതമായ നിതീഷിന്റെ രാജി

അപ്രതീക്ഷിതമായ നിതീഷിന്റെ രാജി

അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കണമെന്ന നിലപാട് സഖ്യകക്ഷിയായ ആര്‍.ജെ.ഡി. പരസ്യമായി ഉന്നായിച്ചിരുന്നു. എന്നാൽ ഇത് ഒരിക്കലും അംഗീകരിക്കല്ലയെന്നായിരുന്നു ആർജെഡിയുവിന്റെ നിലപാട്. തുടർന്നാണ് നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പാർട്ടി വിട്ടത്. ആര്‍.ജെ.ഡി. അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകനാണ് തേജസ്വി.

അവസരം മുതലെടുത്ത് ബിജെപി

അവസരം മുതലെടുത്ത് ബിജെപി

ഒരിക്കലും നിതീഷ് കുമാറിന് ഒറ്റക്ക് ബീഹാർ ഭരിക്കാൻ കഴിയുമായിരുന്നില്ല. ഈ അവസരം മുതലെടുത്ത് ബിജെപി തക്ക സമയത്ത് കരുക്കൾ നീക്കിയെന്നു തന്നെ പറയാം.മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ് കുമാറിന് പിന്തുണയുമായി ബിജെപി രംഗത്തെത്തിയിരുന്നു. നിതീഷ് കുമാറിന് പിന്തുണ നല്‍കുമെന്ന് സംസ്ഥാന ബിജെപി ഘടകം അറിയിച്ചു. ബിജെപിയുമായി സഖ്യം ചേർന്ന് ബീഹാറിൽ പുതിയ സർക്കാർ രൂപീകരിച്ചു

132 എംഎൽഎ മാരുടെ പിന്തുണ

132 എംഎൽഎ മാരുടെ പിന്തുണ

ജെഡി(യു) ബിജെപി സഖ്യത്തിന് 132 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി അറിയിച്ചു. ജെഡി(യു) ബിജെപി സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റിരുന്നു. കൂടാതെ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയാണ് ഉപമുഖ്യമന്ത്രി. ബീഹാറിൽ വിശ്വാസവേട്ടെടുപ്പ് നടന്നതിനു ശേഷമായിരിക്കും മന്ത്രിസഭാ വികസനം. ബിജെപിയില്‍ നിന്ന് 14 പേര്‍ മന്ത്രിമാരാകുമെന്നാണ് സൂചന.

ബീഹാറിൽ ഒറ്റക്കു ഭരിക്കാൻ കഴിയില്ല.

ബീഹാറിൽ ഒറ്റക്കു ഭരിക്കാൻ കഴിയില്ല.

ബിഹാറില്‍ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ല. 242 അംഗ സഭയില്‍ ജെ.ഡി.യു.വിന് 71 സീറ്റാണുള്ളത്. 53 അംഗങ്ങളാണ് ബി.ജെ.പിക്ക്. 122 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടത്. ആര്‍.ജെ.ഡി.ക്ക് 80ഉം കോണ്‍ഗ്രസിന് 27ഉം അംഗങ്ങളുണ്ട്. അതു കൊണ്ട് തന്നെ ബീങാറിൽ ഒരു രാഷ്ട്രീയപാർട്ടിക്കും ഒറ്റക്ക് മുന്നണി തികക്കാൻ കഴിയില്ല.

ലാലുവിനെതിരായ അഴിമതി അരോപണം

ലാലുവിനെതിരായ അഴിമതി അരോപണം

ജൂലൈ 7ന് ലാലു പ്രസാദ് യാദവിന്റെ കുടുംബത്തില്‍ റെയ്ഡ് നടന്നത് മുതല്‍ നിതീഷും ജെഡിയുവും കേസില്‍ ലാലുവിനും മകനും പിന്തുണ അറിയിക്കുകയോ രാഷ്ട്രീയമായി നിലപാടെടുക്കുകയോ ചെയ്തിരുന്നില്ല. ബിഹാറിലെ മഹാസഖ്യത്തിലെ മൂന്നാമതുള്ള കോണ്‍ഗ്രസ് ആദ്യഘട്ടത്തില്‍ ലാലുവിന് പ്രത്യക്ഷത്തില്‍ പിന്തുണ പ്രഖ്യാപിച്ചെങ്കിലും പിന്നീട് മൗനം പാലിക്കുകയായിരു്ന്നു. തേജസ്വിയുടെ രാജി ബീഹാർ രാഷ്ട്രീയത്തെ തകിടം മറിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ബിജെപിയോടുള്ള നിതീഷിന്റെ നിലപാട്

ബിജെപിയോടുള്ള നിതീഷിന്റെ നിലപാട്

മന്ത്രിസഭ രൂപീകൃതമായതിന് പിന്നാലെ ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മൃദുസമീപനമാണ് നിതീഷ് കുമാർ സ്വീകരിച്ചത്. ബീഹാറിൽ പലപല ഘട്ടങ്ങളിലായി നിതീഷ് പക്ഷം മോദി സർക്കാരിന് പിന്തുണ നൽകിയിരുന്നു. എന്നാൽ ഇതിനെതിരെ ലാലുപ്രസാദ് രംഗത്തെത്തുകയും എതിർപ്പ് അറിയിക്കുകയും ചെയ്തിരുന്നു.

പിന്നിൽ ബിജെപി

പിന്നിൽ ബിജെപി

ബീഹാറിൽ അരങ്ങറിയ രാഷ്ട്രീയ നാടകത്തിൽ ബിജെപിയുടെ പങ്ക് വളരെ നിർണ്ണായകമാണ്. 2015 വിശാലസഖ്യത്തിൽ നിന്നേറ്റ കനത്ത തിരിച്ചടിക്കുള്ള ഒരു മധുര പ്രതികാരമാണ് ബീഹാറിൽ ബിജെപിയുടെ കടന്നു വരവ്

English summary
Rashtriya Janata Dal leader Tejashwi Yadav has lashed out at Bihar Governor Keshri Nath Tripathi accusing him of trying to kill democracy by not inviting the single largest party to explore the option of government formation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X