• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തേജസ്വി സൂര്യ യുവമോര്‍ച്ച അധ്യക്ഷന്‍; റാം മാധവിനെ നീക്കി, ബിജെപി ലക്ഷ്യമിടുന്ന സംസ്ഥാനങ്ങള്‍ ഇവയാണ്

Google Oneindia Malayalam News

ദില്ലി: ബിജെപി ദേശീയതലത്തില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പതിവ് മുഖങ്ങളില്‍ ചിലരെ നീക്കി. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്തു. കേരളത്തില്‍ നിന്ന് എപി അബ്ദുള്ളകുട്ടിയെ ദേശീയ ഉപാധ്യക്ഷനാക്കി. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന ടോം വടക്കന്‍ കേരള ബിജെപിയുടെ വക്താവാകും. വിവാദ പ്രസ്താവനകള്‍ നടത്തി മാധ്യമങ്ങളില്‍ നിറഞ്ഞിരുന്ന കര്‍ണാടകത്തില്‍ നിന്നുള്ള എംപി തേജസ്വി സൂര്യയാണ് യുവമോര്‍ച്ചയുടെ പുതിയ അധ്യക്ഷന്‍.

ബിജെപിയിലെ ആര്‍എസ്എസ് മുഖമായിരുന്ന റാം മാധവിനെ മാറ്റി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുണ്ടായിരുന്ന മുരളീധര്‍ റാവുവിനെയും അനില്‍ ജെയ്‌നിനെയും നീക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ദേശീയതലത്തിലേക്ക് ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അത് സംഭലിച്ചില്ല. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന രണ്ടു പേരെയാണ് കേരളത്തില്‍ നിന്ന് ദേശീയതലത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. കേരളം കൂടുതല്‍ ബിജെപി നോട്ടമിടുന്നു എന്നതിന്റെ തെളിവായി ഇതിനെ വിലയിരുത്താം.

ജോസിന് ഉഗ്രന്‍ പണി കൊടുക്കാന്‍ ജോസഫ്; കടുത്തുരുത്തി പൂതി നടക്കില്ല, തിങ്കളാഴ്ച നോട്ടീസ് നല്‍കുംജോസിന് ഉഗ്രന്‍ പണി കൊടുക്കാന്‍ ജോസഫ്; കടുത്തുരുത്തി പൂതി നടക്കില്ല, തിങ്കളാഴ്ച നോട്ടീസ് നല്‍കും

കൂടാതെ ആന്ധ്രപ്രദേശിലും ബിജെപിക്ക് നോട്ടമുണ്ട്. എന്‍ടി രാമറാവുവിന്റെ മകള്‍ ഡി പുരന്ദേശ്വരിയെ ജനറല്‍ സെക്രട്ടറിയാക്കി. ഛത്തീസ്ഗഡ് എംപി സരോജ് പാണ്ഡേക്ക് പകരമാണ് ഡി പുരന്ദേശ്വരിയെ ജനറല്‍ സെക്രട്ടറിയാക്കിയത്. മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ഇവര്‍. പഞ്ചാബില്‍ നിന്നുള്ള തരുണ്‍ ചുങിനെ ജനറല്‍ സെക്രട്ടറിയാക്കി. ചുങിന് പുറമെ കര്‍ണാടകത്തില്‍ നിന്നുള്ള എംപി സിടി രവി, അസമില്‍ നിന്നുള്ള എംപി ദിലീപ് സൈകിയ എന്നിവരെയും ജനറല്‍ സെക്രട്ടറിമാരാക്കി.

വിവാദങ്ങള്‍ക്കിടെ ജീവനക്കാരെ പിണക്കേണ്ട; കുഴപ്പമാകുമെന്ന് സിപിഎം, ശമ്പളം പിടിക്കല്‍ ഒഴിവാക്കിയേക്കുംവിവാദങ്ങള്‍ക്കിടെ ജീവനക്കാരെ പിണക്കേണ്ട; കുഴപ്പമാകുമെന്ന് സിപിഎം, ശമ്പളം പിടിക്കല്‍ ഒഴിവാക്കിയേക്കും

അതേസമയം, ഭൂപേന്ദ്ര യാദവ്, അരുണ്‍ സിങ്, കൈലാഷ് വിജയവര്‍ഗിയ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരായി തുടരും. ദളിത് നേതാവ് ദുഷ്യന്ത് ഗൗതം പുതിയ ജനറല്‍ സെക്രട്ടറിയാണ്. ആര്‍എസ്എസ് നേതാക്കളായ ബിഎല്‍ സന്തോഷ് സംഘടനാ ജനറല്‍ സെക്രട്ടറിയായി തുടരും. വി സതീഷ്, സൗദന്‍ സിങ് ശിവപ്രകാശ് എന്നിവര്‍ ജോയിന്റ് ജനറല്‍ സെക്രട്ടറിമാരായി തുടരും. ജെപി നദ്ദയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ പുതിയ ടീം വ്യത്യസ്തമാണ്. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ട്. ഇവരിലൂടെ കേരളം, ആന്ധ്ര, പഞ്ചാബ് എന്നിവിടങ്ങളില്‍ സ്വാധീനമുണ്ടാക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. അതേസമയം, കേരളത്തിലെ പതിവ് മുഖങ്ങള്‍ക്ക് ദേശീയ തലത്തില്‍ പദവി നല്‍കാത്തത് പുതിയ വിവാദങ്ങള്‍ക്ക് ഇടയാക്കുമോ എന്ന് വരും ദിവസങ്ങളില്‍ അറിയാം.

മന്‍മോഹന്‍ സിങ്ങിന്‍റെ കാലത്തും നോട്ട് നിരോധിച്ചിരുന്നു; പക്ഷെ അതാരും അറിഞ്ഞില്ല-നെല്‍സണ്‍ ജോസഫ്മന്‍മോഹന്‍ സിങ്ങിന്‍റെ കാലത്തും നോട്ട് നിരോധിച്ചിരുന്നു; പക്ഷെ അതാരും അറിഞ്ഞില്ല-നെല്‍സണ്‍ ജോസഫ്

English summary
Tejasvi Surya Becomes BJP's Yuva Morcha Chief; Many new face included, New Team Nadda details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X